ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ സൈനികനെ അടിച്ചുകൊന്ന കേസില്‍ മുഖ്യപ്രതിയായ ഡിഎംകെ നേതാവ് ചിന്നസ്വാമിയെ പൊലീസ് അറസ്റ്റ് ചെയ്തു. പിടികൊടുത്തില്ലെങ്കില് ഡിഎംകെ നേതാക്കള്‍ക്ക് തന്നെ നാണം കെടേണ്ടി വരുമെന്ന സ്ഥിതിയില്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തിന്റെ ഭാഗമായി ചിന്നസ്വാമി കീഴടങ്ങുകയായിരുന്നു എന്ന് പറയപ്പെടുന്നു. കേന്ദ്രസര്‍ക്കാര്‍ ഇടപെടുമെന്ന ഭയവും സ്റ്റാലിനും കൂട്ടര്‍ക്കും ഉണ്ടായിരുന്നു. അതിനാല്‍ ഡിഎംകെ നേതാക്കള്‍ അരുമയായ നേതാവായിട്ടും കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നതായി പറയുന്നു
സൈന്യത്തെ ഒട്ടും ബഹുമാനമില്ലാത്ത പാര്‍ട്ടിയാണ് ഡിഎംകെ എന്നും സൈനികനെ അടിച്ചുകൊന്നതിന് മുന്‍പ് ഒരു സിആര്‍പിഎഫ് ജവാന്റെ വീട്ടില്‍ ഡിഎംകെ പ്രവര്‍ത്തകര്‍ കയറി ആക്രമിച്ച സംഭവും ഉണ്ടായിട്ടുണ്ടെന്ന് അണ്ണാമലൈ പറഞ്ഞു. സൈന്യത്തെ സേവിക്കാന്‍ നാട്ടിലെത്തിയ സൈനികനെ ഒരു ചെറിയ പ്രശ്നത്തിന്റെ പേരില്‍ അടിച്ചുകൊന്നതിനെ നിസ്സാരമായി കാണാനാവില്ലെന്നും അണ്ണാമലൈ പറഞ്ഞു.
ഈ പ്രശ്നത്തില്‍ ഡിഎംകെ കൗണ്‍സിലര്‍ ചിന്നസ്വാമിയെ വിമര്‍ശിക്കാന്‍ ഒരു ഡിഎംകെ നേതാവും രംഗത്തെത്തിയില്ല. കാരണം ഡിഎംകെ സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങള്‍ക്കും കൃഷ്മഗിരിയില് ചുക്കാന്‍ പിടിക്കുന്ന പ്രവര്‍ത്തകനാണ് ചിന്നസ്വാമി.
ചിന്നസ്വാമി ഉള്‍പ്പെട്ട പത്തംഗ സംഘമാണ് സൈനികനെ അടിച്ചുകൊന്നത്. പ്രഭു എന്ന സൈനികനാണ് കൊല ചെയ്യപ്പെട്ടത്.. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് ആറ് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.വാര്‍ഡിലെ ഒരു പൊതു വെള്ളടാങ്കില്‍ നിന്നും വെള്ളമെടുക്കുന്നത് സംബന്ധിച്ചാണ് തര്‍ക്കമുണ്ടായത്. പ്രഭു, പ്രഭാകരന് എന്നീ പട്ടാളക്കാരായ സഹോദരന്മാരോട് വെള്ളമെടുക്കരുതെന്ന് ഡിഎംകെ നേതാവ് വിലക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഡിഎംകെ നേതാവും പട്ടാളക്കാരായ സഹോദരന്മാരും തമ്മില്‍ വാക്കേറ്റമുണ്ടായി.
സര്‍ക്കാരിന്റെ നിരവധി പദ്ധതികളുടെ ചുമതലക്കാരന് വാര്‍ഡ് കൗണ്‍സിലറായ ഡിഎംകെ നേതാവാണെന്ന് പറയപ്പെടുന്നു. പിന്നീട് ഡിഎംകെ നേതാവ്10 പേരടങ്ങുന്ന ഗുണ്ടാസംഘത്തെ കൊണ്ടുവന്നു. ഇവരും കൂടി ചേര്‍ന്നാണ് പട്ടാളക്കാരായ സഹോദരന്മാരെ ആക്രമിച്ചത്. അവശരായ സഹോദരന്മാരെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പ്രഭു മരിച്ചു. പ്രഭാകരന്റെ നിലഗുരുതരമായി തുടരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: