പത്തനംതിട്ട : അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത സിനിമയുടെ വാര്‍ഷികാഘോഷങ്ങള്‍ക്കായി സര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നു. സ്വയംവരം എന്ന സിനിമയുടെ അമ്പതാം വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് പണപ്പിരിവ് നടത്താന്‍ ഒരുങ്ങുന്നത്. മാര്‍ച്ചിലാണ് ഇതുസംബന്ധിച്ചുള്ള പരിപാടികള്‍ നടത്തുന്നത്.
ഇതു പ്രകാരം പത്തനംതിട്ട ജില്ലയിലെ പഞ്ചായത്തുകളെല്ലാം തനത് ഫണ്ടില്‍ നിന്നും 5000 രൂപ വീതം നല്‍കണമെന്ന് തദ്ദേശവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്. 53 പഞ്ചായത്തുകളാണ് പത്തനംതിട്ടയിലുള്ളത്.
സംഘാടക സമിതിയുടെ അപേക്ഷ പരിഗണിച്ചാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടതെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന വിശദീകരണം. അടൂര്‍ സിനിമകളുടെ പ്രദര്‍ശനവും അഭിനേതാക്കളുടെ സംഗമവും സെമിനാറുകളുമാണ് വാര്‍ഷികാഘോഷങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: