ഇടുക്കി: മൂന്നാറിലെ താപനില മൈനസ് ഡിഗ്രിയിലെത്തി. കന്നിമല, ചെണ്ടുവാര, ചിറ്റുവാര, എല്ലപ്പെട്ടി, ലക്ഷ്മി, സെവൻമല, ലോക്കാട് എന്നിവടങ്ങളിലാണ് തണുപ്പ് മൈനസ് ഒന്നിൽ എത്തിയത്. ഇന്നലെ കണ്ണന്‍ദേവന്‍ കമ്പനി ചെണ്ടുവര എസ്റ്റേറ്റില്‍ മൈനസ് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്.
നവംബർ മുതൽ ഫെബ്രുവരി വരെയാണ് മൂന്നാറിലെ കുളിർകാലം. എന്നാൽ കാലാവസ്ഥയിലുണ്ടായ മാറ്റം ഇത്തവണ മൂന്നാറിൽ തണുപ്പ് വൈകാൻ കാരണമായി.
ബുധനാഴ്ച പുലർച്ചെ മൂന്നാറിലും പരിസര പ്രദേശങ്ങളിലും കടുത്ത തണുപ്പാണ് അനുഭവപ്പെട്ടത്. പുലർച്ചെ മഞ്ഞുമൂടിയ പുൽമേടുകൾ സന്ദർശിക്കുവാൻ നിരവധി സഞ്ചാരികളുമെത്തി. കേരള തമിഴ്നാട് അതിർത്തി ഗ്രാമമായ വട്ടവടയിലും കടുത്ത തണുപ്പാണ് ഇത്തവണ രേഖപ്പെടുത്തിയത്. വട്ടവടയിലും മൈനസ് ഡിഗ്രിയിൽ തന്നെയാണ് തണുപ്പ്.
ദേവികുളം ഓഡികെയില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസും, ചിറ്റുവള, കുണ്ടള, ലക്ഷ്മി, ദേവികുളം ലാക്കാട് എന്നിവിടങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസും താപനില രേഖപ്പെടുത്തി. ഡിസംബര്‍ ആദ്യവാരം മുതല്‍ മൂന്നാര്‍ മേഖലയില്‍ അതിശൈത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: