Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

പൂങ്കുയില്‍ പാടിത്തുടങ്ങിയിട്ട് ഇന്ന് 75 വര്‍ഷം! ആദ്യ മലയാള പിന്നണിഗാനം പിറന്ന സേലം മോഡേണ്‍ തിയേറ്റേഴ്‌സില്‍ അവശേഷിക്കുന്നത് കമാനം മാത്രം

ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച തിയേറ്ററായിരുന്ന സേലം മോഡേണില്‍ ചെറിയാന്‍ പിന്നണി സംഘവുമായി എത്തുമ്പോള്‍ സ്വന്തം സിനിമകളുടെതന്നെ വലിയ തിരക്കിലായിരുന്നു തിയേറ്റര്‍ ഉടമ ടി.ആര്‍. സുന്ദരം. എങ്കിലും മലയാള സിനിമയുടെ ആധുനികതയെ അദ്ദേഹം സ്വാഗതം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 25, 2023, 12:04 pm IST
in Music

ഷാജന്‍ സി. മാത്യു

സേലം: ആധുനികതയുടെ തേരോട്ടത്തില്‍ നിലംപതിക്കാത്തതായി ഈ കമാനം മാത്രം. മലയാള സിനിമയില്‍ പിന്നണി ഗാനം പിറന്നതിന്റെ 75 വര്‍ഷം ഇന്നു പൂര്‍ത്തിയാകുമ്പോള്‍ അതു റിക്കാര്‍ഡ് ചെയ്ത ‘സേലം മോഡേണ്‍ തിയേറ്റേഴ്‌സ്’ പേരിനു മാത്രം ബാക്കിയുണ്ട്. സേലം- ഏര്‍ക്കാട് റൂട്ടില്‍ വലതു വശത്തു കാണുന്ന കമാനത്തിലൂടെ കടന്നു തിയേറ്റര്‍ കാണാമെന്നു കരുതിയാല്‍ തെറ്റി. തിയേറ്ററര്‍ നിന്നിരുന്ന സ്ഥലത്ത് ഇന്നു ഹൗസിങ് കോളനിയാണ്. ‘മോഡേണ്‍ തിയേറ്റേഴ്‌സ്- സുന്ദര്‍ ഗാര്‍ഡന്‍സ്’ എന്ന പേരില്‍ മാത്രം മോഡേണ്‍ തിയേറ്ററും അതിന്റെ ഉടമസ്ഥന്‍ ടി.ആര്‍. സുന്ദരവുമായുള്ള ബന്ധം നില നിര്‍ത്തിയിരിക്കുന്നു. ‘സുന്ദരം മുതലാളിയുടെ മക്കളൊക്കെ വിദേശത്താണ്. വര്‍ഷത്തിലൊരിക്കല്‍ വരും.’  സെക്യൂരിറ്റി മുരുകന്‍ പറഞ്ഞു. മലയാള സിനിമയില്‍ നടീ നടന്മാര്‍ ലൈവായി പാടി അഭിനയിച്ചിരുന്ന കാലത്താണ് കൊച്ചിയിലെ ആര്‍ട്ടിസ്റ്റ് പി.ജെ. ചെറിയാന്‍ ഹിന്ദി, തമിഴ് സിനിമകളുടെ മാതൃകയില്‍ പിന്നണി ഗാനം  

ഉള്‍പ്പെടുത്തി മലയാളത്തില്‍ ‘നിര്‍മല’ എന്ന സിനിമ നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. ഒരു മലയാളി നിര്‍മിച്ച ആദ്യ മലയാള സിനിമ കൂടിയായിരുന്നു അത്. എല്ലാത്തിനും ഉന്നത നിലവാരം നിഷ്‌കര്‍ഷിച്ചിരുന്ന പി.ജെ. ചെറിയാന്‍ ഗാനരചനയുടെ ചുമതല ഏല്‍പിച്ചത് സാക്ഷാല്‍ ജി. ശങ്കരക്കുറുപ്പിനെ!. സംഗീത സംവിധായകരായത് ഇ.ഐ. വാര്യരും പി.എസ്. ദിവാകറും.  

തൃപ്പൂണിത്തുറക്കാരായ ടി.കെ. ഗോവിന്ദ റാവുവും സരോജിനി മേനോനും ഈ സിനിമയിലൂടെ മലയാളത്തിലെ ആദ്യ പിന്നണി ഗായകരായി. പി. ലീലയുടെ ആദ്യ മലയാള ഗാനവും ഇതിലാണ് റിക്കാര്‍ഡ് ചെയ്തത്. പി.കെ. രാഘവന്‍, വിമല ബി. വര്‍മ്മ, വാസുദേവക്കുറുപ്പ് എന്നിവരും പാടി. ചിത്രം സംവിധാനം ചെയ്തത് പി.വി. കൃഷ്ണയ്യര്‍.

അന്നു ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച തിയേറ്ററായിരുന്ന സേലം മോഡേണില്‍ ചെറിയാന്‍ പിന്നണി സംഘവുമായി എത്തുമ്പോള്‍ സ്വന്തം സിനിമകളുടെതന്നെ വലിയ തിരക്കിലായിരുന്നു തിയേറ്റര്‍ ഉടമ ടി.ആര്‍. സുന്ദരം. എങ്കിലും മലയാള സിനിമയുടെ ആധുനികതയെ അദ്ദേഹം സ്വാഗതം ചെയ്തു. മാസങ്ങള്‍ സേലത്തു താമസിച്ചു റിഹേഴ്‌സല്‍ ചെയ്താണു റിക്കാര്‍ഡിങ് പൂര്‍ത്തിയാക്കിയതെന്ന് അന്ന് സംഘത്തിലുണ്ടായിരുന്ന തൃപ്പൂണിത്തുറ സ്വദേശിനി വിമല ബി. വര്‍മ്മ ഓര്‍മിക്കുന്നു. പുറത്തെ റോഡിലൂടെ പോയിരുന്ന വാഹനങ്ങളുടെ ശബ്ദം റിക്കാര്‍ഡിങ്ങിനു ശല്യമാകാതിരിക്കാന്‍ തകരഷീറ്റുകളും സാരികളും വരെ വലിച്ചുകെട്ടി മറച്ചിരുന്നു.  

ഇന്നത്തെ ആധുനിക റിക്കാര്‍ഡിങ് സ്റ്റുഡിയോകള്‍ക്കു ചിന്തിക്കാന്‍ പോലും കഴിയാത്ത പരിമിതികള്‍ക്കു നടുവില്‍നിന്നാണ് ആദ്യ മലയാള പിന്നണി ഗാനം പിറന്നത്. ഒരു ചെറിയ ശബ്ദം പുറത്തുനിന്നു കേട്ടാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങണമായിരുന്നു റിക്കാര്‍ഡിങ്. കഠിനാധ്വാനത്തിനു ശേഷമാണ് 14 പിന്നണി ഗാനങ്ങളുമായി 1948 ഫെബ്രുവരി 25ന്  ‘നി

ര്‍മല’ കോഴിക്കോട് കോറണേഷന്‍, എറണാകുളം മേനക, തിരുവനന്തപുരം ശ്രീപദ്മനാഭ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. പാടുക പൂങ്കുയിലേ, ഏട്ടന്‍ വരുന്ന ദിനമേ, കരുണാകര പീതാംബര… തുടങ്ങിയവ നിര്‍മലയിലെ ശ്രദ്ധേയ ഗാനങ്ങളാണ്.

Tags: മോളീവുഡ്malayalam cinema
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാനും അൽതാഫും റിയാസ്ഖാനും ഒന്നിക്കുന്ന “സീക്രട്ട് ഓഫ് കലിംഗ”; ടീസർ റിലീസ് ആയി

Entertainment

അമ്മ’യിൽ ചേരാതിരുന്നത് നന്നായി ആ പൈസ കൊണ്ട് സ്വർണം വാങ്ങിച്ചു, അതിനിപ്പോൾ ഇരട്ടി വില’; അന്ന രാജൻ

Entertainment

സിനിമയിൽ മാത്രമല്ല ജീവിതത്തിലും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല; മമ്മൂട്ടിയുടെ ആ ചോദ്യം കാരണമാണ് ഞാൻ സ്മാർട്ട് ഫോൺ വാങ്ങിയത്’

New Release

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു

Mollywood

പ്രണവ് മോഹന്‍ലാല്‍ ജര്‍മ്മനിയില്‍ ബീറ്റ്സും മിക്സിങ്ങും പഠിക്കുന്നു

പുതിയ വാര്‍ത്തകള്‍

ആരാധകരുടെ ആശങ്കകള്‍ക്ക് അറുതി; ലോകകപ്പ് ഫുട്‌ബോള്‍ കാണാം സീ സ്‌പോര്‍ട്‌സില്‍

പിണറായിയെ തോൽപ്പിച്ചത് സ്വന്തം പാർട്ടിക്കാരാണ്, സിപിഐയാണ്; വെള്ളാപ്പള്ളി വിമർശിക്കുന്നു

ലോകകപ്പ് 2026: ഏഷ്യന്‍ പ്രതീക്ഷയുടെ ഗ്രൂപ്പ് എ

തലസ്ഥാനത്ത് പത്ത് കിലോ കഞ്ചാവുമായി പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ; അറസ്റ്റ് ചെയ്ത് ഡാൻസാഫ് സംഘം

ഭാരതത്തിന്റെ സമുദ്രോത്പന്ന കയറ്റുമതി 8.46 ബില്യണ്‍ ഡോളറിലെത്തി

രക്ഷിതാക്കൾ മൊബൈൽ ഫോൺ നൽകിയില്ല; പത്താംക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

‘എന്റെ ഗര്‍ഭം അലസാന്‍ കാരണം വിജയ്, ആദ്യത്തെ കുഞ്ഞായിരുന്നു’; ഗുരുതര ആരോപണവുമായി മരിയ ജൂലിയാന

കഠിനമായി പ്രയത്നിച്ചിട്ടും തടസ്സപ്പെട്ടിരുന്ന പല കാര്യങ്ങളും അനായാസേന സഫലമാകും; വ്യാഴമാറ്റം കന്നി രാശിക്കാർക്ക് എങ്ങനെ?

നാലാമത്തെ വനിതാ ഡെപ്യൂട്ടിസ്പീക്കർ; ആലപ്പുഴയിൽനിന്നുള്ള മൂന്നാമത്തേതും

കർണാടകത്തിൽ സത്യപ്രതിജ്ഞ ജൂൺ മൂന്നിന്, മന്ത്രിസഭയിൽ ‘ജാതിസംവരണ’ത്തിനായി കൂടിയാലോചനകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.