കണ്ണൂര്‍: കെഎസ്ആര്‍ടിസി കണ്ണൂര്‍ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ് മുതല്‍ 12 വരെ വനിതകള്‍ക്ക് മാത്രമായി ഏകദിന ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കുന്നു. കൂടാതെ കണ്ണൂരില്‍ നിന്നും മൂന്നാര്‍, വാഗമണ്‍-കുമരകം, വയനാട് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എല്ലാ ഞായറാഴ്ചകളിലും യാത്ര സംഘടിപ്പിക്കുന്നു.
മാര്‍ച്ച് മൂന്ന്, 10 തീയതികളിലാണ് കണ്ണൂര്‍ – മൂന്നാര്‍ യാത്ര. 2500 രൂപയാണ് ടിക്കറ്റ് ചാര്‍ജ്. മൂന്നാറിലെ ഗ്യാപ് യോഡ്, സിഗ്നല്‍ പോയിന്റ്, ആനയറങ്കല്‍ ഡാം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മാര്‍ച്ച് ഏഴ്, 11, 22 തീയതികളില്‍ കണ്ണൂര്‍-എറണാകളും-നെഫ്രിറ്റിറ്റി യാത്ര സംഘടിപ്പിക്കും.
അറബിക്കടലില്‍ അഞ്ച് മണിക്കൂര്‍ ആഡംബരക്രൂയിസില് യാത്ര ചെയ്യാനും ഉല്ലസിക്കാനുമുള്ള അവസരം ലഭിക്കും. മാര്‍ച്ച് 10, 24 തീയതികളില്‍ കണ്ണൂര്‍-വാഗമണ്‍-കുമരകം യാത്ര നടത്തും. 3900 രൂപയാണ് പാക്കേജ് ചാര്‍ജ്. ഫോണ്‍: 9496131288, 8089463675.
പ്രതികരിക്കാൻ ഇവിടെ എഴുതുക: