ശ്രീനഗര്‍: അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ജമ്മു കശ്മീരില്‍ വീടുവെയ്‌ക്കാന്‍ അനുവദിക്കില്ലെന്ന് അപ്നി പാര്‍ട്ടി നേതാവ് അല്‍ത്താഫ് ബുഖാരി. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായ കയ്യേറ്റം ഒഴിക്കുന്ന ജമ്മു കശ്മീര്‍ സര്‍ക്കാരിന്റെ നടപടിയെയും അല്‍താഫ് ബുഖാരി ചോദ്യം ചെയ്തു.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മറ്റേതൊരു സംസ്ഥാനത്തിലും എന്നത് പോലെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കും ജമ്മുകശ്മീരില്‍ കുടിയേറാനും വീടുവെയ്‌ക്കാനും അനുവദിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ജമ്മു കശ്മീര്‍ ഏതോ സ്വതന്ത്രരാജ്യമാണെന്നതുപോലെ അപ്നി പാര്‍ട്ടി നേതാവ് സംസാരിക്കുന്നത്.
ആളുകളെ ഭൂമിയില്‍ നിന്നും ഒഴിപ്പിക്കാന്‍ സര്‍ക്കാരിന് അവകാശമില്ല. അടുത് തവണ അധികാരത്തില്‍ വന്നാല്‍ ഈ നയം തിരുത്തും. – അല്‍താഫ് ബുഖാരി പറഞ്ഞു.
ജമ്മുകശ്മീര്‍ മുന്‍പത്തെ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് മാത്രമുള്ളതാണ്. ഇവിടെ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ വീടുവെയ്‌ക്കാന്‍ സമ്മതിക്കില്ല. സുരക്ഷ സേന എത്ര സുരക്ഷ നല്‍കിയാലും തദ്ദേശീയരെ അല്ലാതെ ആരെയും ഇവിടെ വീടുവെയ്‌ക്കാന്‍ അനുവദിക്കില്ല. – അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: