Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാഹനാപകടത്തില്‍പ്പെട്ട തമിഴ് അയ്യപ്പന്മാരെ രക്ഷിച്ചു; ഉപേക്ഷിക്കപ്പെട്ട അവരുടെ ഇരുമുടിക്കെട്ടുകള്‍ ശബരിമലയിലെത്തിച്ചു; ഒടുവില്‍ രാജേഷിന് ആദരം

ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2022, 07:54 pm IST
in Kerala
രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

രാജേഷ് (ഇടത്ത്) തമിഴ് അയ്യപ്പന്‍മാരുടെ ഇരുമുടിക്കെട്ടുകള്‍ (നടുവില്‍) രാജേഷിനെ എരുമേലി പൊലീസ് ആദരിക്കുന്നു (വലത്ത്)

പത്തനംതിട്ട: ആരുമറിയാതെ, ഒന്നും പ്രതീക്ഷിക്കാതെ ഒരു പകലും രാത്രിയും അഹോരാത്രം രക്ഷാപ്രവര്‍ത്തനം നടത്തിയ പുലിക്കുന്ന് കറുകംപള്ളി രാജേഷിന് ഒടുവില്‍ എരുമേലി പൊലീസിന്റെ ആദരം. മൗനമായി തമിഴ്നാട്ടിലെ അയ്യപ്പന്മാര്‍ ചൊരിഞ്ഞ നന്ദിയ്‌ക്ക് വിലമതിക്കാനുമാവില്ല.  

അത്രയേറെയാണ് രാജേഷ് അവരെ സഹായിച്ചത്.  ഡിസംബര്‍ 16നാണ് ആ അപകടം നടന്നത്.തമിഴ്നാട് സ്വദേശികളുടെ വാഹനം എരുമേലിയില്‍ ഒരു വളവു തിരിയുന്നതിനിടെ തെന്നി താഴേയ്‌ക്ക് മറിഞ്ഞു.  

21 തീര്‍ത്ഥാടകരുമായി ചെന്നൈയിലെ താമ്പ്രത്തില്‍ നിന്നും വരികയായിരുന്ന വാന്‍. 18 പേര്‍ക്ക് പരിക്കേറ്റു, ഒരു പത്ത് വയസ്സുകാരി പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു.  

മേസ്തിരിപ്പണിക്കാരനായ രാജേഷ് ഉച്ചവരെ ജോലി ചെയ്ത് സുഹൃത്തിന്റെ ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് എരുമേലിയിലെ അപകടം കാണുന്നത്. ഉടനെ രക്ഷാപ്രവര്‍ത്തനത്തിന് ചാടിയിറങ്ങി. രക്ഷാപ്രവര്‍ത്തനം നടത്താന്‍ നാട്ടുകാര്‍ നന്നേ കുറവായിരുന്നു. പരിക്കേറ്റ അയ്യപ്പന്മാരെ ആദ്യം ഏരുമേലി ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയിലേക്കും കൊണ്ടുപോകാന്‍ രാജേഷ് മുന്നിട്ട് നിന്നു. പരിക്കേറ്റ തമിഴ്നാട്ടിലെ സ്വാമിമാര്‍ക്കൊപ്പം ആശുപത്രിയില്‍ പോകാന്‍ ആരുമില്ലാതിരുന്നപ്പോഴാണ് രാജേഷ് എല്ലാം മറന്ന് ഇറങ്ങിയത്.  

ചികിത്സയില്‍ ഇരിക്കുമ്പോള്‍ രാമു എന്ന ആളുടെ മകളായ കുട്ടിസ്വാമിയായ പത്ത് വയസുകാരി സംഘമിത്ര മരിച്ചു.  അതോടെ തകര്‍ന്നുപോയ രാമുവിനെ സാന്ത്വനിപ്പിക്കാനും രാജേഷ്  തണലായി നിന്നു.  

അതിനിടയിലാണ് സ്വാമിമാര്‍ അപകടസ്ഥലത്ത് നഷ്ടപ്പെട്ട ബാഗുകള്‍ കിട്ടിയിരുന്നെങ്കില്‍ എന്ന് രാജേഷിനെ അറിയിച്ചത്. വീണ്ടും അപകടസ്ഥലത്തെത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ട മിനിവാന്‍ കൊണ്ടുപോകാന്‍ തമിഴ്നാട്ടില്‍ നിന്നും വന്നവര്‍ റബ്ബര്‍ തോട്ടത്തിനിടയില്‍ സ്വാമിമാരുടെ ഇരുമുടിക്കെട്ടുകള്‍ ഉപേക്ഷിച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. . ഉടനെ  അയ്യപ്പന്മാരുടെ 18 ഓളം ഇരുമുടിക്കെട്ടുകള്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും ശേഖരിച്ച് മുണ്ടക്കയത്തുള്ള ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ ഓഫീസില്‍ എത്തിച്ചു. പിന്നീട് അത് ശബരിമലയില്‍ എത്തിച്ച് നെയ്യഭിഷേകവും നടത്തി.  18  ഇരുമുടിക്കെട്ടിലുണ്ടായിരുന്ന നെയ് തേങ്ങ ഉള്‍പ്പെടെയുള്ള വഴിപാട് സാധനങ്ങളും ശബരിമലയില്‍ എത്തിച്ചിരുന്നു. ഇനി പ്രസാദവും അരവണയും അപകടത്തില്‍പ്പെട്ട അയ്യപ്പന്മാര്‍ക്ക്  എത്തിച്ച് നല്‍കാനിരിക്കുകയാണ് രാജേഷ്. അപകടത്തില്‍ മരിച്ച സംഘമിത്രയുടെയും അച്ഛന്‍ രാമുവിന്റെയും ഇരുമുടികള്‍ അഴുതയാറ്റില്‍ ഒഴുക്കി.  

സംഘമിത്രയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളെജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തുന്നതുവരെ രാജേഷ് ഉണ്ടായിരുന്നു. വാസ്തവത്തില്‍ വീട്ടിലേക്ക് മടങ്ങാനുള്ള വണ്ടിക്കൂലി പോലുമില്ലാതിരുന്ന രാജേഷിനെ തമിഴ്നാട്ടിലെ സ്വാമിമാര്‍ തന്നെയാണ് വണ്ടിക്കൂലി നല്‍കി മടക്കിയയച്ചത്.  

അപകടത്തിന് കാരണമായ എരുമേലിയിലെ റോഡിലെ വളവില്‍ സംരക്ഷണ ഭിത്തിയ കെട്ടിയാല്‍ ഭാവി അപകടങ്ങള്‍ ഒഴിവാക്കാമെന്ന നിര്‍ദേശം വന്നപ്പോള്‍ സംരക്ഷണ ഭിത്തി കെട്ടാനും കെട്ടിടം പണിക്കാരനായ രാജേഷ് മുന്നില്‍ നിന്നു.  

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി എന്‍.ബാബുക്കുട്ടന്‍ രാജേഷിനെ പൊന്നാട അണിയിച്ചു. തമിഴ്നാട് സ്വദേശികളായ സ്വാമിമാരുടെ ഹൃദയത്തിലാണ് രാജേഷിന്റെ സ്ഥാനം. ഇപ്പോഴും അവര്‍ രാജേഷുമായി ബന്ധപ്പെടുന്നു. രാജേഷ് അയച്ച പ്രസാദം സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും ഓര്‍മ്മയായി അവരില്‍ എന്നും ഉണ്ടാകും.  

Tags: ശബരിമല തീര്‍ത്ഥാടകരുശബരിമല തീര്‍ത്ഥാടകരുടെ ബസപകടംഎരുമേലി അപകടംലോകാരോഗ്യ സംഘടനസേവനംപോലീസ്RajesherumeliSABARIMALAശബരിമല തീര്‍ത്ഥാടനംശബരിമല ക്ഷേത്രം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ബെല്ലാരി ഗോവര്‍ധന് ജാമ്യമില്ല, തന്ത്രിക്ക് ഹൈക്കോടതിയുടെ നോട്ടീസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള:എ.പത്മകുമാറിനെ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി

Kerala

ശബരിമല യുവതിപ്രവേശനം:വ്യക്തമായ നിലപാടില്ലാതെ സംസ്ഥാന സര്‍ക്കാരിന്റെ സത്യവാംഗ്മൂലം

Kerala

ശബരിമല ആചാരസംരക്ഷണത്തില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ഇരട്ടത്താപ്പ്; വിശ്വാസികളെ പറ്റിക്കാൻ ആസൂത്രിത ശ്രമം നടക്കുന്നു: വി. മുരളീധരന്‍

Kerala

അയ്യപ്പഭക്തരോട് മാപ്പ് പറഞ്ഞ് എല്ലാ കേസുകളും പിന്‍വലിക്കണം; ശബരിമലയില്‍ സര്‍ക്കാറിന്റെ ചുവടുമാറ്റം കാപട്യം: കുമ്മനം രാജശേഖരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.