കൊല്ലം : പാന്‍മസാല കടത്ത് സംഘവുമായി സിപിഎം കൗണ്‍സിലര്‍ക്കുള്ളത് അടുത്ത ബന്ധമെന്ന തെളിയിക്കുന്ന ചിത്രങ്ങള്‍ പുറത്ത്. പാന്‍മസാല പിടിച്ചതുമായി ബന്ധപ്പെട്ട് സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ ഷാനവാസിനുള്ള ബന്ധം പുറത്തുവന്നെങ്കിലും ഇത് നിരസിക്കുകയാണ് ഉണ്ടായത്. എന്നാല്‍ സിപിഎമ്മിന്റെ ഈ വാദങ്ങളെല്ലാം പൊളിയുകയായിരുന്നു.
സിപിഎം നേതാവ് ഷാനവാസും പാന്‍മസാല കടത്തു സംഘവുമായി അടുത്തബന്ധമാണ് ഉണ്ടായിരുന്നത്. ഷാനവാസിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പ്രതി ഇജാസ് പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. പാന്‍മസാലയുടെ വന്‍ ശേഖരം പോലീസ് പിടികൂടന്നതിനും നാല് ദിവസം മാത്രം മുമ്പെടുത്ത ചിത്രങ്ങളാണിത്. പിടിയിലായവരുമായി ഒരു ബന്ധവും തനിക്കില്ലെന്ന് ഷാനവാസ് കഴിഞ്ഞ ദിവസവും പറഞ്ഞിരുന്നു. അതിനിടയിലാണ് പ്രധാന പ്രതിയായ ഇജാസുമായി പിറന്നാളാഘോഷിച്ചതിന്റെ ചിത്രം പുറത്തായത്.
ഇജാസിനും ഷാനവാസിനുമൊപ്പം ആലപ്പുഴയിലെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ നേതാക്കളുമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് പാന്‍മസാല കടത്തില്‍ ഇജാസിനും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നേരത്തെയും ഇജാസിനെ പാന്‍മസാല കടത്തിന് പോലീസ് പിടികൂടിയിട്ടുണ്ട്. ഇജാസ് പിടിയിലായെന്ന് മനസിലാക്കിയ നേതാക്കളെല്ലാം പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
അതേസമയം ഇജാസിന്റെ വാഹനത്തിന്റെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കരുനാഗപ്പള്ളി പോലീസ് ഷാനവാസിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇത് കട്ടപ്പന സ്വദേശിയായ ജയന് വാഹനം വാടകക്ക് നല്‍കിയെന്നാണ് ഷാനവാസ് പറയുന്നത്. ഇക്കാര്യം ജയന്‍ സമ്മതിക്കുന്നുണ്ടെങ്കിലും ലോറി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ സുഹൃത്ത് ഇജാസാണെന്നാണ് നല്‍കുന്ന വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: