തൃശൂര്‍: തൃശൂര്‍ പുല്ലൂര്‍ ഊരകത്ത് തെങ്ങിന്‍പറമ്പിന് തീപിടിച്ച് ജോലിക്കാരന്‍ പൊള്ളലേറ്റ് മരിച്ചു. ഊരകം സ്വദേശി മണമാടത്തില്‍ സുബ്രന്‍ (75) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് ഊരകം പള്ളിക്ക് സമീപം ഏക്കറുകണക്കിന് വരുന്ന തെങ്ങിന്‍ പറമ്പിന് തീപിടിച്ചത്. ഈ സമയത്ത് സുബ്രന്‍ പറമ്ബില്‍ ജോലിചെയ്തുകൊണ്ട് നില്‍ക്കുകയായിരുന്നു.
തീ ആളിപ്പടരുന്നത് കണ്ട പ്രദേശവാസികളാണ് തീയണയ്‌ക്കാന്‍ ആദ്യം ശ്രമം നടത്തിയത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തി തീ പൂര്‍ണമായും അണച്ചു. തുടര്‍ന്നാണ് പൊള്ളലേറ്റ സുബ്രന്‍ പറമ്പില്‍ അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തിയത്. ഉടന്‍ തന്നെ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏങ്ങനെയാണ് തീ പടര്‍ന്നത് എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
















