Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശങ്കരാചാര്യരെ അധിക്ഷേപിച്ച് മന്ത്രി എം.ബി. രാജേഷ്; ശങ്കരാചാര്യര്‍ കേരളത്തിന്റെ ആചാര്യനല്ല, ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ വക്താവെന്ന്

ജാതിയുടെയും വര്‍ണാശ്രമത്തിന്റെയും ഏറ്റവും തീവ്രവക്താവായിരുന്നു ശ്രീശങ്കരനെന്നും മനുസ്മൃതിയിലധിഷ്ഠിതമായ ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്നും മന്ത്രി അധിക്ഷേപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2023, 03:04 pm IST
in Kerala

വര്‍ക്കല: ശങ്കരാചാര്യരെ ക്രൂരമായി അധിക്ഷേപിച്ചും പരിഹസിച്ചും തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. ശങ്കരാചാര്യര്‍ കേരളത്തിന്റെ ആചാര്യനല്ലെന്നും ജാതിവ്യവസ്ഥയെയും വര്‍ണാശ്രമ വ്യവസ്ഥയെയും സംരക്ഷിച്ചയാളാണെന്നും എം.ബി. രാജേഷ് ആരോപിച്ചു. ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംഘടനാ സമ്മേളനം ഉദ്ഘാടനം ചെയ്യവേ ആയിരുന്നു എം.ബി. രാജേഷിന്റെ വിവാദ പ്രസ്താവന.  

ജാതിയുടെയും വര്‍ണാശ്രമത്തിന്റെയും ഏറ്റവും തീവ്രവക്താവായിരുന്നു ശ്രീശങ്കരനെന്നും മനുസ്മൃതിയിലധിഷ്ഠിതമായ ക്രൂരവും കുടിലവുമായ ജാതിവ്യവസ്ഥയുടെ ശക്തനായ വക്താവും പ്രയോക്താവുമായിരുന്നു ശങ്കരാചാര്യരെന്നും മന്ത്രി അധിക്ഷേപിച്ചു.  അന്നത്തെ ബ്രാഹ്മണ നേതൃത്വത്തില്‍ നിന്ന് ക്രൂരമായ പരിഹാസവും ഒറ്റപ്പെടുത്തലും ഏറ്റുവാങ്ങേണ്ടിവരികയും സ്വന്തം മാതാവിന്റെ മൃതദേഹം പോലും ഒറ്റയ്‌ക്കു മറവുചെയ്യേണ്ടിവന്ന സംന്യാസി വര്യനായിരുന്നു സ്വാമികളെന്നും അറിയാത്തതുകൊണ്ടായിരുന്നില്ല മന്ത്രിയുടെ പ്രസ്താവന. മറിച്ച് ശ്രീനാരായണ ആദര്‍ശങ്ങള്‍ ശിവഗിരിയുടെ മണ്ണില്‍വച്ച് തന്നെ ഹൈജാക്ക് ചെയ്യുക എന്നതായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.  

കഴിഞ്ഞദിവസം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും പണ്ഡിത സംന്യാസിവര്യന്‍ ചിദാനന്ദപുരി സ്വാമികളും ശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുദേവന്റെയും കൃതികളിലെ സാമ്യവും അദൈ്വത ചിന്തയും താരതമ്യം ചെയ്ത് രണ്ടും ഒന്നുതന്നെയാണെന്ന് വ്യക്തമാക്കിയിരുന്നു. ഇതാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചത്. ചിലര്‍ ശങ്കരാചാര്യര്‍ക്കുശേഷമുള്ള ആചാര്യന്‍ എന്ന് ഗുരുദേവനെ പറയുന്നുവെന്നും എന്നാല്‍ ശ്രീശങ്കരന്‍ കേരളത്തിന്റെ ആചാര്യനായിരുന്നില്ലെന്നും രാജേഷ് പറഞ്ഞത് ഇതുകൊണ്ടാണ്.  

ഗുരുവിന്റേത് മതാതീത ദര്‍ശനമാണെന്നും മറ്റ് ഭാരതീയ സംന്യാസപരമ്പരകളുമായി അതിന് ബന്ധമില്ലെന്നും ഗുരുദര്‍ശനങ്ങളുടെ തുടര്‍ച്ചയാണ് ഇടതുപക്ഷമെന്നും വിശ്വാസികളെ പറഞ്ഞുപറ്റിച്ചത് സ്വാമി ചിദാനന്ദപുരിയുടെ വാക്കുകളിലൂടെ ഭക്തര്‍ തിരിച്ചറിഞ്ഞതാണ് ശങ്കരാചാര്യസ്വാമികളെ അധിക്ഷേപിച്ച് രംഗത്തിറങ്ങാന്‍ എം.ബി. രാജേഷിനെ പ്രേരിപ്പിച്ചത്. ആചാര്യസ്വാമികളെ അധിക്ഷേപിച്ചതോടെ ഹൈന്ദവ വികാരങ്ങളെയാണ് മന്ത്രി വ്രണപ്പെടുത്തിയതെന്ന ആരോപണം ശക്തമായിരിക്കുകയാണ്.

Tags: varkalaMB Rajeshആദിശങ്കരാചാര്യ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

Kerala

മന്ത്രിമാരായ എം. ബി. രാജേഷിനും കടന്നപ്പള്ളി രാമചന്ദ്രനും കുരുക്ക്

Kerala

എലപ്പുള്ളി ബ്രൂവറി : പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എം ബി രാജേഷ്

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

Kerala

ശ്രീനാരായണ ഗുരുദേവന്‍ ധ്യാനത്തിലിരുന്ന ഗുരുവിഹാര്‍ ഗുഹാക്ഷേത്രം; ശിവഗിരി തീർത്ഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രം

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.