Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

46 വര്‍ഷം മുന്‍പ് ചാള്‍സ് ശോഭരാജിനെ ഗോവയിലെ ഹോട്ടലില്‍ പിടിച്ച് കെട്ടിയ ക്രൈംബ്രാഞ്ച്; ചാള്‍സിനെ ഇന്നും ജീവനുതുല്ല്യം സ്നേഹിക്കുന്ന നിഹിത

ഗോവയിലെ പോര്‍വോറിയത്തിലെ ഒകൊക്വെയ്റോ റസ്റ്റോറന്‍റില്‍ ഇപ്പോള്‍ ചാള്‍സ് ശോഭരാജിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. 46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാള്‍സ് ശോഭരാജിനെ മുംബൈയിലെ ക്രൈംബ്രാഞ്ച് സംഘം ഒരു കസേരയില്‍ കെട്ടിയിട്ടത് ഈ റസ്റ്റോറന്‍റില്‍ വെച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2022, 10:37 pm IST
inIndia
ചാള്‍സ് ശോഭരാജിന്‍റെ കാമുകി നിഹിത ബിശ്വാസ് വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ (നടുവില്‍) ചാള്‍സ് ജയില്‍മോചിതനാകുമ്പോള്‍ മാധ്യമങ്ങളെ കാണുന്ന ഇന്നത്തെ നിഹിത ബിശ്വാസ് (വലത്ത്)

ചാള്‍സ് ശോഭരാജിന്‍റെ കാമുകി നിഹിത ബിശ്വാസ് വിദ്യാര്‍ഥിനി ആയിരിക്കുമ്പോള്‍ (നടുവില്‍) ചാള്‍സ് ജയില്‍മോചിതനാകുമ്പോള്‍ മാധ്യമങ്ങളെ കാണുന്ന ഇന്നത്തെ നിഹിത ബിശ്വാസ് (വലത്ത്)

ന്യൂദല്‍ഹി:  ഗോവയിലെ പോര്‍വോറിയത്തിലെ ഒകൊക്വെയ്റോ റസ്റ്റോറന്‍റില്‍ ഇപ്പോള്‍ ചാള്‍സ് ശോഭരാജിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.  ഇവിടെ ഒട്ടേറെപ്പേര്‍ ചാള്‍സ് ശോഭരാജിന്റെ ഈ പ്രതിമയ്‌ക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ എത്തുന്നുണ്ട്. 46 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാള്‍സ് ശോഭരാജിനെ മുംബൈയിലെ ക്രൈംബ്രാഞ്ച് സംഘം ഒരു കസേരയില്‍ കെട്ടിയിട്ടത് ഈ റസ്റ്റോറന്‍റില്‍ വെച്ചാണ്.  

അന്ന് റസ്റ്റോറന്‍റില്‍ പതിവുപോലെ തിരക്കായിരുന്നു. ഗോവയിലെ ബിസിനസുകാരന്‍ ഗോണ്‍സാല്‍വസും കൂട്ടുകാരനും അവിടെ മദ്യവും അത്താഴവും ആസ്വദിക്കുകയായിരുന്നു. പൊടുന്നനെയാണ് മുംബൈ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ മധുകര്‍ സെന്‍ഡെ അവിടെ കയറി വന്ന് തൊട്ടടുത്ത മേശയില്‍ ഇരിക്കുന്ന ആള്‍ക്കു നേരെ തോക്കു ചൂണ്ടിയത്. “അത് ചാള്‍സ് ശോഭരാജായിരുന്നു.” – ഗൊണ്‍സാല്‍വസ് ഓര്‍മ്മിക്കുന്നു. അന്ന് ചാള്‍സ് ശോഭരാജിന്റെ തൊട്ടരുകില്‍ ഇരുന്ന് ചര്‍ച്ച ചെയ്തിരുന്ന ഡേവി‍ഡ് ഹാള്‍ എന്ന വിദേശി വലിയൊരു മയക്കമരുന്ന് ബിസിനസ്സുകാരനായിരുന്നു. പിടിക്കപ്പെട്ടു എന്ന് അറിഞ്ഞ നിമി,ം ചാള്‍സ് ശോഭരാജ് അറസ്റ്റിന് വഴങ്ങി. എന്നാല്‍ ചാള്‍സ് രക്ഷപ്പെട്ടേയ്‌ക്കുമെന്ന ഭീതിയുള്ളതിനാല്‍ ഉടനെ എവിടെ നിന്നെങ്കിലും കയര്‍ കൊണ്ടുവരാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഉടനെ ഗൊണ്‍സാല്‍വസും കൂട്ടുകാരനും ചേര്‍ന്നാണ് ആ റസ്റ്റോറന്‍റിലെ അടുക്കളയില്‍ നിന്നും കയര്‍ സംഘടിപ്പിച്ചെത്തിയത്. ഉടനെ ക്രൈംബ്രാഞ്ച് സംഘം ചാള്‍സിനെ കസേരയില്‍ കെട്ടിയിട്ടു. വൈകാതെ അവരുടെ വാനില്‍ ക്രൈംബ്രാഞ്ച് സംഘം മഹാരാഷ്‌ട്രയിലേക്ക് പുറപ്പെട്ടു. കയര്‍കൊണ്ട് കെട്ടിയിട്ട് തന്നെയാണ് അവര്‍ ഗോവയില്‍ നിന്നും മഹാരാഷ്‌ട്ര വരെ ചാള്‍സിനെ കൊണ്ടുപോയത്. അത്രയ്‌ക്ക് ഭയം ക്രൈംബ്രാഞ്ചിനും ഉണ്ടായിരുന്നു.  

ഇന്ത്യയിലും നേപ്പാളിലുമായി രണ്ട് ജീവപര്യന്തത്തിന് ശേഷമാണ് ചാള്‍സ് ശോഭരാജിനെ വെള്ളിയാഴ്ച നേപ്പാള്‍ സര്‍ക്കാര്‍ ജയില്‍മോചിതനാക്കിയത്. പക്ഷെ ഇപ്പോഴും ചാള്‍സ് ശോഭരാജിനെ കാത്ത് സ്നേഹത്തോടെ കാമുകി കാത്തിരിക്കുന്നു. ചാള്‍സ് ശോഭരാജിന്റെ ജീവന് ഭീഷണിയുള്ളതുകൊണ്ട് എത്രയും പെട്ടെന്ന് ഫ്രാന്‍സിലേക്ക് കൊണ്ടുപോകാനാണ് തീരുമാനമെന്നും കാമുകി നിഹിത ബിശ്വാസ് പറയുന്നു. നിഹിത പറഞ്ഞതുപോലെ വെള്ളിയാഴ്ച രാത്രിതന്നെ ചാള്‍സ് ശോഭരാജ് നേപ്പാളില്‍ നിന്നും ഖത്തര്‍ വഴി ഫ്രാന്‍സിലേക്ക് പുറപ്പെട്ടതായി മാധ്യമങ്ങള്‍ പറയുന്നു. ഇനിയങ്ങോട്ട് 78കാരനായ ചാള്‍സ് ശോഭരാജിന്റെ ജീവിതത്തില്‍ ആരോഗ്യപരിപാലനവും കുടുംബവും മാത്രമേ ഉണ്ടായിരിക്കൂ എന്ന് കാമുകി നിഹിത് ബിശ്വാസ് പറയുന്നു. ഫ്രഞ്ച് ഭാഷ അറിയുന്ന നിഹിത ബിശ്വാസ് നേപ്പാളിലെ ജയിലി്ല്‍ ദ്വിഭാഷിയായി ജോലി ചെയ്യുകയായിരുന്നു. ചാള്‍സ് പറയുന്നത് ജെയില്‍ അധികൃതര്‍ക്ക് പരിഭാഷപ്പെടുത്തുക, അതുപോലെ ചാള്‍സിന് വേണ്ടി വാദിക്കാനെത്തയ ഫ്രഞ്ചുകാരനായ അഭിഭാഷകന് കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക- ഇതെല്ലാമായിരുന്നു നിഹിത ബിശ്വാസിന്റെ ജോലി. അന്ന് ചെറുപ്പം പെണ്‍കുട്ടി. പക്ഷെ ആരാധന മൂത്ത് ചാള്‍സിനെ വിവാഹം കഴിച്ചു. ബംഗാളി ബീസിനസുകാരന്റെയും മനുഷ്യാവകാശ പ്രവര്‍ത്തക ശകുന്തള ഥാപ്പയുടെയും മകള്‍ അങ്ങിനെ ചാള്‍സ് ശോഭരാജിനെ സ്വയം വരിച്ചു. നിയമബിരുദമെടുത്ത നിഹിത ബിശ്വാസ് ഇത്രയും വര്‍ഷമായി ചാള്‍സിനെ പുറത്ത് കാത്തിരിക്കുകയായിരുന്നു. ചാള്‍സിന്റെ മോചന വാര്‍ത്തയറിഞ്ഞ് നിഹിത ബിശ്വാസിന്റെ ആഹ്ളാദത്തിന് അതിരില്ലായിരുന്നു.  

Tags: ഗോവനേപ്പാള്‍ചാൾസ് ശോഭരാജ്ശോഭരാജ്ചാള്‍സ് ശോഭരാജിനിഹിത ബിശ്വാസ്മുംബൈയിലെ ക്രൈംബ്രാഞ്ച്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോവയിൽ നൈറ്റ് ക്ലബ്ബിൽ വൻ തീപിടിത്തം; 23 പേർ മരിച്ചു

Entertainment

ഗോവയില്‍ അലസയായി സുഹാന ഖാന്‍; കിംഗ് ഖാന്റെ മകള്‍ ബോളിവുഡില്‍ അരങ്ങേറുന്നു

India

ബിജെപിയെ അറിയാന്‍ നേപ്പാളില്‍ നിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംഘം; അധ്യക്ഷന്‍ ജെ.പി. നദ്ദയെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും പ്രതിനിധികള്‍ കാണും

World

നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ പ്രചണ്ഡയുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് നരേന്ദ്ര മോദി

World

നേപ്പാളില്‍ പ്രധാനമന്ത്രി പുഷ്പ കമല്‍ ദഹല്‍ ‘പ്രചണ്ഡ’യുടെ ഭാര്യ സീത ദഹല്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

പുതിയ വാര്‍ത്തകള്‍

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.