ന്യൂദല്‍ഹി: ബിജെപി നേതാവും ചിന്തകനുമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്തയെ അഭിമുഖം ചെയ്യാന്‍ വന്നവര്‍ മോദിയുടെ ഇന്ത്യയെക്കുറിച്ച് ഡോക്യുമെന്‍ററി എടുക്കുന്ന് എന്നാണ് പറഞ്ഞത്. “രണ്ടു മാസം മുന്‍പ് അഭിമുഖമെടുത്തപ്പോള്‍ അവര്‍ ഗുജറാത്ത് കലാപം, സിഎഎ, കശ്മീരിലെ 370ാം വകുപ്പ് എടുത്തുകളയല്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സംസാരിച്ചു. പക്ഷെ ഒടുവില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയായാണ് ഇത് ബിബിസിയില്‍ വന്നത്. എല്ലാം വളച്ചൊടിക്കുകയായിരുന്നു. “- ഡോക്യൂമെന്‍ററി നിര്‍മ്മാതാക്കള്‍ നടത്തിയ ചതിയെക്കുറിച്ച് സ്വപന്‍ ദാസ് ഗുപ്ത വിശദീകരിക്കുന്നത് ഇങ്ങിനെ.
ഒരാളെ കുറ്റവാളിയാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി സൃഷ്ടിച്ചെടുത്ത ഡോക്യുമെന്‍ററിയായിരുന്നു ഇതെന്ന് സ്വപന്‍ദാസ് ഗുപ്ത പറയുന്നു. ഈ ഡോക്യുമെന്‍ററിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുകയാണ്. ഇത് അജണ്ടയുടെ ഭാഗമാണെന്ന് വിദേശകാര്യമന്ത്രാലയവും പ്രതികരിച്ചുകഴിഞ്ഞു
മോദിയുടെ രാഷ്‌ട്രീയപാര്‍ട്ടിയിലെ അംഗമായ മുന്‍ രാജ്യസഭാ എംപി സ്വപന്‍ദാസ് ഗുപ്ത തന്നെ ഗുജറാത്ത് കലാപത്തെക്കുറിച്ച് സംസാരിക്കുന്ന ഒട്ടേറെ ഭാഗങ്ങള്‍ ഈ ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പക്ഷെ അടിമുടി വളച്ചൊടിച്ച വിവരങ്ങള്‍ നിരത്തി, മോദിയെ കുറ്റവാളിയായി ചിത്രീകരിക്കുന്ന രീതിയിലുള്ള ഈ ഡോക്യുമെന്‍ററിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നതായി പറയുന്നു. ഇന്ത്യയിലെ മനുഷ്യവകാശപ്രവര്‍ത്തകരും ബിജെപി വിരുദ്ധ ജേണലിസ്റ്റുകളും ഈ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് അറിയുന്നു. പ്രതിപക്ഷ പാര‍്ട്ടികളും ഇതിന് പിന്നിലുണ്ടെന്ന് പറയപ്പെടുന്നു.
ബിബിസിയില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ച ശേഷം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ മോദിയെ അപലപിച്ച് പ്രസ്താവനകള്‍ സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. ഇതിനായി ഉപയോഗിച്ചത് പാക് വംശജനായ ഒരു എംപിയെ ആണ്. അദ്ദേഹം ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയെക്കുറിച്ച് പറഞ്ഞശേഷം മോദിയെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനകിന് മുന്നില്‍ ഈ ഗൂഢാലോചനകള്‍ തകര്‍ന്നു.
മോദിയെപ്പോലെ മികച്ച ഗുണങ്ങളുള്ള ഒരു വ്യക്തിയും ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററിയില്‍ ചിത്രികരിച്ച മോദിയുടെ വ്യക്തിത്വവും ചേര്‍ന്ന് പോകുന്നില്ലെന്ന് പറഞ്ഞാണ് റിഷി സുനക് ഗൂഢാലോചനക്കാരെ തള്ളിക്കളഞ്ഞത്. ഇത് ഗൂഢാലോചനക്കാര്‍ക്ക് മുഖത്തേറ്റ അടിയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: