തിരുവനന്തപുരം: മൃഗഡോക്ടറുടെ സേവനം കര്‍ഷകരുടെ വാതില്‍പ്പടിയില്‍ ലഭ്യമാക്കി മൃഗങ്ങളെ ചികിത്സിക്കുമെന്നു കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രുപാല പറഞ്ഞു. 29 മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളുടെ ഫ്‌ലാഗ് ഓഫ് തിരുവനന്തപുരത്ത് ചെയ്യുകയായിരുന്നു കേന്ദ്ര മന്ത്രി.
1962 എന്ന നമ്പറില്‍ ഒരു കോള്‍ ദൂരത്തില്‍ സുസജ്ജമായ വെറ്റിനറി സൗകര്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ എംവിയുകള്‍ക്കു സംസ്ഥാനത്തിന്റെ ഓരോ കോണിലും അതിവേഗം എത്തിച്ചേരാനാകുമെന്നും രൂപാല പറഞ്ഞു. ഈ സംവിധാനം ഉയര്‍ന്ന ഉല്‍പ്പാദനക്ഷമതയുള്ള പാലുല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ക്ഷീരകര്‍ഷകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും.
ഓരോ എംവിയുവിയിലും കന്നുകാലി കര്‍ഷകര്‍ക്ക് പ്രത്യേക സേവനങ്ങള്‍ നല്‍കുന്നതിന് മൃഗഡോക്ടറും സഹായിയുമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മൃഗങ്ങളുടെ പ്രസവാവശ്യത്തിനും ഇതുപകരിക്കും എന്നും അദ്ദേഹം പറഞ്ഞു. ക്ഷീരമേഖലയെ ഉപജീവനാധിഷ്ഠിത കാര്‍ഷികമേഖല എന്ന നിലയില്‍നിന്നു വാണിജ്യപരമായി ലാഭകരമായ സംരംഭമാക്കി മാറ്റുന്നതിന് ഈ പദ്ധതി സഹായിക്കും എന്ന് അദ്ദേഹം പറഞ്ഞു. ഇതു കേരളത്തിലെ യുവാക്കള്‍ക്കു ലാഭകരമായ തൊഴിലവസരമാകും എന്നും കൂടുതല്‍ യുവജനങ്ങള്‍ ഈ മേഖലയിലേക്ക് വരാന്‍ പ്രോത്സാഹിപ്പിക്കുമെന്നും രുപാല പറഞ്ഞു.
ഈ രംഗത്തെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. 1962 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പരുള്ള കേന്ദ്രീകൃത കോള്‍ സെന്റര്‍ വിദേശകാര്യ പാര്‍ലിമെന്ററികാര്യ മന്ത്രി ശ്രീ വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മൃഗസംരക്ഷണ ക്ഷീരവികസന രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത കൈവരിക്കനായി കേന്ദ്ര നടപടികള്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ജെ ചിഞ്ചു റാണി അധ്യക്ഷത വഹിച്ചു. ലൈവ്‌സ്‌റ്റോക്ക് ഹെല്‍ത്ത് ആന്‍ഡ് ഡിസീസ് കണ്ട്രോള്‍ പദ്ധതി, രാഷ്‌ട്രിയ ഗോകുല്‍ ദൗത്യം തുടങ്ങി നിരവധി കേന്ദ്ര പദ്ധതികള്‍ സംസ്ഥാനം നടപ്പാക്കി വരികയാണെന്ന് അവര്‍ പറഞ്ഞു. ബിനോയ് വിശ്വം എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സുരേഷ് കുമാര്‍ ഡി, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ എ. കൗശിഗന്‍ ഐഎഎസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: