ന്യൂദല്‍ഹി: രാജ്യത്തിന്റെ അഭിവൃദ്ധി കണക്റ്റിവിറ്റിയിലാണ്. അത് സര്‍ക്കാരിന്റെ ലക്ഷ്യത്തില്‍ ഏറ്റവും മുന്നിലാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബെല്‍ഘട്ട് മുതല്‍ സിക്രിഗഞ്ച് വരെയുള്ള റോഡിന്റെ വീതികൂട്ടല്‍ പൂര്ത്തിയാക്കിയത്തിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങളെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തതാണ് അദേഹം.
ഖജാനി നിയമസഭാ മണ്ഡലത്തിലെ എട്ടു കിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വീതികൂട്ടല്‍ പൂര്‍ത്തിയാക്കിയത്. സന്ത് കബീര്‍ നഗറില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം പ്രവീണ്‍ നിഷാദിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയായിരുന്നു മോദി. മോദി സര്‍ക്കാരിനു കീഴില്‍ രാജ്യത്തെ റോഡ് നിര്‍മ്മാണം കുത്തിക്കുകയാണ്. അതിര്‍ത്തികള്‍ മുതല്‍ ഗ്രാമങ്ങള്‍ വരെ ഇന്ന് മികച്ച യാത്ര സൗകര്യമാണ് സൃഷ്ടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: