ന്യൂദല്‍ഹി: ഖേലോ ഇന്ത്യ പദ്ധതിയുടെ ‘കായിക മത്സരവും പ്രതിഭ വികസനവും’ എന്ന ഘടകത്തിന് കീഴില്‍, ഖേലോ ഇന്ത്യ ഗെയിംസ്, നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകള്‍/ഓപ്പണ്‍ സെലക്ഷന് ട്രയല്‍സ് എന്നിവയിലെ പ്രകടനത്തെ അടിസ്ഥാനമാക്കി കായികതാരങ്ങളെ ഖേലോ ഇന്ത്യ കായികതാരങ്ങളായി തിരഞ്ഞെടുക്കുന്നു.
കൂടാതെ, നാഷണല്‍ സ്പോര്‍ട്സ് ടാലന്റ് സെര്‍ച്ച് പോര്‍ട്ടലിലൂടെ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) രാജ്യത്തിന് സാധ്യതയുള്ള / നേട്ടങ്ങളുള്ള മുന്‍ഗണന കായിക ഇനങ്ങളില്‍ കഴിവുള്ള കായിക താരങ്ങളെ തിരിച്ചറിയുന്നതിനുള്ള ഒരു വേദി നല്കുന്നു. ദേശീയ/അന്തര്‍ദേശീയ കായിക ഇനങ്ങളില്‍ മികവ് പുലര്‍ത്തുന്നതിന് വിവിധ പരിശീലന സൗകര്യങ്ങളില്‍ പരിചയസമ്പന്നരായ പരിശീലകരുടെ മാര്‍ഗനിര്‍ദേശപ്രകാരം തെരെഞ്ഞെടുത്ത കായികതാരങ്ങളെ പരിശീലിപ്പിക്കുന്നു.
നിലവില്‍, ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴില്‍ 21 കായിക വിഭാഗങ്ങളിലായി, രാജ്യത്തുടനീളമുള്ള 2841 കായികതാരങ്ങള്‍, ഖേലോ ഇന്ത്യ കായികതാരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇന്ന് രാജ്യ സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: