Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബൈബിള്‍ കത്തിച്ച സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി കെസിബിസി; ‘കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥ’

ബൈബിള്‍ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെസിബിസി മുന്‍ വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെ മിക്കവാറും നിസ്സഹായരാക്കുന്ന വിധത്തിലാണ് എന്നു പറയാതിരിക്കാന്‍ വയ്യാ എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 1, 2023, 04:27 pm IST
inKerala

കൊച്ചി:ബൈബിള്‍ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനമുയര്‍ത്തി കെസിബിസി മുന്‍ വക്താവ് ഫാ. വര്‍ഗീസ് വള്ളിക്കാട്ട്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെ മിക്കവാറും നിസ്സഹായരാക്കുന്ന വിധത്തിലാണ് എന്നു പറയാതിരിക്കാന്‍ വയ്യാ എന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.  

പ്രതീക്ഷയുള്ളത് കേരളം ഇന്ത്യയിലാണ് എന്ന ഉറപ്പിലാണ്. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥയുണ്ട് എന്നത് മറച്ചു പിടിച്ചിട്ടു കാര്യമില്ലെന്നും ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറയുന്നു. ഒരു മുസ്തഫയുടെ നില തെറ്റിയ മനസ്സില്‍നിന്നാണ് ഇതെല്ലാം വരുന്നത് എന്നു ചിന്തിക്കുന്നത്, ആലപ്പുഴയില്‍ കൊലവിളി മുഴക്കിയ കുട്ടിയുടെ മനസ്സില്‍ ഉദിച്ച ബാല ഭാവനയായിരുന്നു അന്നു മുഴങ്ങികേട്ടത് എന്നു പറയുന്നതിനു തുല്യമാണ്. – അദ്ദേഹം പറഞ്ഞു.  

ബൈബിള്‍ കത്തിച്ച സംഭവത്തില്‍ പരാതിയുണ്ടെങ്കില്‍ യേശുവിനോട് പറഞ്ഞോളൂ എന്നതാണ് മുസ്തഫയുടെ നിയമം. അത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മത നിയമം അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാധകമല്ല എന്നതാണ് നിലപാട്. കേരളത്തില്‍ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണവും സ്വാധീനവും വര്‍ധിച്ചു വരികയുമാണ്. – ഫാ വര്‍ഗ്ഗീസ് വള്ളിക്കാട്ട് പറയുന്നു.  

ബൈബിള്‍ കത്തിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട് എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്. ബൈബിള്‍ കത്തിക്കുകയും ഇതിന്റെ വീഡിയോ യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് മുഹമ്മദിനെ ബേഡകം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ക്രിസ്മസിന് സര്‍ക്കാര്‍ ആശുപത്രിയില്‍ സ്ഥാപിച്ചിരുന്ന പുല്‍ക്കൂട് തകര്‍ത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോള്‍ ബൈബിള്‍ കത്തിച്ചത്.  സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഖുറാന്‍ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിള്‍ കത്തിച്ചതും അത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും. 

ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ടിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

പുല്‍ക്കൂട്ടിലെ ഉണ്ണിയെ പുഴയിലെറിഞ്ഞ മുസ്തഫ, ബൈബിള്‍ കത്തിച്ചു!

പരാതിയുണ്ടെങ്കില്‍ യേശുവിനോട് പറഞ്ഞോളൂ എന്നതാണ് മുസ്തഫയുടെ നിയമം. അത് അദ്ദേഹം പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അദ്ദേഹത്തിന്റെ മത നിയമം അല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു ബാധകമല്ല എന്നതാണ് നിലപാട്. കേരളത്തില്‍ അങ്ങനെ ചിന്തിക്കുന്നവരുടെ എണ്ണവും സ്വാധീനവും വര്‍ധിച്ചു വരികയുമാണ്. സമീപകാല സംഭവങ്ങളൊന്നും അത്തരം ചിന്താഗതിക്കാരുടെ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല എന്നാണ് ഇതില്‍നിന്നു മനസ്സിലാകുന്നത്.

വിഷയം സങ്കീര്‍ണ്ണമാണ്. ഇങ്ങനെ പോയാല്‍ ഇത്തരം ഭ്രാന്തിന്റെ തീ ആളിപ്പടരാനാണ് സാധ്യത. അത് നിസ്സാരമായി കരുതുന്നത് വല്ലാത്ത ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തും.

എന്താണ് ഇതുകൊണ്ടൊക്കെ ലക്ഷ്യം വയ്‌ക്കുന്നത് എന്നന്വേഷിക്കേണ്ടത് മത സംഘടനകള്‍ അല്ല. നാട്ടിലെ ഭരണകൂടമാണ്. നീതി ന്യായ സംവിധാനങ്ങളും ഉത്തരവാദപ്പെട്ട ഏജന്‍സികളുമാണ്. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നവരെ മിക്കവാറും നിസ്സഹായരാക്കുന്ന വിധത്തിലാണ് എന്നു പറയാതിരിക്കാന്‍ വയ്യാ.

പ്രതീക്ഷയുള്ളത് കേരളം ഇന്ത്യയിലാണ് എന്ന ഉറപ്പിലാണ്. കേന്ദ്ര ഏജന്‍സികള്‍ ഇവിടെ കണ്ണില്‍ എണ്ണയൊഴിച്ചു കാവലിരിക്കേണ്ട അവസ്ഥയുണ്ട് എന്നത് മറച്ചു പിടിച്ചിട്ടു കാര്യമില്ല. ഒരു മുസ്തഫയുടെ നില തെറ്റിയ മനസ്സില്‍നിന്നാണ് ഇതെല്ലാം വരുന്നത് എന്നു ചിന്തിക്കുന്നത്, ആലപ്പുഴയില്‍ കൊലവിളി മുഴക്കിയ കുട്ടിയുടെ മനസ്സില്‍ ഉദിച്ച ബാല ഭാവനയായിരുന്നു അന്നു മുഴങ്ങികേട്ടത് എന്നു പറയുന്നതിനു തുല്യമാണ്. ‘ദീര്‍ഘദര്‍ശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങള്‍’ എന്നു കുട്ടികളെക്കുറിച്ച് വൈലോപ്പിള്ളി പാടിയത്, വെറുതെയായില്ല എന്നു കേരളം കണ്ടു.

ആരുടെയെങ്കിലും കണ്ണില്‍ പൊടിയിടാന്‍ പൊലീസ് നടത്തുന്ന നടപടികള്‍ക്കപ്പുറം, ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. ചികിത്സ ആവശ്യമുള്ള കടുത്ത മനോരോഗമാണ് മത ഭ്രാന്ത്! അതിനെ ചങ്ങലക്കിടാന്‍ ചുമതലപ്പെട്ടവര്‍ അമാന്തിക്കരുത്. ഈ തകര്‍ച്ച വേദനാജനകമാണ്. സങ്കടകരമാണ്. നിരാശാ ജനകമാണ്.

Tags: മുസ്ലീംSocial Mediaകെസിബിസികേന്ദ്ര ഏജന്‍സികള്‍ബൈബിള്‍ഫാ. വര്‍ഗീസ് വള്ളിക്കാട്ട്.ബൈബിള്‍ കത്തിച്ച സംഭവ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിനക്ക് എയ്ഡ്‌സ് ഉണ്ടോ?’എന്ന് അയാൾ എന്നോട് ചോദിച്ചു;മുന്‍കാമുകനെക്കുറിച്ച് ഗായത്രി സുരേഷ്

Kerala

മമ്മുക്കയിൽ സ്നേഹം അനുഭവിക്കുന്നത് ഒരു സുഖമാണ്;തോളിൽ കൈയിട്ട് മമ്മൂട്ടിയും ബി. ഗോപാലകൃഷ്ണനും, ചിത്രം വൈറൽ

Kerala

നിരീശ്വരവാദികളുടെ സാമൂഹ്യ മാധ്യമ പേജുകള്‍ കൂടുതലും പിന്തുടരുന്നത് മുസ്ലിം പെണ്‍കുട്ടികള്‍: കെ എം ഷാജി

Entertainment

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.