തിരുവനന്തപുരം: വെള്ളായണി ദേവീക്ഷേത്രത്തില്‍ വര്‍ഷങ്ങളായി ആചാരപെരുമയോടെ നടന്നുവരുന്ന കാളിയൂട്ട് മഹോത്സവത്തിന്റെ തോരണങ്ങളില്‍ ഒരു നിറം മാത്രം ഉപരയോഗിക്കുന്നതിനെതിരെ പോലീസ്. ഉത്സവ അലങ്കാരത്തിന് ഒരു നിറം മാത്രം ഉപയോഗിക്കാന്‍ പാടില്ലാത്തതും രാഷ്ട്രീയ നിക്ഷപക്ഷത പുലര്‍ത്തുന്ന രീതിയില്‍ അലങ്കാരങ്ങള്‍ ചെയ്യണമെന്നുമാണ് ക്ഷേത്രം ഭരണ സമിതി സെക്രട്ടറിക്ക് നല്കിയ ഉത്തരവില്‍ നേമം പോലീസ് പറയുന്നത്.
70 ദിവസം നീണ്ടുനില്‍ക്കുന്ന കാളിയൂട്ട് മഹോത്സവം എഴുന്നള്ളത്ത് വലിയ ആഘോഷമായിട്ടാണ് കൊണ്ടാടുന്നത്. എഴുന്നള്ളത്ത് കടന്നു പോകുന്ന പ്രദേശങ്ങളിലെല്ലാം കൊടി തോരണണങ്ങള്‍ കൊണ്ട് അലങ്കരിക്കുക പതിവാണ്. കാവി നിറത്തിലുള്ള കൊടികളാണ് ഉപയേഗിക്കാറ്. അവിടെ മാത്രമല്ല സാധാരണ ക്ഷേത്രങ്ങളിലെല്ലാം ഉത്സവ സമയത്ത് അലങ്കാരത്തിന് കാവി വര്‍ണ്ണമാണ് ഉപയോഗിക്കുക. പോലീസ് ഏതു നിറമെന്ന് ഉത്തരവില്‍ പ്രത്യേകം എടുത്തു പറയുന്നില്ലങ്കിലും കാവി മാത്രം പോരാ എന്നതാണ് ഉദ്ദേശ്യമെന്നത് വ്യക്തം.
ക്ഷേത്രം ഒരു രാഷ്ട്രീയ വേദിയല്ല. ആരാധനാ കേന്ദ്രമാണ്. അങ്ങനെയുള്ളപ്പോള്‍ ക്ഷേത്രങ്ങള്‍ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണം എന്ന് എന്തടിസ്ഥാനത്തിലാണ് പോലീസ് ആജ്ഞാപിക്കുന്നത് എന്ന വിമര്‍ശമാണ് ഉയരുന്നത്.
കാവി നിറം ഏതെങ്കിലും രാഷ്ട്രീയ പാര്‍ടിയുടെ കുത്തക നിറമാണെന്ന് പോലീസിനോട് ആരാണ് പറഞ്ഞത്. ബിജെപിയെ ആണ് ഉദ്ദേശിക്കുന്നതെങ്കില്‍ ബിജെപിയുടെ കൊടിയില്‍ കാവിയും പച്ചയും നിറങ്ങളുണ്ട്. കോണ്‍ഗ്രസ് കൊടിയിലും കാവി നിറമുണ്ട്. കാവി ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും സൂചിപ്പിക്കുന്നതല്ല . സന്യാസി സമൂഹം ജാതി മത വ്യത്യാസം കൂടതേ ഉപയോഗിക്കുന്നു നിറമാണ് കാവി.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന കല്ലിയൂര്‍, പള്ളിച്ചല്‍, നേമം മണ്ഡലം ഉള്‍പ്പെടുന്ന തിരുവനന്തപുരം നഗരസഭപരിധിയില്‍ ദേവിയുടെ എഴുന്നള്ളത്ത് വരുന്ന പ്രദേശങ്ങളില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാനാണ് അണിയറ നീക്കമാണ് പോലീസിന്റെ വിചിത്ര ഉത്തരവെന്ന് ബിജെപി ആരോപിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളില്‍ നിന്ന് നിയമാനുസൃതമായി ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുത്ത ഉപദേശക സമിതിയാണ് ക്ഷേത്ര ഉത്സവം വളരെ ഭംഗിയായികാലങ്ങളായി നടത്തി മുന്നോട്ടുകൊണ്ടുപോകുന്നത്. എന്നാല്‍ ഈ വര്‍ഷം ഉത്സവം തുടങ്ങുന്നതിന് മുമ്പതന്നെ ഉത്സവ ത്തിന്റെ പെരുമയും പൊലിമയും ഗരിമയും കുറയ്ക്കനാണ് പോലീസിെന്റ ഭാഗത്ത് നിന്ന് അനുചിതമായ നിര്‍ദ്ദേശങ്ങള്‍ വന്നത്. ജാതിമതവര്ഗവര്ണരാഷ്ട്രീയ വ്യത്യാസമില്ലാതെ ഭക്തജനങ്ങള്‍ ഒന്നാകെതന്നെ ആഘോഷിക്കുന്ന കളിയൂട്ട് മഹോത്സവത്തിലെ ആചാരാനുഷ്ഠാനങ്ങള്‍ പോലീസിനെ ഉപയോഗിച്ച് തകര്‍ക്കാനുള്ള ഭരണകൂട താല്പര്യമാണ് പിന്നിലെന്നും ബിജെപി ആരോപിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: