ന്യൂദല്‍ഹി: എയര്‍ ഇന്ത്യയും ഫ്രാന്‍സിന്റെ എയര്‍ബസും തമ്മിലുള്ള പങ്കാളിത്തത്തിനു തുടക്കം കുറിച്ച ചടങ്ങില്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി വീഡിയോ കോളില്‍ പങ്കെടുത്തു. 250 വിമാനങ്ങള്‍, 210 സിംഗിള്‍ ഐല്‍ എ320 നിയോകള്‍, 40 വൈഡ് ബോഡി എ350 വിമാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയ്‌ക്ക് നല്‍കുന്നതിനുള്ള കരാറില്‍ എയര്‍ ഇന്ത്യയും എയര്‍ബസും ഒപ്പുവച്ചു.
250 വിമാനങ്ങള്‍, 210 സിംഗിള്‍ ഐല്‍ എ320 നിയോകള്‍, 40 വൈഡ് ബോഡി എ350 വിമാനങ്ങള്‍ എന്നിവ എയര്‍ ഇന്ത്യയ്‌ക്ക് നല്‍കുന്നതിനുള്ള കരാറില്‍ എയര്‍ ഇന്ത്യയും എയര്‍ബസും ഒപ്പുവച്ചു.
വ്യോമയാന മേഖലയിലെ ഈ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഈ വാണിജ്യ പങ്കാളിത്തം, ഈ വര്‍ഷം 25ാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്ത്യഫ്രാന്‍സ് തന്ത്രപരമായ കൂട്ടുകെട്ടിന്റെ ശക്തിയും പ്രകടമാക്കുന്നു.
ഇന്ത്യയുടെ സിവില്‍ വ്യോമയാന വിപണിയുടെ ദ്രുതഗതിയിലുള്ള വിപുലീകരണവും വളര്‍ച്ചയും പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ എടുത്തുപറഞ്ഞു, ഇത് ഇന്ത്യയും ലോകത്തിന്റെ മറ്റു ഭാഗങ്ങളും തമ്മിലുള്ള കൂടുതല്‍ കണക്റ്റിവിറ്റിക്ക് പ്രചോദനം നല്‍കും,
കൂടാതെ ഇന്ത്യയിലെ വിനോദസഞ്ചാരത്തെയും ബിസിനസിനെയും പ്രോത്സാഹിപ്പിക്കും.ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ആഴമേറിയ ബന്ധത്തിന്റെയും ഇന്ത്യയുടെ വ്യോമയാന വ്യവസായത്തിന്റെ വിജയങ്ങളുടെയും അഭിലാഷങ്ങളുടെയും തെളിവാണ് ഈ കരാർ. ഇന്ന് ഇന്ത്യയുടെ വികസനത്തിന്റെ അവിഭാജ്യ ഘടകമാണ്
വ്യോമയാന മേഖല. വ്യോമയാന മേഖല ശക്തിപ്പെടുത്തുന്നത് ദേശീയ അടിസ്ഥാന സൗകര്യ തന്ത്രത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കഴിഞ്ഞ എട്ട് വർഷത്തിനിടയിൽ, ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ എണ്ണം 74 ൽ നിന്ന് 147 ആയി ഉയർന്നു. ഏകദേശം ഇരട്ടി വർധന. പ്രാദേശിക വ്യോമഗതാഗത വികസന പദ്ധതിയിലൂടെ (ഉഡാൻ), രാജ്യത്തിന്റെ വിദൂര ഭാഗങ്ങളും വ്യോമ മാർഗ്ഗം ബന്ധിപ്പിക്കുന്നു. ഇത് ജനങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തെ പ്രോത്സാഹിപ്പിക്കുന്നു.
വ്യോമയാന മേഖലയിൽ ലോകത്തിലെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ സമീപഭാവിയിൽ മാറും. നിരവധി കണക്കുകൾ പ്രകാരം, അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യയിൽ ആവശ്യമായ വിമാനങ്ങളുടെ എണ്ണം 2000-ത്തിലധികമായിരിക്കും. വർദ്ധിച്ചുവരുന്ന ഈ ആവശ്യം നിറവേറ്റുന്നതിന് ഇന്നത്തെ ചരിത്രപരമായ പ്രഖ്യാപനം സഹായകമാകും. ഇന്ത്യയുടെ ‘മേക്ക് ഇൻ ഇന്ത്യ – മേക്ക് ഫോർ ദ വേൾഡ്’ എന്ന കാഴ്ചപ്പാടിന് കീഴിൽ, വ്യോമഗതാഗത ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ നിരവധി പുതിയ അവസരങ്ങൾ തുറക്കുന്നു. ഗ്രീൻ ഫീൽഡ്, ബ്രൗൺ ഫീൽഡ് വിമാനത്താവളങ്ങൾക്കായി പ്രത്യേക അനുമതി ഇല്ലാതെ 100% വിദേശ നിക്ഷേപത്തിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സമാനമായി, ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങൾ, പരിപാലനം, അറ്റകുറ്റപ്പണി, പരിശോധന, അതായത് എംആർഒ (MRO) എന്നിവയിലും 100% വിദേശ നിക്ഷേപം അനുവദിച്ചിട്ടുണ്ട്. ഇന്ത്യയ്‌ക്കു മുഴുവൻ മേഖലയുടെയും എംആർഒയുടെ കേന്ദ്രമായി മാറാനാകും. എല്ലാ ആഗോള വ്യോമയാന കമ്പനികളും ഇന്ന് ഇന്ത്യയിൽ ഉണ്ട്. ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ അവരെ ക്ഷണിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു
ഇന്ത്യയിലെ ഫ്രഞ്ച് കമ്പനികളുടെ ശക്തമായ സാന്നിധ്യത്തെ അഭിനന്ദിച്ചുകൊണ്ട്, ഫ്രഞ്ച് എയ്‌റോസ്‌പേസ് എഞ്ചിന്‍ നിര്‍മ്മാതാക്കളായ സഫ്രാന്‍, ഇന്ത്യന്‍, അന്തര്‍ദേശീയ കാരിയറുകള്‍ക്ക് എയര്‍ക്രാഫ്റ്റ് എഞ്ചിനുകള്‍ സര്‍വീസ് ചെയ്യുന്നതിനായി ഇന്ത്യയില്‍ തങ്ങളുടെ ഏറ്റവും വലിയ അറ്റകുറ്റ പണി സൗകര്യം സ്ഥാപിക്കാനുള്ള സമീപകാല തീരുമാനവും പ്രധാനമന്ത്രി അനുസ്മരിച്ചു.
ഇന്ത്യഫ്രാന്‍സ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പങ്കാളിത്തത്തിന് പ്രസിഡന്റ് മാക്രോണിനോട് പ്രധാനമന്ത്രി നന്ദി പറഞ്ഞ പ്രധാനമന്ത്രി , ഇന്ത്യയുടെ ജി 20 പ്രസിഡന്‍സിക്ക് കീഴില്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും വ്യക്തമാക്കി. ടാറ്റ സണ്‍സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ, ടാറ്റ സണ്‍സ് ബോര്‍ഡ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍, എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍, എയര്‍ബസ് സിഇഒ ഗില്ലൂം ഫൗറി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു .
പ്രതികരിക്കാൻ ഇവിടെ എഴുതുക: