തിരുവനന്തപുരം: പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ടെന്ന പ്രസ്താവനയുമായി കായിക മന്ത്രി വി അബ്ദുറഹ്മാൻ. കാര്യവട്ടത്ത് നടക്കാനിരിക്കുന്ന ഇന്ത്യ – ശ്രീലങ്ക ഏകദിന മൽസരത്തിലെ ടിക്കറ്റ് നിരക്ക് വർദ്ധന ന്യായീകരിച്ചുകൊണ്ടായിരുന്നു കായിക മന്ത്രിയുടെ ഈ പ്രസ്താവന. പാവങ്ങളുടെ പാര്‍ട്ടി എന്നറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഭരിയ്‌ക്കുമ്പോള്‍ അതില്‍ കായികമന്ത്രിയായ ഒരാളുടെ ഈ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കുന്നു.
ജീവിതത്തിൽ ടിക്കറ്റെടുത്ത് കളി കാണാത്തവരാണ് വിമർശിക്കുന്നത്. സർക്കാരിന് കിട്ടേണ്ട പണം കിട്ടണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
നികുതിപ്പണം കായിക മേഖലയിൽ തന്നെ ഉപയോഗിക്കും. പട്ടിണി കിടക്കുന്നവൻ കളി കാണാൻ പോകേണ്ട. നികുതിപ്പണം കൊണ്ട് മുട്ടത്തറയിൽ ഫ്ലാറ്റ് നിർമ്മിക്കാമെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ ടിക്കറ്റ് നിരക്ക് കൂട്ടി പണം മുഴുവൻ ബിസിസിഐ കൊണ്ടു പോയെന്ന് മന്ത്രി പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്ത്യ–ദക്ഷിണാഫ്രിക്ക മത്സരത്തിൽ 5% ആയിരുന്ന വിനോദ നികുതിയാണ് ഇത്തവണ സർക്കാര്‍ 12 ശതമാനം വർധിപ്പിച്ചത്. ഇതോടെ 1000 രൂപയുടെ ടിക്കറ്റിന് 120 രൂപയും 2000 രൂപയുടെ ടിക്കറ്റിന് 260 രൂപയും വിനോദ നികുതി ഇനത്തിൽ അധികമായി നൽകേണ്ടിവരും. 18% ജിഎസ്ടിക്കു പുറമേയാണിത്. ഇതുകൂടി ഉൾപ്പെടുമ്പോൾ ആകെ നികുതി 30% ആയി ഉയരും.
ഈ മാസം 15നാണ് ഇന്ത്യ-ശ്രീലങ്ക മത്സരം നടക്കുക. അപ്പര്‍ ടയറിന് 1000 രൂപയും (18 ശതമാനം ജിഎസ്ടി, 12ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ലോവര്‍ ടിയറിന് 2000 രൂപയുമാണ് (18 ശതമാനം ജിഎസ്ടി, 12 ശതമാനം എന്റര്‍ടൈയിന്‍മെന്റ് ടാക്‌സ് എന്നിവ ബാധകമാണ്) ടിക്കറ്റ് നിരക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: