മിര്‍സാപുര്‍: ഇന്ത്യന്‍ വ്യോമസേനയില്‍ ആദ്യമായി ഒരു മുസ്‌ലിം വനിത യുദ്ധവിമാന പൈലറ്റാകുന്നു. ഉത്തര്‍പ്രദേശ് മിര്‍സപുര്‍ സ്വദേശി സാനിയ മിര്‍സയാണ് രാജ്യത്തെ ആദ്യ മുസ്‌ലിം യുദ്ധവിമാന പൈലറ്റാവുക. നാഷനല്‍ ഡിഫന്‍സ് അക്കാദമിയുടെ യുദ്ധവിമാന പൈലറ്റിനുള്ള പരീക്ഷയാണ് സാനിയ മിര്‍സ വിജയിച്ചത്. പൂനെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയില്‍ 27ന് സാനിയ പ്രവേശനം നേടും. അക്കാദമിയിലെ 400 സീറ്റുകളിലേക്കാണ് ഇക്കൊല്ലം പരീക്ഷ നടന്നത്. 19 എണ്ണം സ്ത്രീകള്‍ക്കാണ്. അതില്‍ 2 സീറ്റുകള്‍ വനിതാ യുദ്ധവിമാന പൈലറ്റുകള്‍ക്കാണ് സംവരണം ചെയ്തിരിക്കുന്നത്. അതിലൊരെണ്ണമാണ് സാനിയ നേടിയത്. റാങ്ക് 149.
മിര്‍സാപുര്‍ ദേഹത് കോട്വാലി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ ജസോവര്‍ എന്ന ചെറിയ ഗ്രാമത്തിലെ ടെലിവിഷന്‍ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസും മിര്‍സയുടെയും മകളാണ് സാനിയ. എന്‍ഡിഎ പ്രവേശനത്തിന് ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ടു. രണ്ടാം ശ്രമത്തിലാണ് സീറ്റ് നേടാനായത്. ഹിന്ദി മീഡിയം സ്‌കൂളിലായിരുന്നു പഠനം. യുപി 12ാം ക്ലാസ് പരീക്ഷ ജില്ലാതലത്തില്‍ ഒന്നാം റാങ്ക് നേടി.
‘രാജ്യത്തെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റ് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് അവാനി ചതുര്‍വേദിയാണ് എന്റെ റോള്‍ മോഡല്‍. തുടക്കം മുതല്‍ അവരെപ്പോലെയാകണമെന്നു മോഹിച്ചിരുന്നു. അവരെ കണ്ടാണ് ഞാന്‍ എന്‍ഡിഎയില്‍ ചേരാന്‍ തീരുമാനിച്ചത്. യുവതലമുറ എന്നെങ്കിലും എന്നില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു” സാനിയ കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തിലെ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റര്‍ കോളെജിലാണ് െ്രെപമറി മുതല്‍ 10 വരെ സാനിയ പഠിച്ചത്. ശേഷം തുടര്‍പഠനം മിര്‍സപുര്‍ സിറ്റിയിലെ ഗുരുനാനക് ഗേള്‍സ് ഇന്റര്‍ കോളെജിലായിരുന്നു. സെഞ്ചൂറിയന്‍ ഡിഫന്‍സ് അക്കാദമിയിലാണ് എന്‍ഡിഎ പ്രവേശനത്തിനു തയാറെടുപ്പു നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: