തിരുവനന്തപുരം:അമൃത ഭാരത് സ്റ്റേഷൻ പദ്ധതിയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സന്ദർശിച്ചു,
12 കോടി രൂപയുടെ വികസനമാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന് അമൃത ഭാരത് സ്റ്റേഷൻ പദ്ധതിയിലൂടെ നടപ്പിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.വിവിധ സംഘടന പ്രതിനിധികൾ സ്റ്റേഷനിലെ വിശ്രമമുറികൾ തുറന്നു കൊടുക്കുന്നില്ല എന്ന പരാതി പറഞ്ഞതിനെ തുടര്‍ന്ന് കൃഷ്ണദാസ് റെയിൽവേ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. ഇതിന്റെ ഫലമായി അടിയന്തരമായി വിശ്രമമുറികൾ റെയില്‍വേ ഉദ്യോഗസ്ഥര്‍ തുറന്നു കൊടുത്തു.
വിവിധ സംഘടന പ്രതിനിധികളും യാത്രക്കാരുമായി അദ്ദേഹം ചിറയിൻകീഴ് റെയിൽവേ സ്റ്റേഷന്റെ വികസനത്തെക്കുറിച്ച് വിവിധ വിഷയങ്ങൾ ചർച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: