ന്യൂദല്‍ഹി:കോച്ചുകളും റെസ് ലിംഗ് ഫെഡറേഷന് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങും വനിതാ ഗുസ്തി താരങ്ങളെ ലൈംഗിക ചൂഷണം ചെയ്യുന്ന പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന പ്രമുഖ ഗുസ്തിതാരങ്ങളായ ബജ്റംഗ് പൂനിയ, വിനേഷ് ഫൊഗാട്ട്, സാക്ഷി മാലിക്ക്, രവി ദാഹിയ, ദീപക് പൂനിയ എന്നിവര്‍ പി.ടി. ഉഷയ്ക്ക് കത്തെഴുതി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഡബ്ള്യു എഫ് ഐ) പ്രസിഡന്റ് എന്ന നിലയ്ക്കാണ് പി.ടി. ഉഷയ്ക്ക് കത്തെഴുതിയത്.
ലൈംഗികാരോപണത്തെക്കുറിച്ചുള്ള പരാതി അന്വേഷിക്കാന്‍ കമ്മിറ്റിയെ നിയോഗിക്കാന്‍ ആവശ്യപ്പെട്ടാണഅ പി.ടി. ഉഷയ്ക്ക് കത്തെഴുതിയത്. പ്രധാനമായും ഡബ്ള്യു എഫ് ഐ പ്രസിഡന്റ് ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിനെതിരെയാണ് ആരോപണം.
ബ്രിജ് ഭൂഷണ് രാജിവെയ്ക്കണമെന്നും ഡബ്ള്യു എഫ് ഐ പിരിച്ചുവിടണമെന്നും ഉള്ള ആവശ്യങ്ങളാണ് സമരക്കാര്‍ പി.ടി. ഉഷയ്ക്ക് മുന്പില് വെച്ചിരിക്കുന്നത്. ഡബ്ള്യു എഫ് ഐയുടെ ഭരണം പുതിയൊരു കമ്മിറ്റിയെ ഏല്പിക്കണമെന്നതാണ് മറ്റൊരു പ്രധാന ആവശ്യം.
ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് വിനേഷ് ഫൊഗാട്ടിനെ ബ്രിജ് ഭൂഷണ് മാനസികമായി പീഡിപ്പിച്ചിരുന്നതായും ആരോപണമുണ്ട്. അഴിമതിയും സാമ്പത്തികക്രമക്കേടും ഡബ്ള്യു എഫ് ഐയ്ക്കെതിരെ ആരോപിക്കുന്നുണ്ട്.
വിനേഷ് ഫൊഗാട്ടിന്റെ സഹോദരിയായ ബിജെപി നേതാവ് കൂടിയായ ബബിത ഫൊഗാട്ടും പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം സമരക്കാരെ നേരില്‍ക്കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: