Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോണ്‍ ബ്രിട്ടാസിന്റേത് വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം; നടപടി വന്നേക്കും; ഉപരാഷ്‌ട്രപതിക്കും എത്തിക്സ് കമ്മിറ്റിക്കും പരാതി

30ന് കോഴിക്കോട് കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗം. ആര്‍എസ്എസ്, ബിജെപി നേതാക്കളെ മുജാഹിദ് സമ്മേളനത്തില്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ചായിരുന്നു പ്രസംഗം.

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Jan 3, 2023, 10:22 am IST
in Kerala

തൃശൂര്‍: മുജാഹിദ് സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗം നടത്തിയതിന് ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ നടപടി വന്നേക്കും. രാജ്യസഭാംഗമായ ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗം രാജ്യത്ത് വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ഇടയാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ആന്റി ടെററിസം സൈബര്‍ വിങ് എന്ന സംഘടന പരാതി നല്‍കിയിട്ടുണ്ട്. രാജ്യസഭയുടെ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്‌ട്രപതിക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനുമാണ് പരാതി നല്‍കിയത്.

രാജ്യസഭ എത്തിക്സ് കമ്മിറ്റിക്കും പരാതി നല്‍കുമെന്ന് സംഘടനയുടെ ഭാരവാഹിയായ ജിജി നിക്സണ്‍ അറിയിച്ചു. കഴിഞ്ഞ ഡിസം. 30ന്  കോഴിക്കോട് കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ സംസ്ഥാന സമ്മേളനത്തിലായിരുന്നു ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗം. ആര്‍എസ്എസ്, ബിജെപി നേതാക്കളെ മുജാഹിദ് സമ്മേളനത്തില്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ചായിരുന്നു പ്രസംഗം. ഹിന്ദു – മുസ്ലിം ഭിന്നത വളര്‍ത്തുന്നതും മതവിഭാഗങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. രാജ്യസഭാംഗങ്ങളുടെ പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനമാണ് എംപി നടത്തിയതെന്ന് നിയമവിദഗ്ധരും അഭിപ്രായപ്പെടുന്നുണ്ട്.

പെരുമാറ്റ ചട്ടം 12 ാം അനുഛേദത്തില്‍ വ്യക്തമാക്കിയിട്ടുള്ളത് എംപിമാര്‍ മതവൈരമോ മത്സരമോ സൃഷ്ടിക്കുന്ന പ്രവൃത്തിയിലേര്‍പ്പെടരുതെന്നാണ്. പൗരന്മാരെ മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണരുത്. മതത്തിന്റെ അടിസ്ഥാനത്തില്‍ സംഘടിക്കാനോ സമ്മര്‍ദ്ദശക്തിയാകാനോ ആഹ്വാനം ചെയ്യരുത്. ഏതെങ്കിലും മതവിശ്വാസത്തിനെതിരായോ അധിക്ഷേപിച്ചോ സംസാരിക്കാനോ പ്രവര്‍ത്തിക്കാനോ പാടില്ല. ഈ നിബന്ധനകളെല്ലാം എംപിയായ ജോണ്‍ ബ്രിട്ടാസ് ലംഘിച്ചതായാണ് വ്യക്തമാകുന്നത്. നഗ്നമായ വര്‍ഗീയതയും കലാപാഹ്വാനവുമാണ് ജോണ്‍ ബ്രിട്ടാസ് നടത്തിയിട്ടുള്ളതെന്നും വിലയിരുത്തപ്പെടുന്നു. പരാതിയില്‍ നടപടി വന്നാല്‍ എംപിയായി തുടരാന്‍ അദ്ദേഹത്തിന് അര്‍ഹത നഷ്ടമാകും.

എംപി ചെയ്തത് ക്രിമിനല്‍ കുറ്റമാണെന്നും കേസെടുക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനുള്ള പരാതിയില്‍ പറയുന്നുണ്ട്. ഇക്കാര്യമാവശ്യപ്പെട്ട് ജുഡീഷ്യറിയെയും സമീപിക്കുമെന്ന് പരാതിക്കാര്‍ പറഞ്ഞു.ജോണ്‍ ബ്രിട്ടാസിന്റെ വിവാദ പ്രസംഗത്തിനെതിരെ സമൂഹത്തിലെ വിവിധ കോണുകളില്‍ നിന്ന് ഇതിനകം വലിയ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. മുജാഹിദ് നേതൃത്വവും ജോണ്‍ ബ്രിട്ടാസിനെ തള്ളി. സിപിഎമ്മിനുള്ളിലും ഈ പ്രസംഗത്തിനെതിരെ ശക്തമായ വികാരമുണ്ട്. എംപി എന്ന നിലയില്‍ പക്വത കാണിക്കേണ്ട ബ്രിട്ടാസ് അനാവശ്യ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നാണ് പാര്‍ട്ടിയില്‍ ഉയരുന്ന മുറുമുറുപ്പ്. മുഖ്യമന്ത്രിയുടെ ഇഷ്ടക്കാരന്‍ എന്ന നിലക്കാണ് ജോണ്‍ ബ്രിട്ടാസിന് രാജ്യസഭാംഗത്വം ലഭിച്ചതെന്ന് കരുതുന്നവരേറെയുണ്ട് സിപിഎമ്മില്‍. അവരും ഈ പ്രസംഗം പാര്‍ട്ടിക്കുള്ളില്‍ ആയുധമാക്കാനൊരുങ്ങുകയാണ്.

Tags: പ്രസംഗംJohn Brittas
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗി ആദിത്യനാഥിനെ വെല്ലുവിളിക്കാന്‍ എം.എ. ബേബിയും കൂട്ടരും; നോയിഡയില്‍ വീണ്ടും സമരവീര്യം കുത്തിവെയ്‌ക്കാന്‍ കേരളത്തിലെ സമരവീരന്മാര്‍

Kerala

വനിതാ സംവരണ ബില്‍; പ്രതിപക്ഷം മനപ്പൂര്‍വം വിവാദം ഉണ്ടാക്കുന്നു: സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വേണ്ടതിനും വേണ്ടാത്തതിനും പ്രതികരിയ്‌ക്കുന്ന ജോണ്‍ ബ്രിട്ടാസ് മമ്മൂട്ടി പ്രശ്നത്തില്‍ മൗനം പാലിച്ചത് വായില്‍ അമ്പഴങ്ങ കാരണമോ?

Kerala

ജോണ്‍ ബ്രിട്ടാസേ രാജീവ് ചന്ദ്രശേഖറെ വിഡ്ഡിയാക്കല്ലേ…ശിശുമരണനിരക്ക് കുറഞ്ഞത് സിപിഎമ്മിന്റെ നേട്ടമല്ല, യുവാക്കള്‍ കേരളം വിട്ട് ഓടിപ്പോയതുകൊണ്ടാണ്

Kerala

ജോണ്‍ ബ്രിട്ടാസിനെ പുകഴ്‌ത്തി സോണിയാഗാന്ധി സിപിഎമ്മിലേക്ക് പാലമിടുന്നു; ലക്ഷ്യം ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നിന്നുള്ള മോചനം

പുതിയ വാര്‍ത്തകള്‍

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.