ന്യൂദല്‍ഹി: അദാനി കമ്പനികള്‍ക്കെതിരെയും മോദിയ്ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബിബിസി റിപ്പോര്‍ട്ടും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആശങ്ക. 2024 നരേന്ദ്രമോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നത് തടയാന്‍ അന്താരാഷ്ട്ര തലത്തില്‍ വലിയ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടും ബി ബി സി ഡോക്കുമെന്ററിയും ഏതാണ്ട് ഒരേ സമയം പുറത്തുവന്നതിന് പിന്നില്‍ യുഎസിനും യൂറോപ്യന്‍ യൂണിയനും വരെ പങ്കുണ്ടെന്നും സംശയിക്കുന്നു.
അദാനിയുടെ സാമ്പത്തിക നട്ടെല്ലൊടിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലൂടെ കണ്ടത്. അതുവഴി മോദിയുടെ സാമ്പത്തികസ്രോതസ്സ് തടയാനും അന്താരാഷ്ട്ര ഗൂഡാലോചനക്കാര്‍ക്ക് ലക്ഷ്യമുണ്ട്. റഷ്യയുമായുള്ള എണ്ണക്കച്ചവടനവും പുടിന് ഇന്ത്യ നല്കുന്ന പിന്തുണയും യുഎസിനെയും യൂറോപ്ര്യന്‍ യൂണിയനെയും ബ്രിട്ടനെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചിരിക്കുന്നത്. നരേന്ദ്രമോദി ഇനിയും മോദി അധികാരത്തില്‍ തുടര്‍ന്നാല്‍ ഇന്ത്യ- റഷ്യാ ബന്ധം കൂടുതല്‍ സുദൃഡമാക്കുമെന്ന് യുഎസ്-യുകെ-യൂറോപ്യന്‍ യൂണിയന് ലോബി ഭയക്കുന്നു. .ഇന്ത്യയ്ക്കകത്ത് നിന്നല്ലാതെ, പുറം രാജ്യത്ത് നിന്ന് ഇത്തരം ആക്രമണം നടത്താന്‍ വിദേശശക്തികള്ക്കേ കഴിയൂ എന്നാണ് കരുതപ്പെടുന്നത്.
മറ്റൊന്ന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ എന്‍ ജി ഒ കളും നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ടാകാം. എന്‍ജിഒ കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മോദി ശക്തമായി കൂച്ചുവിലങ്ങിട്ടിരുന്നു. ഇത് എന്‍ ജി ഒ കള്‍ക്ക് വിദേശത്ത് നിന്നും ലഭിക്കുന്ന പണത്തിന്റെ വരവ് തടഞ്ഞു. തീവ്ര ക്രൈസ്തവ ഗ്രൂപ്പുകളായ എന്‍ജിഒകള്‍ ഉള്‍പ്പെടെയുള്ളവര്‍ സര്‍ക്കാരിനെതിരെ ഗൂഡാലോചന നടത്തുന്നതായി ആരോപണമുണ്ട്. . ഗുജറാത്ത് കലാപത്തില്‍ മോദിക്കു പങ്കുണ്ടെന്ന തരത്തിലുള്ള ബി ബി സിയുടെ ഡോക്യുമെന്ററിക്ക് പിന്നില്‍ ഈ എന്‍ ജി ഒ കളുടെ ഗൂഢാലോചനയും ഉണ്ടെന്നുമുള്ള സംശയം ബലപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: