ന്യൂദല്‍ഹി:അത്ലറ്റ് എന്ന നിലയില്‍ നടത്തിയ പുതിയ യാത്രയുടെ തുടക്കത്തെക്കുറിച്ചുള്ള പോസ്റ്റാണ് ട്വിറ്ററില്‍ പി.ടി. ഉഷ പങ്കുവെച്ചിരിക്കുന്നത്. ഇതോടൊപ്പം പി.ടി. ഉഷ ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്. ഇതുവരെ ചുമതലയേറ്റ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റുമാരുടെ മുഴുവന്‍ പേരുകളും ഉള്‍പ്പടുത്തിയ ബോര്‍ഡിന് മുന്പില് ഉഷ നില്ക്കുന്ന ചിത്രമാണിത്. ഈ ബോര്‍ഡില്‍ ഏറ്റവും പുതിയ പ്രസിഡന്റായ പി.ടി.ഉഷയുടെ പേരും ഉണ്ട്.
“വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും വിധിയുടെയും തിരകളില്‍ നീന്തി ഇതുവരെ ഞാന്‍ എത്തി. ഇനി മറ്റൊരു പുതിയ യാത്രയ്ക്ക് ഞാന്‍ തുടക്കമിടാന്‍ ഞാന്‍ തയ്യാറായിരിക്കുന്നു. “- പി.ടി. ഉഷ പങ്കുവെച്ച് ട്വീറ്റാണിത്.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ നയിക്കുന്ന കായികരംഗത്തുനിന്നുള്ള അപൂര്‍വ്വ താരങ്ങളില്‍ ഒരാളാണ് പി.ടി. ഉഷ. 95 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ നയിക്കുന്നത്. രാജ്യസഭാ എംപി കൂടിയാണ് പി.ടി. ഉഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: