ന്യൂദല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രണ്ടാമതും ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ എടുക്കേണ്ടതില്ലെന്ന് കേന്ദ്ര നിര്‍ദേശം. ആദ്യ ബൂസ്റ്റര്‍ ഡോസ് എല്ലാവര്‍ക്കും നല്‍കാനാണു ശ്രമമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ദല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ പ്രതിരോധ നടപടികള്‍ വിലയിരുത്തി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഇന്നലെ 134 കേസുകളാണു റിപ്പോര്‍ട്ട് ചെയ്തത്. ചികിത്സയില്‍ കഴിയുന്നവര്‍ 2,582. ഇന്ത്യയിലെ ആകെ കോവിഡ് കേസ് 4.46 കോടി പിന്നിട്ടു. ഇതുവരെ 5.30 ലക്ഷം പേര്‍ക്കാണു ജീവന്‍ നഷ്ടപ്പെട്ടത്.
ചൈനയ്‌ക്കു പുറമേ സിംഗപ്പൂര്‍, ഹോങ്കോങ്, ദക്ഷിണ കൊറിയ, തായ്ലന്‍ഡ്, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്കു കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുന്‍പുള്ള ആര്‍ടിപിസിആര്‍ പരിശോധനാ ഫലം വേണം. യാത്രയ്‌ക്കിടയില്‍ ഈ രാജ്യങ്ങളിലൂടെ സഞ്ചരിക്കേണ്ടി വരുന്നവര്‍ക്കും ഇതു ബാധകമാകുമെന്നു കേന്ദ്രം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: