കോഴിക്കോട്: ഭക്തനല്ലെങ്കിലും എല്ലാ കര്‍ക്കിടക മാസത്തിലും രാമായണം വായിക്കുന്ന ശീലം ഇപ്പോഴുമുണ്ടെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്. മാതൃഭൂമി നടത്തിയ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പുതിയ എഴുത്തുകാര്‍ ഭാഷയുടെ മേല്‍ ആധിപത്യം നേടണം. ഭാഷ എങ്ങിനെയാണ് ഉപയോഗിക്കണമെന്ന് നിശ്ചയമുണ്ടാകുന്നത് വായനയിലൂടെയാണ്. എഴുത്തച്ഛനെ അറിയാതെയും രാമായണം വായിക്കാതെയും ഒരു കുന്തവുമാവില്ലെന്നും ടി. പത്മനാഭന് പുതിയ എഴുത്തുകാരോട് പറഞ്ഞു.
തന്റെ വളര്‍ച്ചയില്‍ എന്‍.വി. കൃഷ്ണവാരിയര്‍ നല്കിയ അറിവിന്റെ പിന്തുണ അപാരമായിരുന്നെന്നും ടി. പത്മനാഭന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: