തിരുവനന്തപുരം:മുത്തലാഖിനെ ക്രിമിനല്‍കുറ്റമാക്കിയ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിന് അജ്ഞതയുടെ ദുർഗന്ധമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുത്തലാഖിനെ കുറിച്ച് ഖുറാനിൽ പരാമർശമില്ല. മുത്തലാഖ് സ്ത്രീകൾക്കെതിരായ അനീതിയാണ്, അത് സിവിൽ തർക്കമല്ല. ഇത് ഇസ്ലാമിക നിയമപ്രകാരം ശിക്ഷാർഹമാണ്.- ഗവര്‍ണര്‍ വ്യക്തമാക്കി ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ചത്.
മുത്തലാഖ് നിരോധിക്കാനുള്ള കേന്ദ്രതീരുമാനം മാനുഷികമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. “ഞാൻ 1986-ൽ മുത്തലാഖിനെതിരെ നിലപാട് സ്വീകരിച്ചു.പ്രതിപക്ഷം മുത്തലാഖ് നിരോധനത്തിനെതിരെ നിന്നു. ഇപ്പോൾ മുസ്ലീങ്ങൾക്കിടയിലെ വിവാഹമോചന നിരക്ക് 90 ശതമാനം കുറഞ്ഞു. മുത്തലാഖ് നിരോധനം മുസ്ലീം സ്ത്രീകളെ രക്ഷിച്ചു.എന്നാൽ ഇടതുപക്ഷ നിലപാട് അധികാരത്തോടുള്ള ആർത്തിയാണ് കാണിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.
മുത്തലാഖിനെ ക്രിമിനല്‍ കുറ്റമാക്കിയ കേന്ദ്രസര്‍ക്കാര്‍ നിയമത്തെ എതിര്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവില്ലായ്‌മ കൊണ്ടാണ് എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എൺപതുകളുടെ മധ്യത്തിൽ മുസ്ലിം സ്ത്രീകളുടെ അവകാശത്തിനായി നടത്തിയ ഷാബാനോ കേസിൽ കമ്യൂണിസ്റ്റ് നേതാവ് ഇ എം എസ് നമ്പൂതിരിപ്പാട് തനിക്ക് പരിപൂർണ പിന്തുണ നൽകിയ കാര്യവും അദ്ദേഹം അനുസ്മരിച്ചു.
മറ്റ് മതങ്ങളിലെ വിവാഹമോചനം സിവിൽ കേസായി കാണുമ്പോൾ മുസ്ലീം സമുദായത്തിന് മാത്രം അത് ക്രിമിനൽ കുറ്റമാണ് എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ ഗവർണർ ആഞ്ഞടിച്ചു .മുഖ്യമന്ത്രിയുടെ പരാമർശം അറിവില്ലായ്‌മയുടെ അങ്ങേയറ്റമാണെന്ന് ഗവർണർ പറഞ്ഞു
തിങ്കളാഴ്ച കാസർകോട് സിപിഎം പ്രതിരോധ ജാഥ ഉദ്‌ഘാടനം ചെയ്യവേ ആയിരുന്നു പിണറായി വിജയൻ വിവാദ പരാമർശം നടത്തിയത്. “കേന്ദ്രം മുത്തലാഖ് ക്രിമിനൽ കുറ്റമാക്കി. എല്ലാ മതങ്ങളിലും വിവാഹമോചനം നടക്കുന്നുണ്ട്. മറ്റുള്ളവയെല്ലാം സിവിൽ കേസുകളായാണ് കാണുന്നത്. എന്തുകൊണ്ടാണ് ഇത് മുസ്ലീങ്ങൾക്ക് മാത്രം ക്രിമിനൽ കുറ്റമാകുന്നത്? വിവാഹമോചനം നടത്തുന്ന ഒരാൾ മുസ്ലീമാണെങ്കിൽ, അയാളെ ജയിലിൽ അയയ്‌ക്കാം,’ മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: