Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

പോക്കറ്റ് കാലിയാകാതിരിക്കാന്‍ മലയാളി അതിര്‍ത്തിയിലേക്ക്; തമിഴ്‌നാട്ടില്‍ കച്ചവടം പൊടിപൊടിക്കുന്നു, ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവ്

വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്.

സജി ചന്ദ്രന്‍ കാരക്കോണംbyസജി ചന്ദ്രന്‍ കാരക്കോണം
Feb 6, 2023, 02:00 pm IST
inBusiness

വെള്ളറട: വിലക്കയറ്റത്തില്‍ നിന്ന് രക്ഷതേടി ജില്ലയിലെ മലയാളികള്‍ എത്തുന്നത് തിരുവനന്തപുരം-കന്യാകുമാരി ജില്ല അതിര്‍ത്തിയില്‍. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തമിഴ്‌നാട്ടില്‍ സ്ഥിതിചെയ്യുന്ന പെട്രോള്‍ പമ്പുകളും വ്യാപാര സ്ഥാപനങ്ങളും തേടിയെത്തുകയാണ് മലയാളി.  

പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ രണ്ടു രൂപ വീതം സെസ് ഏര്‍പ്പെടുത്തിയത് നടപ്പാക്കുന്നതോടെ മലയോര അതിര്‍ത്തിയിലെ തമിഴ്‌നാട് പെട്രോള്‍ പമ്പുകളില്‍ കച്ചവടം പൊടിപൊടിക്കും. വിലവര്‍ധന  നടപ്പാക്കുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് ഏഴു രൂപയോളം കുറവുണ്ടാകും തമിഴ്‌നാട് പമ്പുകളില്‍. നിലവില്‍ നാലുരൂപയ്‌ക്ക് മുകളില്‍ വില വ്യത്യാസമുണ്ട്. ഇപ്പോള്‍ തന്നെ ഇരുചക്രവാഹനങ്ങള്‍ മുതല്‍ ചരക്കു വാഹനങ്ങളും സ്‌കൂള്‍വാഹനങ്ങളും കാറുകളുമൊക്കെ തമിഴ്‌നാട് പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്‌ക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കൊല്ലങ്കോട് മുതല്‍ ആറുകാണി വരെയുള്ള മുപ്പത് കിലോമീറ്ററിലധികം ദൂരം കേരള തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന ഭാഗങ്ങളില്‍ ഒരു ഡസനോളം തമിഴ്‌നാട് പെട്രോള്‍ പമ്പുകളാണുള്ളത്. ഇവയില്‍ കന്നുമാമൂട്, പുലിയൂര്‍ശാല, മലയിന്‍കാവ് പമ്പുകളില്‍  ഇന്ധനം നിറയ്‌ക്കാന്‍ രാവിലെയും വൈകിട്ടും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

അതേസമയം കേരള അതിര്‍ത്തിയിലെ പമ്പുകളില്‍ കച്ചവടം പകുതിയില്‍ താഴെയാണെന്ന് ജീവനക്കാര്‍ പറയുന്നു. വിലക്കയറ്റത്തില്‍ നിന്ന് രക്ഷനേടാന്‍ നിത്യോപയോഗ സാധനങ്ങളും തമിഴ്‌നാട് അതിര്‍ത്തിയിലെ മൊത്തവ്യാപാര കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങുകയാണ്. അതിര്‍ത്തിയിലെ മൊത്ത വ്യാപാരകേന്ദ്രങ്ങളായ ഊരമ്പ്, കന്നുമാമൂട്, പനച്ചമൂട് എന്നിവിടങ്ങളില്‍ നിന്നാണ് വ്യാപാരികള്‍ കടകളിലേക്കുപോലും ചരക്കുകള്‍ വാങ്ങുന്നത്. ചില്ലറ സാധനം വാങ്ങുന്ന ഉപഭോക്താക്കളും ഇവിടെയെത്തി പലചരക്കു സാധനങ്ങള്‍ വാങ്ങുന്നത് പതിവാക്കിയിരിക്കുകയാണ്. നിര്‍മാണസാമഗ്രികള്‍ കൂടുതലും വാങ്ങുന്നത് മുന്‍ കാലങ്ങളില്‍ തന്നെ തമിഴ്‌നാട്ടിലെ സ്ഥാപനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ താമസിക്കുന്ന വ്യാപാരികള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങള്‍ നടത്തുന്നതും തമിഴ്‌നാട് പ്രദേശത്താണ്. കോഴി വ്യാപാരവും പച്ചക്കറിയും മത്സ്യ ഗോഡൗണുകളുമെല്ലാം തമിഴ്‌നാട് അതിര്‍ത്തിയിലാണ്.

പ്രതിദിനം കോടികളുടെ കച്ചവടമാണ് അതിര്‍ത്തിപ്രദേശത്ത് നടക്കുന്നത്. ഉപഭോക്താക്കളാകട്ടെ തൊണ്ണൂറ് ശതമാനവും മലയാളികളും. ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ടെക്‌സ്റ്റൈല്‍ ഉത്പന്നങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്ന് മാര്‍ത്താണ്ടത്തെ കടകളില്‍ എത്തുന്നവരില്‍ വലിയൊരു പങ്കും മലയാളികളാണ്. മദ്യത്തിനും വില കൂടുമ്പോള്‍ കച്ചവടം കൊഴുക്കുന്നത് അതിര്‍ത്തിയിലെ തമിഴ്‌നാട് ടാസ്മാക് ഷോപ്പുകളിലാണ്. നിത്യേന ഇവിടങ്ങളിലെത്തുന്നതിലും ഭൂരിഭാഗം മലയാളികളാണ്. ഈ ഒഴുക്ക് ഇനി വര്‍ധിക്കുമെന്ന് തീര്‍ച്ച. വിവാഹമായാലും ഉത്സവമായാലും മറ്റു ചടങ്ങുകള്‍ക്കായാലും പൂവും പച്ചക്കറിയും ചിക്കനുമുള്‍പ്പെടെ തമിഴ്‌നാട് വഴിയെത്തുന്നതാണ് ലാഭമെന്ന് മലയോര  തീരദേശ അതിര്‍ത്തി പ്രദേശത്തെ മലയാളി തിരിച്ചറിഞ്ഞിട്ട് കാലങ്ങളായി.

Tags: keralaTamilnaduവിലക്കയറ്റംബിസിനസ്സ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

India

‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മോതിരങ്ങളുടെ നിർമ്മാണം പൂർത്തിയാക്കി ജോയ്ആലുക്കാസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

India

പുസ്തകം വായിക്കൂ… ശിരസ് ഉയര്‍ത്തൂ….; മാതൃകയായി കല്യാണപ്പന്തലിലെ പുസ്തകവിരുന്ന്

പുതിയ വാര്‍ത്തകള്‍

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.