ന്യൂദല്‍ഹി: ആധുനിക ഇന്ത്യ നല്കുന്ന അവസരങ്ങളെക്കുറിച്ച് യുവജനങ്ങളുമായി സംവദിക്കുന്നതിന് കേന്ദ്ര ഇലക്ട്രോണിക്സ് & ഐ ടി, നൈപുണ്യ വികസനസംരംഭകത്വ വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നാളെ കോഴിക്കോട് എത്തും.
ഒരു മാസത്തിനുള്ളില്‍ രണ്ടാം തവണയാണ് അദ്ദേഹം കേരളം സന്ദര്‍ശിക്കുന്നത്. ഈ സന്ദര്‍ശനത്തില്‍ രണ്ട് ചടങ്ങുകളില്‍ മന്ത്രി പങ്കെടുക്കും. താമരശ്ശേരി ബിഷപ്പ് ഹൗസ് വളപ്പില്‍ നടക്കുന്ന ആദ്യ ചടങ്ങില്‍ 20 കലാലയങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം വിദ്യാര്‍ത്ഥികളുമായി ‘യുവജനങ്ങളുടെ ആധുനിക ഭാരതം സാങ്കേതിക വിദ്യാ ദശകത്തിലെ അവസരങ്ങള്‍’ എന്ന വിഷയത്തില്‍ അദ്ദേഹം സംവദിക്കും.
ഡിജിറ്റല്‍ രംഗത്ത് വര്‍ദ്ധിച്ചു വരുന്ന തൊഴില്‍സംരംഭക അവസരങ്ങള്‍ കേരളത്തിലെ യുവജനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തേണ്ടത് സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അദ്ദേഹം പകര്‍ന്നു നല്‍കും. കോരങ്ങാട് സെയിന്റ് അല്‍ഫോന്‍സ ഇംഗ്ലീഷ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന മലബാര്‍ യുവജന സംഗമത്തിലും രാജീവ് ചന്ദ്രശേഖര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ചടങ്ങില്‍ ആയിത്തോളം പേര് പങ്കെടുക്കും എന്ന് പ്രതീഷിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: