ദിമാപൂര്‍: ആറ് പതിറ്റാണ്ടുകളിലേതിനേക്കാള് ഏറെ ദൂരം നാഗാലാന്‍ഡ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സഞ്ചരിച്ചതായി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ .
നാഗാലാന്‍ഡിലെ യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി സംസ്ഥാനത്ത് ഈ പുരോഗതിയും സമാധാനവും വികസനവും നിക്ഷേപവും തുടരാനാണ് ബിജെപിഎന്‍ഡിപിപി സഖ്യം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സുരുഹുതോ നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി എച്ച് ഖെഹോവിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് മന്ത്രി അഭിപ്രായപ്രകടനം നടത്തിയത്. പ്രധാനമന്ത്രി മോദി യുടെ ദര്‍ശനം ഇന്ത്യയുടെ ദശകമാണ്, ഇത് നാഗാലാന്‍ഡിന്റെ ദശകമാകണം. അടിസ്ഥാന സൗകര്യം , റോഡുകള്‍, ആശുപത്രികള്‍, ആരോഗ്യ സംരക്ഷണ കേന്ദ്ദ്രങ്ങള് എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിലൂടെ ഇത് യാഥാര്‍ഥ്യമാകും, അദ്ദേഹം പറഞ്ഞു.
ഗ്രാമത്തിലെ മുതിര്‍ന്ന പൗരന്മാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും മന്ത്രി സംവദിച്ചു. സുമി ഗോത്ര നര്‍ത്തകര്‍ക്കൊപ്പം അദ്ദേഹം ചേരുകയും ഏതാനും ചുവടുകള്‍ വക്കുകയും ചെയ്തു.
ഒരു വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് അദ്ദേഹം നാഗാലാന്‍ഡ് സന്ദര്‍ശിക്കുന്നത്.
തന്റെ മുന്‍ സന്ദര്‍ശനങ്ങളില്‍ ദിമാപൂരിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി (എന്‍ഐഇഎല്‍ഐടി) സെന്റര്‍ ഉദ്ഘാടനം ചെയ്ത അദ്ദേഹം പ്രാദേശിക കമ്മ്യൂണിറ്റി അംഗങ്ങള്‍, ജില്ലാ ഉദ്യോഗസ്ഥര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ബിസിനസ് പ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരുമായി യോഗങ്ങള്‍ നടത്തുകയും തന്റെ ചുമതലയിലുള്ള ആസ്പിരേഷണല്‍ ജില്ലയായ കിഫിര്‍ ഉള്‍പ്പെടുന്ന സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്തിരുന്നു. കഴിഞ്ഞ 40 വര്‍ഷത്തിനിടയില്‍ നഗരം സന്ദര്‍ശിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയായി അദ്ദേഹം മാറിയിരുന്നു. .
വ്യോമസേനയില്‍ എയര്‍ കമാന്‍ഡര്‍ ആയിരുന്ന അച്ഛന് എം കെ ചന്ദ്രശേഖര്‍ അവിടെ ജോലി ചെയ്തിരുന്നതിനാല്‍ രാജീവ് ചന്ദ്രശേഖര്‍ ബാല്യകാലം ചെലവഴിച്ചത് നാഗലാന്റിലാണ്
അതിനാല്‍ തന്നെ നാഗലാന്റിനോട് പ്രത്യേക മമത അദ്ദേഹത്തിനുണ്ട്. നാഗാലാന്റിലെ ജനങ്ങളുമായി അടുത്ത ബന്ധവുമുണ്ട്. ചെറുപ്പകാലത്തെ മധുരസ്മരണകള് അയവിറക്കിയാണ് കേന്ദ്രമന്ത്രി നാഗലാന്റിലെത്തിയത്. ബിജെപിഎന്‍ഡിപിപി സഖ്യം വന്‍ ജനവിധിയോടെ സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സര്‍വതോമുഖമായ വികസനം ഉറപ്പാക്കാനായെന്നും നാഗാലാന്റിലെ ജനങ്ങള്‍ സന്തുഷ്ടരാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
60 അംഗ നാഗാലാന്‍ഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 27 ന് നടക്കും മാര്‍ച്ച് 2 ന് ഫലം പുറത്തുവരും. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി അതായത് എന്‍ഡിപിപിയും ബിജെപിയും യഥാക്രമം 40, 20 സീറ്റുകള്‍ പങ്കിട്ട് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപിയുടെ നിരവധി പ്രമുഖ നേതാക്കള്‍ എത്തുന്നുണ്ട്.
നാഗാലാൻഡിൽ ഇലക്ഷൻ പ്രചരണത്തിനിടെ തദ്ദേശീയരോടൊപ്പം പരമ്പരാഗത സ്വാഗത നൃത്തത്തിന് ചുവട് വെച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: