റാഞ്ചി: രണ്ടാം ഭാര്യയായ യുവതിയെ കൊന്ന് കഷ്ണങ്ങളാക്കി തള്ളിയ ഭര്‍ത്താവ് ദില്ദാര് അന്‍സാരി പൊലീസ് പിടിയില്‍. ആദിവാസി യുവതിയായ രണ്ടാം ഭാര്യ 22 കാരി റൂബിക പഹാദാനാണ് കൊല്ലപ്പെട്ടത്.
സാഹിബ് ഗഞ്ച് ഗ്രാമത്തിലെ ബോറിയോ സന്താലിയില്‍ റൂബീക പഹാദാന്റെ ശരീരാവശിഷ്ടങ്ങള്‍ നായ്ക്കള്‍ കടിച്ചുവലിക്കുന്നത് കണ്ട് സംശയം തോന്നിയ ഗ്രാമീണര്‍ പൊലീസില്‍ വിവരം അറിയിച്ചു. മൃതദേഹം ഏകദേശം 50ഓളം കഷ്ണങ്ങളാക്കി ചാക്കിലാക്കി വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്നു. ഇതിലെ ചില കഷ്ണങ്ങള്‍ പുറത്ത് ഉപേക്ഷിച്ചതാണ് നായ്ക്കള്‍ കടിച്ചുവലിച്ചത്.
13ഓളം ശരീരഭാഗങ്ങള്‍ പല ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്തിരുന്നു. പരിശോധനയില്‍ അത് 22 കാരി റൂബിക പഹാദാന്റേതാണെന്ന് കണ്ടെത്തി. റൂബികയുടെ ചില ശരീര ഭാഗങ്ങള്‍ ഒഴിഞ്ഞ ഒരു കെട്ടിടത്തില്‍ നിന്നും കണ്ടെത്തി.
ദല്‍ഹിയില്‍ ഈയിടെ ശ്രദ്ധ വോക്കര്‍ എന്ന പെണ്‍കുട്ടിയെ ഒപ്പം താമസിച്ചിരുന്ന അഫ്താബ് എന്ന യുവാവ് 35 കഷ്ണങ്ങളാക്കി മുറിച്ച് ഫ്രിഡ്ജില്‍ സൂക്ഷിച്ച് ദല്‍ഹിയുടെ പ്രാന്തപ്രദേശങ്ങളില്‍ പലയിടത്തായി ഉപേക്ഷിച്ച ഞെട്ടിപ്പിക്കുന്ന കൊലപാതകം കണ്ടെത്തിയത് ഈയിടെയാണ്. തിന് പിന്നാലെയാണ് ജാര്‍ഖണ്ഡിലെ അരുംകൊല വെളിച്ചത്തായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: