തിരുവനന്തപുരം: വാഴക്കുല എഴുതിയത് വൈലോപ്പിള്ളിയാണെന്നും വൈലോപ്പിള്ളിയുടെ പേര് പോലും സ്പെല്ലിംഗ് തെറ്റിച്ച് വൈലോപ്പള്ളി എന്നെല്ലാം എഴുതിയിട്ടും ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയ പശ്ചാത്തലത്തില്‍ ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം പരിശോധിക്കപ്പെടുകയാണ്.
വാരിക്കോരി പിഎച്ച്ഡി ബിരുദങ്ങള്‍ സര്‍വ്വകലാശാലകള്‍ നല്‍കുകയാണ്. കേരള സര്‍വ്വകലാശാല ഒരു വര്‍ഷം നല്‍കുന്നത് 520 ഗവേഷണ ബിരുദങ്ങള്‍. കലിക്കറ്റ്, എംജി സര്‍വ്വകലാശാലകള്‍ വര്‍ഷാവര്‍ഷം നല്‍കുന്നത് 500 വീതം പിഎച്ച്ഡികള്‍.
ചിന്താ ജെറോമിന്റെ ഗവേഷണം 10 വര്‍ഷം കൊണ്ടാണ് പൂര്‍ത്തിയായത്. ജെഎന്‍യു പോലുള്ള സര്‍വ്വകലാശാലകളില്‍ അഞ്ചു വര്‍ഷത്തിനുള്ളില്‍ പ്രബന്ധം സമര്‍പ്പിച്ചില്ലെങ്കില്‍ പിഎച്ച്ഡി കിട്ടില്ല. കേരളസര്‍വ്വകലാശാലയില്‍ ഗവേഷണം തടസ്സപ്പെട്ട് രജിസ്ട്രേഷന് മുടങ്ങിയാല്‍ പോലും തുക അടച്ചാല്‍ ഗവേഷണം തുടരാം.
ഗവേഷകരുടെ രാഷ്ട്രീയ സ്വാധീനം എളുപ്പത്തില്‍ ബിരുദം നേടാനുള്ള പഴുതായി മാറുന്നു. പ്രബന്ധ പരിശോധനയ്ക്കുള്ള വിഷയവിദഗ്ധരുടെ പാനല്‍, പരാതി പരിഹാരം എന്നിവയിലൊക്കെ സിന്‍ഡിക്കേറ്റിനുള്ള അധികാരം ദുരുപയോഗം ചെയ്യപ്പെടുന്നതായി ആക്ഷേപമുണ്ട്. ചിന്താ ജെറോമിന്റെ പ്രബന്ധത്തില്‍ ഗുരുതരമായ പിഴവുകള്‍ ഗൈഡിനോ വിഷയവിദഗ്ധരുടെ പാനലിനോ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: