തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന്റെ തിരക്ക് കാരണം ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാന്‍ കഴിയില്ലഎന്ന രവീന്ദ്രന്റെ വിശദീകരണം തൃപ്തികരമല്ലെന്ന് നിയമവൃത്തങ്ങളില്‍ നിന്നും സൂചനകള്‍. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാനാണ് ഇഡി നിര്‍ദേശിച്ചിരുന്നതെങ്കിലും രവീന്ദ്രന് പോയത് നിയമസഭയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണ്.
എന്നാല്‍, നിയമസഭാ സമ്മേളനത്തില്‍ നിന്നും ഏതാനും മണിക്കൂറുകള്‍ നേരം വിട്ടുനില്‍ക്കാന്‍ കഴിയാത്ത വിധമുള്ള എന്ത് റോളാണ് രവീന്ദ്രനുള്ളത് എന്നാണ് ചോദ്യംഉയരുന്നത്. മുഖ്യമന്ത്രിയെ സഹായിക്കാന്‍ സീനിയര്‍ ഗവ സെക്രട്ടറിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും വമ്പന്‍നിര തന്നെ നിയമസഭയിലുണ്ട്. ഒരു വകുപ്പുമായി ബന്ധപ്പെട്ട ചര്‍ച്ചയോ ചോദ്യമോ ഉയര്‍ന്നാല്‍ അതിന് മറുപടി നല്കാന് ആ വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉണ്ട്. ഇതിന് പുറമെ നിയമസഭാ ജീവനക്കാരുമുണ്ട്. അതിനിയില്‍ പേഴ്സണല്‍ സ്റ്റാഫിന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകാതിരിക്കുന്നതിന് നിയമസഭാ സമ്മേളത്തിന്റെ തിരക്ക് കാരണമാക്കാനാവില്ലെന്നാണ് ചില നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്..
മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടി അറിവോടെയാണ് ഇ ഡി ക്ക് മുമ്പില്‍ ഹാജരാകണ്ട എന്ന തീരുമാനത്തില്‍ രവീന്ദ്രന് എത്തിയതും ഇഡിയ്ക്ക് ഇ-മെയിലില്‍ മറുപടി അയച്ചതും എന്ന് പറയപ്പെടുന്നു. നിയമസഭാ സമ്മേളനം ഉള്ളതിനാല്‍ ചോദ്യം ചെയ്യലിന് എത്താന്‍ കഴിയില്ലന്നാണ് രവീന്ദ്രന് ഇ ഡിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ നിയമസഭാ സമ്മേളനം കാരണം പുറത്തുവരാന്‍ പറ്റില്ല എന്ന വിശേഷാധികാരം എം എല്‍ എ മാര്‍ക്ക് മാത്രമാണ് ഉള്ളത്. അതുകൊണ്ട് തന്നെ രവീന്ദ്രന്റെ ഈ വാദം ഈ നിയമസഭാ സമ്മേളനം കഴിയുന്നതുവരെ അംഗീകരിച്ചുകൊടുക്കാന്‍ ഇ ഡിയ്ക്ക് ആവില്ല. മൂന്ന് തവണ നോട്ടീസ് കൊടുത്തിട്ടും ഹാജരായില്ലെങ്കില്‍ അറസ്റ്റ് എന്നാണ് ഇഡി വൃത്തങ്ങളില്‍ നിന്നുള്ള സൂചന.
എന്തുവില കൊടുത്തും രവീന്ദ്രന്റെ അറസ്റ്റ് തടയാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ശിവശങ്കരന് ഇ ഡി ക്ക് കൊടുത്തിരിക്കുന്ന മൊഴികളെക്കുറിച്ച് മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ഭയമുള്ളതായും അഭ്യൂഹങ്ങളുണ്ട്. ചോദ്യം ചെയ്യലില്‍ ചോര്‍ന്നാല്‍ എല്ലാം ചോരും എന്ന ഭയം പിണറായിയെയും വ്യക്തിപരമായി ആശങ്കയിലാഴ്ത്തുന്നു.
പക്ഷെ നിയമസഭാ സമ്മേളനത്തെ മറയാക്കി രവീന്ദ്രനെ സംരക്ഷിക്കാനുള്ള സിപിഎം ശ്രമം അധികനാള്‍ വിലപ്പോവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: