തിരുവനന്തപുരം :ഉമ്മൻചാണ്ടിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ഗൂഢാലോചന നടത്തുമ്പോള്‍ തന്നെ മറുതലയ്ക്കല്‍ സരിതയുമായി പ്രേമസല്ലാപം നടത്തുകയും ചെയ്ത വ്യക്തിയാണ് ജോണ്‍ ബ്രിട്ടാസ് എന്ന് ദേശാഭിമാനി മുന്‍ റസിഡന്റ് എഡിറ്റര്‍ ജി. ശക്തിധരന്.
ഫേസ് ബുക്കില്‍ “ചാനൽ മേധാവിയും അഭിസാരികയും ഉമ്മൻചാണ്ടി വധവും: ഒരു ആധുനിക അപസർപ്പക കഥ” എന്ന തലക്കെട്ടിൽ പങ്കുവെച്ച പോസ്റ്റിലാണ് ജോൺ ബ്രിട്ടാസിനെ കടുത്ത ഭാഷയില്‍ ജി ശക്തിധരൻ വിമര്‍ശിക്കുന്നത്.
ജി.ശക്തിധരന്റെ ഫേസ്ബുക്ക് കുറിപ്പ്:
ഉമ്മൻചാണ്ടിയെ ലൈംഗിക ആരോപണത്തിൽ കുടുക്കാൻ ജോൺ ബ്രിട്ടാസ് ഗൂഢാലോചന നടത്തിയെന്ന് ജി ശക്തിധരന് വാദിക്കുന്നു. “വയോവൃദ്ധനായ ഉമ്മൻചാണ്ടിയെ പാതാളത്തോളം താഴ്ത്താൻ അഭിഭാഷകരുടെ വൻ സന്നാഹവുമായി ഒരു ഭാഗത്തു കരുക്കൾ നീക്കിയ ടിവി യജമാനൻ ജോൺ ബ്രിട്ടാസായിരുന്നു. എന്നാൽ അതേ ജോൺ ബ്രിട്ടാസ് തന്നെ രാത്രി പന്ത്രണ്ടിനും അതിനുശേഷവും സോളാർ പ്രതിയോട് നിരന്തരം സല്ലാപത്തിൽ ഏർപ്പെട്ടിരുന്നതായി രേഖകൾ സാക്ഷ്യപ്പെടുത്തുന്നു.”- ജി. ശക്തിധരന് ആരോപിക്കുന്നു.
“വിവാദനായികയുമായി പാതിരാ പ്രേമസല്ലാപം നടത്തി, സിബിഐയിൽ ഉമ്മൻചാണ്ടിയെ കാരാഗൃഹത്തിലേയ്ക്കയക്കാൻ തെളിവുകൾക്കുള്ള നെട്ടോട്ടമോടിയിട്ട് ; ഉമ്മൻചാണ്ടിയുടെ ദീർഘായുസ്സിനു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നതായി നാട്യവും. നടത്താൻ ഒരാൾക്ക് ഒരേസമയം എങ്ങിനെ കഴിയുന്നു ജോൺ ബ്രിട്ടാസ്”? – ശക്തിധരൻ ചോദിക്കുന്നു.
ജോണ്‍ ബ്രിട്ടാസിന്റെ ഹൃദയം എന്തുകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്? എന്തുതരം തോലാണ് അതിന്റെ ആവരണം എന്നും ശക്തിധരന്റെ ചോദിക്കുന്നു. ദേശാഭിമാനിയിലെ മുന്‍ റസിഡന്റ് എഡിറ്ററായ ജി. ശക്തിധരന് പാര്‍ട്ടിയിലെ വിഭാഗീയതകളുടെ പേരില്‍ പിന്നീട് പുറത്താക്കപ്പെട്ട വ്യക്തിയാണ്. ……
പ്രതികരിക്കാൻ ഇവിടെ എഴുതുക: