തിയേറ്റർ റിലീസ് സമയത്ത് തന്നെ സിനിമ പ്രേമികൾക്കിടയിൽ ഏറെ നിരൂപക പ്രശംസ നേടിയെടുത്ത ചിത്രമായിരുന്നു മഹാവീര്യർ. എന്നാൽ ചിത്രത്തിൻറെ പ്രമേയവും അവതരണവും പൂർണമായും എല്ലാത്തരം പ്രേക്ഷകർക്കും ഉൾക്കൊള്ളുവാൻ സാധിച്ചിരുന്നില്ല, ആയതുകൊണ്ട് തന്നെ തീയേറ്ററുകളിൽ ബോക്സ് ഓഫീസിൽ ചിത്രത്തിന് കാര്യമായ ചലനങ്ങൾ സൃഷ്ടിക്കുവാനും കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ മാസം ഫെബ്രുവരി 10ന് പ്രമുഖ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ സൺ നെക്സ്റ്റ് വഴി ചിത്രം ഡിജിറ്റൽ റിലീസ് ചെയ്തിരുന്നു.
സിനിമ ആസ്വാദകർക്കിടയിലേക്ക് ചിത്രം എത്തിയതോടെ ഇപ്പോൾ സോഷ്യൽ മീഡിയകളിലേ സിനിമ ചർച്ചകളിൽ മഹാവീര്യരാണ് ചൂടുപിടിക്കുന്ന വിഷയം. ഒരു കോർട്ട് റും ഫാന്റെസി പ്രമേയമായി എത്തിയ ചിത്രത്തിൻറെ പുതിയ അർഥ തലങ്ങൾ പങ്കുവെക്കുകയാണ് സിനിമ പ്രേമികൾ.
എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിനെ കൂടാതെ അസിഫ് അലി, ഷാൻവി ശ്രീ വാസ്തവ, ലാൽ, സിദ്ധിഖ്, കൃഷ്ണ പ്രസാദ്, മല്ലികാ സുകുമാരൻ, ലാലു അലക്സ്, മേജർ രവി, വിജയ് മേനോൻ, കലാഭവൻ പ്രചോദ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയത്. എം മുകുന്ദന്റെ കഥയിൽ ഷംനാസാണ് ചിത്രം നിർമിച്ചത്. സെൽവരാജ് ചന്ദ്രുവാണ് ചിത്രത്തിൻറെ ഛായാഗ്രഹണം. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്നാണ് ‘മഹാവീര്യർ’നിർമ്മിച്ചിരിക്കുന്നത്.
നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവരാണ് മുഖ്യ വേഷങ്ങളിൽ അഭിനയിക്കുന്നത്.
പി. ആർ.ഒ ശബരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: