Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന ഇടതുപക്ഷവാദം പച്ചക്കള്ളം; തെളിവുകള്‍ നിരത്തി ജിതിന്‍ കെ ജേക്കബ്ബ്

തൊട്ടതിനും പിടിച്ചതിനും ബിജെപിയെ അടിക്കാന്‍ ബ്രാഹ്മണരുടെ ആധിപത്യം അഥവാ ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന വാക്ക് കൂട്ടുപിടിച്ചിരിക്കുകയാണ് ഇടത് പക്ഷ ബുദ്ധിജീവികള്‍. വാസ്തവത്തില്‍, ഇല്ലാത്ത ഒരു ശത്രുവിനെക്കുറിച്ച് ഭീതിപരത്തി സമൂഹത്തിൽ മുതലെടുപ്പ് നടത്താൻ നോക്കുകയാണ് ഇടതുപക്ഷമെന്ന് ഫേസ്ബുക്ക് കുറിപ്പില്‍ തെളിവുകള്‍ നിരത്തി ജിതിന്‍ കെ ജേക്കബ്ബ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2023, 06:15 pm IST
in Kerala
സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ (വലത്ത്)

സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറിയും എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ (വലത്ത്)

തിരുവനന്തപുരം:തൊട്ടതിനും പിടിച്ചതിനും ബിജെപിയെ അടിക്കാന്‍ ബ്രാഹ്മണരുടെ ആധിപത്യം അഥവാ ബ്രാഹ്മണിക്കല്‍ ഹെജിമണി എന്ന വാക്ക് കൂട്ടുപിടിച്ചിരിക്കുകയാണ് ഇടത് പക്ഷ ബുദ്ധിജീവികള്‍. 

ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത് ക്വട്ടേഷന്‍ പിടിച്ച ശേഷം ഗുണനിലവാരമുള്ള നല്ല ഭക്ഷണം സംസ്ഥാനസ്കൂള്‍ യുവജനോത്സവത്തില്‍ വിളമ്പിയിരുന്ന  പഴയിടം നമ്പൂതിരി ബ്രാഹ്മണിക്കല്‍  ഹെജിമണിയുടെ ഉദാഹരണമാണെന്നാണ് ഡോ.അരുണ്‍കുമാര്‍ കുറ്റപ്പെടുത്തിയത്. മൊട്ട അരുണിന്റെ ഈ ആരോപണം കേട്ട് പഴയിടം വേദനിച്ച് പറഞ്ഞതിങ്ങിനെ:‘കൗമാര കുതൂഹലങ്ങളുടെ ഭക്ഷണത്തില്‍ പോലും വര്‍ഗീയതയുടെയും ജാതീയതയുടെയും വിഷവിത്തുകള്‍ വാരിയെറിഞ്ഞ് കഴിഞ്ഞിരിക്കുന്ന കാലഘട്ടത്തില്‍ അതിനെ എങ്ങനെ നേരിടുമെന്നത് ഞാന്‍ ചിന്തിക്കുകയാണ്. ഇത്രയും കാലം നിധിപോലെ നെഞ്ചിലേറ്റിയതായിരുന്നു കലോത്സവങ്ങളിലെ അടുക്കളകള്‍. എന്നാൽ പുതിയ കാലത്തിന്റെ വൈതാളികര്‍ പുതിയ ആരോപണങ്ങളുമായി രംഗത്തുവരുമ്പോള്‍ ആ നിധി ഇനി സൂക്ഷിക്കുന്നത് ശരിയല്ല. കലോത്സവവേദികളിലെ ഊട്ടുപുരകളില്‍ ഞാൻ ഉണ്ടാവില്ല. ഞാൻ വിടവാങ്ങുന്നു’ പഴയിടം പറഞ്ഞു.

ആള്‍ക്കൂട്ട ആക്രമണത്തില്‍ കോഴിക്കോട് ആദിവാസി യുവാവ് വിശ്വനാഥന്‍  കൊല്ലപ്പെട്ടതും ബ്രാഹ്മണിക്കല്‍ ഹെജിമണി കാരണമാണെന്ന വിചിത്ര വാദവുമായി സിപിഎമ്മിന്റെ കലാസാംസ്കാരിക സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം (പുകസ)  സംസ്ഥാന സെക്രട്ടറി അശോകന്‍ ചരുവില്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.  ഇടത് പക്ഷ ബുദ്ധിജീവികള്‍ പേടിപ്പെടുത്തുന്ന ബ്രാഹ്മണിക്കല്‍ ഹെജിമണിയില്‍ എന്തെങ്കിലും വാസ്തവമുണ്ടോ എന്ന് പരിശോധിക്കുകയാണ് ജിതിന്‍ കെ ജേക്കബ്ബ്.  

