തൃശൂര്‍: മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് കേരള പദ്ധതിയിലും ശബരിമല സേഫ് സോണ്‍ പദ്ധതിയിലും ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടത്തി. ഇതില്‍ വിശദമായ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് ധനവകുപ്പിന് റിപ്പോര്‍ട്ട് നല്കി.
റോഡ് സുരക്ഷ ലക്ഷ്യമിട്ട് മോട്ടോര്‍ വാഹനവകുപ്പ് നടപ്പാക്കിയ ശബരിമല സേഫ് സോണ്‍, സേഫ് കേരള എന്നീ പദ്ധതികളുടെ മറവില്‍ കോടിക്കണക്കിന് രൂപയുടെ അട്ടിമറി നടന്നതായാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍. ബില്ലുകളും വൗച്ചറുകളുമില്ലാതെ പത്തുകൊല്ലത്തിനിടെ വന്‍തുക എഴുതിയെടുത്തതായും, റോഡ് സുരക്ഷ വാരാഘോഷത്തിന്റെ ഫണ്ട് അനുവദിച്ചതിലും വിനിയോഗിച്ചതിലും ക്രമക്കേട് നടന്നതായും കണ്ടെത്തി. ധനം വകുപ്പിന്റെ നിര്‍ദേശം കിട്ടിയാല്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: