കോട്ടയം: റബ്ബര്‍ കര്‍ഷകരെ സഹായിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് റബ്ബര്‍ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യനെന്ന് ബിജെപി മേഖല പ്രസിഡന്റും റബ്ബര്‍ ബോര്‍ഡ് അംഗവുമായ എന്‍.ഹരി. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് റബ്ബറിന്റെ അടിസ്ഥാന വില 200 രൂപ ആക്കും എന്ന് വാഗ്ദാനം ചെയ്താണ്. എന്നാല്‍ അടുത്ത ഇലക്ഷനിലും ഇതേകാര്യം ആവര്‍ത്തിച്ച് ഇലക്ഷനെ നേരിട്ടു. ഈ സമയം വരെ നടപടി എടുത്തില്ല. ഇപ്പോള്‍ പറയുന്നത് ബഡ്ജറ്റില്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി 600 കോടി നീക്കിവച്ചു എന്നാണ്. ഇത് വലിയ തട്ടിപ്പ് ആണ് . കഴിഞ്ഞ ബഡ്ജറ്റില്‍ 500 കോടിയാണ് നീക്കി വച്ചത് അതില്‍ നിന്നും കര്‍ഷകര്‍ക്ക് എത്ര രൂപ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കണം. 170 രൂപ തറവിലയായതിനാല്‍ അധികം പണം ചിലവഴിക്കേണ്ടി വന്നില്ല. മാത്രമല്ല ലാറ്റക്സ് കൊടുക്കുന്നവര്‍ക്ക് കിട്ടുകയുമില്ല.
മുഖ്യമന്ത്രി ഇലക്ഷന് വാഗ്ദാനം നടപ്പാക്കാന്‍ പറയുന്നില്ല. കര്‍ഷക സംഗമത്തില്‍ താങ്കള്‍ പങ്കെടുക്കുമ്പോള്‍ 170ല്‍ നിന്ന് ഒരു 10 രൂപയെങ്കിലും തറവില കൂട്ടിയതായി പ്രഖ്യാപിക്കു. അതുപോലെ സിപിഎം പറയുന്നത് ഇറക്കുമതി പൂര്‍ണ്ണമായും തടയണം എന്നാണ്. കഴിഞ്ഞ ദിവസം വരെ ഇറക്കുമതി ചുങ്കം വര്‍ദ്ധിപ്പിക്കണം എന്നായിരുന്നു. കേന്ദ്ര ബഡ്ജറ്റില്‍ 10 % എന്നത് 25% ആക്കിയപ്പോള്‍ ഇരു മുന്നണികളും ഞെട്ടി. ഇനി എന്ത് പറയും, കേന്ദ്ര സര്‍ക്കാര്‍ ലോബികള്‍ക്ക് വേണ്ടിയാണ് ചുങ്കം വര്‍ദ്ധിപ്പിക്കാത്തത് എന്നായിരുന്നു ആരോപണം. അതിന്റെ മുന ഒടിഞ്ഞു. അതുകൊണ്ടാണ് ഇറക്കുമതി തടയണം എന്ന് പറയുന്നത്.
പിണറായി വിജയന് പ്രധാനമന്ത്രിയായാല്‍ കരാറുകളില്‍ നിന്ന് പിന്മാറാന് സാധിക്കുമോ എന്ന് സിപിഎം വ്യക്തമാക്കണം. ഇന്‍ഡ്യയില്‍ ആകെ ഉദ്പാദിക്കുന്ന റബ്ബര്‍ 7.8 ലക്ഷം മെട്രിക് ടണ്‍ റബ്ബര്‍ ആണ് . എന്നാല്‍ നമുക്ക് വേണ്ടത് 12 ലക്ഷം മെട്രിക് ടണ്‍ ആണ് . 4 ലക്ഷത്തിലധികം നമ്മള് ഇറക്കുമതി ചെയ്യണം അത് ഒരു സര്‍ക്കാരിന്റെ കടമയാണ്. ആസിയന്‍ കരാറിന് പിന്തുണ കൊടുത്തവരാണ് ഇറക്കുമതി തടയണം എന്ന് പറയുന്നത്. ഇന്ന് റബ്ബര്‍ കര്‍ഷക സമരം ഉദ്ഘാടനം ചെയ്യുന്ന വി.ഡി. സതീശനും കോണ്‍ഗ്രസും ഇതൊന്നും മറക്കരുത്. ധനമന്ത്രി ചിദംബരമാണ് റബ്ബര്‍ കര്‍ഷകരുടെ അന്തകനെന്ന് അന്നത്തെ ചീഫ് വിപ്പ് പി.സി. ജോര്‍ജ് പറഞ്ഞത് മറക്കണ്ട . അന്ന് ഒരു കോണ്‍ഗ്രസുകാരനും മിണ്ടിയില്ല. അന്ന് ഇവിടെയുള്ള കര്‍ഷകര്‍ക്ക് എത്ര രൂപ കിട്ടിയിരുന്നു എന്ന് തിരിഞ്ഞു നോക്കുന്നതും നന്നായിരിക്കും.
നാളെ മുഖ്യമന്ത്രി വരുമ്പോള്‍ റബ്ബര്‍ മാത്രമല്ല കേരളത്തില്‍ നെല്‍കൃഷിയും തേങ്ങയും കാപ്പിയും ഉള്‍പ്പടെ മറ്റ് കൃഷികളും ഉണ്ട് എന്ന് മുഖ്യമന്ത്രിയും സിപിഎം തിരിച്ചറിയണം. അല്ലാതെ പെരും നുണ പറയാന്‍ മാത്രം ആകരുത്. റബ്ബര്‍ ബോര്‍ഡ് ഇല്ലാതാകുന്നു എന്ന പ്രചരണം എങ്കിലും ഉപേക്ഷിക്കണം. വളരെ വ്യക്തമായി വാണിജ്യ മന്ത്രാലയം പറഞ്ഞു കഴിഞ്ഞു അങ്ങനെ ഒരു നിലപാട് ഇല്ല എന്ന് എന്നിട്ടും നിങ്ങള്‍ ഇക്കാര്യത്തില്‍ ജനങ്ങളെ തെറ്റിധരിപ്പിച്ചു. ഒടുവില്‍ സഭയില്‍ തന്നെ പ്രേമചന്ദ്രന് എംപിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്കി കഴിഞ്ഞെന്നും ഹരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: