Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഹിന്‍ഡന്‍ബര്‍ഗിന്റെ വെല്ലുവിളി അതിജീവിച്ച് അദാനി; അദാനിയുടെ അനുബന്ധ ഓഹരി വില്‍പന 100 ശതമാനം വിജയം; മുഴുവന്‍ ഓഹരികളും വിറ്റു

വിപണിയില്‍ നിന്നും 20,000 കോടി രൂപ സമാഹരിക്കാന്‍ വേണ്ടി അദാനി എന്‍റര്‍പ്രൈസസ് നടത്തിയ അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) സമ്പൂര്‍ണ്ണ വിജയത്തിലേക്ക്. ഇതോടെ ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് ചീറ്റിപ്പോയി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2023, 06:21 pm IST
in Business

മുംബൈ:വിപണിയില്‍ നിന്നും 20,000 കോടി രൂപ സമാഹരിക്കാന്‍ വേണ്ടി അദാനി എന്‍റര്‍പ്രൈസസ് നടത്തിയ അനുബന്ധ ഓഹരി വില്‍പന (എഫ് പിഒ) സമ്പൂര്‍ണ്ണ വിജയത്തിലേക്ക്. ഇതോടെ ന്യൂയോര്‍ക്കിലെ നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ അദാനിയ്‌ക്കെതിരായ റിപ്പോര്‍ട്ട് ചീറ്റിപ്പോയി. അനുബന്ധ ഓഹരി വില്‍പനയുടെ തൊട്ടു മുന്‍പ് അദാനിയ്‌ക്കെതിരെ ആരോപണങ്ങള്‍ നിറഞ്ഞ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുക എഫ് പിഒ അട്ടിമറിക്കാമെന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു.  ജനവരി 27ന് ആരംഭിച്ച എഫ് പിഒയുടെ അവസാന ദിനമായ ജനവരി 31 ചൊവ്വാഴ്ച മുഴുവന്‍ ഓഹരികളും വാങ്ങാന്‍ സ്ഥാപനങ്ങളും വ്യക്തികളും എത്തി.  

ആങ്കര്‍ നിക്ഷേപകര്‍ക്ക് നീക്കിവെച്ച 6000 കോടി വിലയുള്ള ഓഹരികള്‍ മുഴുവന്‍ വിറ്റുപോയിരുന്നു. ഇതില്‍ മുഖ്യ ആങ്കര്‍ നിക്ഷേപകരായ അബുദാബിയിലെ ഐഎച്ച്സി 40 കോടി ഡോളര്‍ കൂടി ഇതിനായി ജനവരി 30ന് വീണ്ടും നിക്ഷേപിക്കാന്‍ തയ്യാറായത് അദാനിയ്‌ക്ക് വലിയ ആത്മവിശ്വാസം പകര്‍ന്നു. “അദാനി എന്‍റര്‍പ്രൈസസ് ലിമിറ്റഡിന്റെ അടിസ്ഥാനമൂല്യങ്ങളിലുള്ള ആത്മവിശ്വാസമാണ് ഞങ്ങളുടെ അദാനി ഗ്രൂപ്പിലുള്ള താല്‍പര്യത്തെ നയിക്കുന്നത്. ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വളര്‍ച്ചയില്‍ ശക്തമായ സാധ്യത ഞങ്ങള്‍ കാണുന്നു,” – ഇതായിരുന്നു 40 കോടി ഡോളര്‍ കൂടി എഫ് പിഒയില്‍ നിക്ഷേപിക്കുമെന്ന് അറിയിച്ച ശേഷം ഐഎച്ച്സി സിഇഒ സയ്യിദ് ബാസര്‍ ഷുഹെബ് പറഞ്ഞത്.  

അദാനി എന്‍റര്‍പ്രൈസസിന്റെ മൊത്തം 4.55 കോടി ഓഹരികളാണ് വില്‍ക്കാന്‍ നീക്കിവെച്ചിരുന്നതെങ്കില്‍  ഏകദേശം 5.08 കോടി ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടായി. അതായത് 100 ശതമാനത്തിന് പകരം 112 ശതമാനമാണ് ഓഹരികള്‍ വാങ്ങാനുള്ള ആവശ്യമുയര്‍ന്നത്.  

ക്യു ഐബി എന്നറിയപ്പെടുന്ന ഓഹരി വിപണിയിലെ കാര്യങ്ങള്‍ പരിശോധിച്ച് ഓഹരികളില്‍ നിക്ഷേപിക്കാന്‍ ശേഷിയുള്ള, സാമ്പത്തിക അടിത്തറയുള്ള കമ്പനികള്‍ക്ക് നീക്കിവെച്ച ഓഹരികള്‍ വാങ്ങാനും  കൂടുതല്‍  ആവശ്യക്കാരുണ്ടായി. 1.28 കോടി ഓഹരികളാണ് ക്യുഐബികള്‍ക്ക് വാങ്ങാന്‍ നീക്കിവെച്ചിരുന്നതെങ്കില്‍ 1.61 കോടി ഓഹരികള്‍ വാങ്ങാന്‍ ക്യുഐബികള്‍ തയ്യാറായിരുന്നു.  

ആകെ റീട്ടെയ്ല്‍ നിക്ഷേപകരുടെ കാര്യത്തില്‍ മാത്രമാണ് തണുത്ത പ്രതികരണം ഉണ്ടായത്. സാധാരണ നിക്ഷേപകര്‍ക്ക്  നീക്കിവെച്ച ആകെ ഓഹരികളില്‍ 12 ശതമാനം ഓഹരികള്‍ മാത്രമാണ് വാങ്ങപ്പെട്ടത്. പക്ഷെ ഇത് ആകെ വില്‍പനയ്‌ക്ക് വെച്ച ഓഹരികളില്‍ തുച്ഛമായ ശതമാനം മാത്രമായതിനാല്‍ എഫ് പിഒ വിജയിക്കാന്‍ തടസ്സമാകില്ല.  

നോണ്‍-ഇന്‍സ്റ്റിറ്റ്യൂഷണല്‍ ഇന്‍വെസ്റ്റേഴ്സിന്(എന്‍ഐഐ) നീക്കിവെച്ച ഓഹരികളിലും വാങ്ങാന്‍ അഭൂതപൂര്‍വ്വമായ ആവേശമാണ് പ്രകടമായത്. ആകെ വില്‍പനയ്‌ക്ക് 96 ലക്ഷം ഓഹരികളാണ് ഉണ്ടായിരുന്നതെങ്കില്‍ 3.19 കോടി ഓഹരികള്‍ വാങ്ങാന്‍ ആവശ്യക്കാരുണ്ടായി.  

അദാനി സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഒരു പങ്ക് ഓഹരികള്‍ നീക്കിവെച്ചിരുന്നു. ഇതിലെ 55 ശതമാനം വിറ്റുപോയി.  

എഫ് പിഒയുടെ ആദ്യ ദിവസമായ ജനവരി 27ന് വെറും ഒരു ശതമാനം ഓഹരികള്‍ മാത്രമാണ് വിറ്റുപോയത്. ഹിന്‍‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് തൊട്ടടുത്ത ദിവസമായിരുന്നു ഇത്. അതോടെ വിപണിയിലാകെ ആശങ്ക പരന്നിരുന്നു. എന്നാല്‍ എഫ് പിഒ മുന്‍നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് അദാനി പ്രഖ്യാപിക്കുകയായിരുന്നു. അതിന് പിന്നാലെ ഹിന്‍ഡന്‍ബര്‍ഗിന് മറുപടിയായി 413 പേജുള്ള റിപ്പോര്‍ട്ട് അദാനി പ്രസിദ്ധീകരിക്കുകയും ചെയ്തു. അതില്‍ ഇന്ത്യയെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റേതെന്ന് അദാനി ആരോപിച്ചിരുന്നു.പിന്നീട് ജനവരി 30ന് 4 ശതമാനം ഓഹരികള്‍ മാത്രമാണ് എഫ് പിഒയില്‍ വിറ്റുപോയത്. എന്നാല്‍ ജനവരി 31ന് എഫ് പിഒയുടെ അവസാന ദിനത്തില്‍ അദാനി വിചാരിച്ചതുപോലെ നടന്നു. മുഴുവന്‍ ഓഹരികളും വാങ്ങാന്‍ ആവശ്യക്കാരുണ്ടായി. തല്‍ക്കാലം ഇത് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനുള്ള തിരിച്ചടിയായി മാറി.  

അദാനി ഓഹരികളുടെ വില 85ശതമാനത്തോളം പെരുപ്പിച്ച് കാണിച്ചിരിക്കുകയാണെന്നും നിക്ഷേപത്തിന് നികുതിയില്ലാത്ത രാജ്യങ്ങളിലെ കടലാസുകമ്പനികളെ ഉപയോഗിച്ചെന്നും ആരോപണങ്ങളുണ്ടായിരുന്നു. ഗൗതം അദാനിയും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കൂട്ടുകുടുംബവ്യാവസായത്തെ കൃത്രിമകണക്കുകളിലൂടെ രാജ്യത്തെ തന്നെ വന്‍ കോര്‍പറേറ്റ് സാമ്രാജ്യമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ മറ്റൊരു ആരോപണം.  

Tags: അദാനി പവര്‍അനുബന്ധ ഓഹരി വില്‍പനഅദാനി എന്‍റര്‍പ്രൈസസ്അദാനി എന്‍റര്‍പ്രൈസസിന്‍റെഗൗതം അദാനിഅദാനിഅദാനി ഗ്രൂപ്പ്ഹിന്‍ഡെന്‍ബെര്‍ഗി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

എന്‍ഡിടിവിയ്‌ക്ക് പുറമെ ക്വിന്‍റിനെയും ഏറ്റെടുത്ത് അദാനി

അദാനിയും റോബര്‍ട്ട് വദ്രയും സൗഹൃദസംഭാഷണത്തില്‍ (വലത്ത്)
India

കോണ്‍ഗ്രസ് കാലത്ത് അദാനിക്ക് 72000 കോടി വായ്‌പനല്‍കി, മുന്ദ്ര തുറമുഖവും കൊടുത്തു;റോബര്‍ട്ട് വദ്രയും അദാനിയും സുഹൃത്തുക്കള്‍:സ്മൃതി ഇറാനി

Business

അദാനിയില്‍ നിക്ഷേപിച്ച് നഷ്ടം വരുത്തിയെന്ന് വിമര്‍ശിച്ച രാഹുല്‍ എന്ത് പറയും? എല്‍ഐസിയ്‌ക്ക് ചരിത്രലാഭം-9453 കോടി

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

Business

അദാനി പോര്‍ട്ട് കുതിയ്‌ക്കുന്നു; ലാഭം 2114 കോടി; ലാഭത്തില്‍ 82ശതമാനം വളര്‍ച്ച; വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 23 ശതമാനം കുതിപ്പ്

പുതിയ വാര്‍ത്തകള്‍

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

കടലിലെ ‘കൊലകൊമ്പൻ’ വേട്ടയ്‌ക്കിറങ്ങുന്നു ; ശത്രുക്കളുടെ റഡാറുകൾക്ക് പിടികൊടുക്കാത്ത ഇന്ത്യൻ നാവികസേനയുടെ കരുത്തൻ ‘താരാഗിരി’

യുദ്ധം ഇന്ത്യയുടെ പടിയ്‌ക്കലേക്ക്…ഇറാനെതിരെ യുദ്ധത്തിന് പാകിസ്ഥാനും; പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും 13000 പട്ടാളക്കാരും സൗദിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.