ജിതിന്‍ കെ ജേക്കബ്ബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് വായിക്കാം:  

നമ്മുടെ സമൂഹത്തിലെ പ്രധാന വില്ലന്മാർ ഇപ്പോൾ ബ്രാഹ്മണൻമാർ ആണല്ലോ..

ബ്രാഹ്മണർ നമ്മുടെ മതേതര സമൂഹത്തിൽ എന്തൊക്കെയോ ഒളിച്ചു കടത്തുന്നു. ബ്രാഹ്മണിക്കൽ അജണ്ട നടപ്പാക്കുന്നു, ബ്രാഹ്മണിക്കൽ ഹെജിമണി അടിച്ചേൽപ്പിക്കുന്നു എന്നൊക്കെയാണല്ലോ കേരളത്തിലെ മാധ്യമ പ്രവർത്തകരും, സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും, നവോത്ഥാന കമ്മറ്റിക്കാരും എല്ലാം ആരോപിക്കുന്നത്.

വെജിറ്ററിയൻ ഭക്ഷണം പോലും ബ്രാഹ്മണിക്കൽ ഹെജിമണിയുടെ ഭാഗമാണത്രെ.

എന്നാൽ പിന്നെ ഈ ബ്രാഹ്മണിക്കൽ ഹെജിമണി ഒളിച്ചു നടത്തുന്നവരെ കണ്ടെത്താൻ തന്നെ തീരുമാനിച്ചു.

ഇന്ത്യയുടെ രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഉപരാഷ്‌ട്രപതി, ലോകസഭ സ്പീക്കർ തുടങ്ങിയവരൊക്കെ പിന്നോക്ക വിഭാഗത്തിൽ പെട്ടവരാണ്.

ഇന്ത്യയിലെ വലിയ ബിസിനസ്‌കാരായ അംബാനി, അദാനി, ടാറ്റാ, ബിർള, മഹിന്ദ്ര, യൂസഫ് അലി… ഇവരൊന്നും ബ്രാഹ്മണൻമാർ അല്ല.

ഇനിയിപ്പോൾ സിനിമ താരങ്ങളെ നോക്കിയാൽ അവിടെയും പ്രമുഖ താരങ്ങൾക്കിടയിൽ ബ്രാഹ്മണൻമാരെ ആരെയും കണ്ടില്ല..

സർക്കാർ ജോലികളിൽ നോക്കിയാലും ഇവരുടെ എണ്ണം വളരെ കുറവാണ്.

ബ്രാഹ്മണിക്കൽ ഹെജിമണി ആണെന്ന് കരുതി വീടിനടുത്ത ആര്യാസ് വെജിറ്ററിയൻ ഹോട്ടലിൽ പോയി നോക്കിയപ്പോൾ അവിടെ ചായ അടിക്കുന്നത് മുതൽ എല്ലാം ബംഗാളിയും, തമിഴനും..!

ബ്രാഹ്മണരെ തേടി മധുര ഹോട്ടൽ, ആനന്ദ ഭവൻ ഹോട്ടൽ തുടങ്ങിയ പേരുകളുള്ള ചില പ്യുവർ വെജിറ്ററിയൻ ഹോട്ടലിൽ പോയപ്പോൾ ഹോട്ടൽ ലൈസൻസ് ഉള്ളത് അബ്ദുള്ളയുടെയും, കോയയുടെയും ഒക്കെ പേരിൽ ബ്രാഹ്മണൻ നടത്തുന്ന മറ്റു വ്യാപാര സ്ഥാപനങ്ങൾ നടത്തുന്നുണ്ടോ എന്ന് നോക്കി, നിരാശ ആയിരുന്നു ഫലം..

മാധ്യമ പ്രവർത്തകരുടെ ഇടയിൽ നോക്കി. ആരുമില്ല..! അധ്യാപകരുടെയും, സാംസ്‌കാരിക നായകരുടെയും, എഴുത്ത്കാരുടെയും, ബുദ്ധിജീവികളുടെയും ഇടയിൽ നോക്കി, അവിടെയും കണ്ടില്ല.

ഇനി സ്വർണക്കടത്ത്, പിടിച്ചുപറി, നികുതിവെട്ടിപ്പ്, കൊലപാതകം, മോഷണം, കഞ്ചാവ്, തീവ്രവാദം, കുഴൽപ്പണം, സ്ത്രീകൾക്ക് നേരെയുള്ള അക്രമം ഇവയിലൊക്കെ ഇവരുണ്ടോ എന്ന് നോക്കാൻ പത്രങ്ങൾ പരതി, അവിടെയും കണ്ടില്ല..

ജയിലുകളിൽ അന്വേഷിച്ചു, അവിടെയും കുറ്റവാളികളുടെ ഇടയിൽ ആരും ഇല്ല എന്നാണ് അറിയുന്നത്.

ഇത്രയും ‘കുഴപ്പം പിടിച്ച’ ഈ ബ്രാഹ്മണർ അപ്പോൾ എവിടെ ഇരുന്നാണ് ഈ ബ്രാഹ്‌മണിക്കൽ അജണ്ട നമ്മുടെ സമൂഹത്തിൽ ഒളിച്ചു കടത്തുന്നത് എന്ന് മനസിലാക്കാൻ ആകാതെ കിളി പോയി നിൽക്കുമ്പോഴാണ് ആന്ധ്ര ബ്രാഹ്മണൻ ആയ ശുദ്ധ വെജിറ്റെറിയൻ സഖാവ് സിതറാം യെച്ചൂരിയെ കണ്ടത് .

എന്റെ നിരാശ കണ്ട് യെച്ചൂരി സഖാവ്  പറഞ്ഞു, അവശേഷിക്കുന്ന ബ്രാഹ്മണരിലെ ഭൂരിപക്ഷം യുവജനതയെയും കാണാൻ സാധിക്കുക ഇന്ത്യയിലെ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആണത്രെ..  

IIT, IIM, Indian Institute of Science, NIT, CA, CS, ഐയിംസ്, ടോപ് B-School ഇവിടങ്ങളിൽ ഒക്കെയാണ് ഇപ്പോൾ അവരെ കാണാൻ കഴിയുക. കഷ്ടപ്പെട്ട് പഠിച്ച് എൻട്രൻസ് പരീക്ഷയിൽ ഉന്നത റാങ്ക് നേടി ഇന്ത്യയിലെ ഇതുപോലുള്ള സ്ഥാപനങ്ങളിൽ പഠിച്ച്, അത് കഴിഞ്ഞ് ഇന്ത്യ വിടുക എന്നത് മാത്രമാണ് ഇവർ ഇപ്പോൾ ചെയ്യുന്നത്.

അങ്ങനെ പോയ ഒന്ന് രണ്ട് ബ്രാഹ്മണിക്കൽ ഹെജിമണിക്കാരെ നിങ്ങൾ അറിയും… ഗൂഗിൾ സിഇഒ സുന്ദർ പിച്ചയ്, മൈക്രോസോഫ്റ്റ് തലവൻ സത്യ നദല്ല, പേപ്സിയുടെ മുൻ ചെയർമാൻ ഇന്ദ്ര നൂയി…  

സുന്ദർ പിച്ചയ് മലയാളി ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്..! ബ്രഹ്‌മണിക്കൽ ഹെജിമണി ആരോപിച്ച് ഗൂഗിളിനെതിരെ കേരളത്തിൽ സമരം നടന്നേനെ.. ചാനൽ ജഡ്ജിമാർ ഇളകിയേനെ  

ഇല്ലാത്ത ഒരു ശത്രുവിനെ കുറിച്ച് ഭീതിപരത്തി സമൂഹത്തിൽ മുതലെടുപ്പ് നടത്താൻ നോക്കുന്നവർ ആരെയാണ് പറ്റിക്കാൻ നോക്കുന്നത്?

ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടാൻ വേണ്ടി രാവും പകലും കഷ്ടപ്പെട്ട് പഠിച്ച് മെറിറ്റിൽ അഡ്മിൻ നേടി പഠനം പൂർത്തിയാക്കി, ഉപരിപഠനവും ജോലിയുമായി  വിദേശത്തേക്ക് പോകുന്ന അവർക്ക് ബ്രാഹ്മണിക്കൽ ഹെജിമണി കടത്താൻ സമയവും ഇല്ല, അതിനുള്ള ആളും ഇല്ല എന്നതാണ് വസ്തുത.

ഒരു പത്ത് കൊല്ലം മുമ്പ് വരെ നമ്മുടെ ശത്രു അമേരിക്കയും, കുത്തക മുതലാളിമാരും ആയിരുന്നു എങ്കിൽ നേതാക്കളുടെ ചികിത്സക്കും, മക്കളുടെ പഠനത്തിനും, ജോലിക്കും എല്ലാം അമേരിക്കയെ പോലുള്ള രാജ്യങ്ങളെയും, മുതലാളിമാരെയും ആശ്രയിക്കാൻ തുടങ്ങിയത് കൊണ്ട് നമ്മൾ പുതിയ ശത്രുവായി അവശേഷിക്കുന്ന ബ്രാഹ്മണരെ കണ്ടെത്തി.

ശത്രുവിനെ മാറ്റിപിടിക്കേണ്ട സമയമായി. നമുക്ക് പുതിയ ശത്രുവിനെ സൃഷ്ടിക്കണം. കൊച്ചിയിലെ ജൂതന്മാരും പോയി, അവർ ഉണ്ടായിരുന്നു എങ്കിൽ അവരെ ശത്രു സ്ഥാനത്ത് നിർത്താമായിരുന്നു..

ശത്രുസ്ഥാനത്ത് നിർത്താൻ വേണ്ട ബ്രാഹ്മണർ ഇവിടെ അവശേഷിക്കുന്നില്ല. ഇവിടെ ഉള്ളവർ എങ്ങനെയും രാജ്യം വിട്ട് പോകാനുള്ള ശ്രമത്തിലുമാണ്.

വേഗമാകട്ടെ, പുതിയ ഒരു ശത്രുവിനെ ഉടൻ കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കാൻ പറ്റാതെ പണി എടുത്ത് ജീവിക്കേണ്ട ഗതികേട് നിങ്ങൾക്ക് ഉണ്ടാകും..

Tags: പഴയിടം മോഹനന്‍ നമ്പൂതിരിഡോ.അരുണ്‍കുമാര്‍ബ്രാഹ്മണിക്കല്‍ ഹൈന്ദവ അധീശത്വഐഎസ്ജിതിന്‍ കെ ജേക്കബ്ബ്ബിബിസി ഡോക്യുമെന്‍ററിആര്യാസ് വെജിറ്ററിയൻ ഹോട്ടലിൽഇടതുബുദ്ധിജീവികള്‍BBCPurogamana Kala Sahitya Sanghamബുദ്ധിജീവികള്‍അശോകന്‍ ചെരിവില്‍pazhayidom mohanan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്ന് മാർക് ടൂളി പറഞ്ഞു; ”ഇവിടെ തുടങ്ങുന്നു ബിജെപിയുടെ ഉയർച്ച”

റഹ്മാനുമായി വിവാദഅഭിമുഖം നടത്തിയ ബിബിസി റേഡിയോയുടെ ഏഷ്യന്‍ നെറ്റ്വര്‍കിന്‍റെ റിപ്പോര്‍ട്ടര്‍ ഹാരൂണ്‍ റാഷിദ്
India

റഹ്മാനെക്കൊണ്ട് പറയിച്ചതോ അതോ റഹ്മാന്‍ പറഞ്ഞതോ? ബിബിസി ലേഖകന്‍ ഹാരൂണ്‍ റാഷിദിന് രഹസ്യഅജണ്ടയുണ്ടോ?

India

ശക്തമായ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ഖേദം പ്രകടിപ്പിച്ച് റഹ്മാന്‍, ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചില്ലെന്നും ഭാരതമാണ് തന്റെ പ്രചോദനമെന്നും റഹ്മാന്‍

റഹ്മാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അവാര്‍ഡ് വാങ്ങുന്നു (വലത്ത്)
India

മോദി സര്‍ക്കാരിനെതിരെ ബിബിസി വീണ്ടും, മോദി സര്‍ക്കാരിന്റെ അവാര്‍ഡുകള്‍ വാങ്ങുമ്പോള്‍ എ.ആര്‍. റഹ്മാന്റെ മതം എവിടെയായിരുന്നു?

World

ബിബിസിയോട് നാല്പതിനായിരം കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ട്രംപ് ; കാരണം ട്രംപിനെതിരെ ഇറക്കിയ നുണ ഡോക്യുമെന്‍ററി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.