ന്യൂദല്‍ഹി: നിരോധിത സംഘടനയായ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി രൂപയുടെ സ്വത്ത് ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജന്‍സി (എസ് ഐടി) കണ്ടുകെട്ടി. ബന്ദിപ്പോര, കുപ് വാര, ബാരാമുള്ള ഗണ്ഡേര്‍ബാള്‍ ജില്ലകളിലെ സംഘടനയുടെ ഒട്ടേറെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി. ഈ കെട്ടിടങ്ങള്‍ ഉപയോഗിക്കാനോ ഇവിടേയ്ക്ക് സംഘടനാ പ്രവര്‍ത്തകര്‍ പ്രവേശിക്കാനോ പാടില്ല. അതത് ജില്ല മജിസ്ട്രേറ്റുമാരുടെ ഉത്തരവിന്മേലായിരുന്നു കണ്ടുകെട്ടല്‍.
ഭീകരപ്രവര്‍ത്തനത്തിന് ധനസഹായം നല്‍കുന്നത് തടയാനാണ് ഈ നടപടി. കശ്മീരില്‍ അശാന്തി വളര്‍ത്തുന്ന സംഘടനയായാണ് കശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ കാണുന്നത്. ഈ സംഘടനയുടെ പ്രവര്‍ത്തനം കശ്മീരില്‍ ഭീകരവാദം വളര്‍ത്തുന്നതായി ആരോപിക്കപ്പെട്ടിരുന്നു. ഇസ്ലാമിക ഭീകരസംഘടനയായ മുസ്ലിം ബ്രദര്‍ഹുഡിന്റെ ശൈലികള്‍ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയും പിന്തുടരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. തുര്‍ക്കി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിം ബ്രദര്‍ഹുഡ്. കശ്മീര്‍ ജമാ അത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍ മുസ്ലിം ബ്രദര്‍ഹുഡ് അംഗങ്ങളുടെ മാര്‍ഗ്ഗനിര്‍ദേശമനുസരിച്ച് പ്രവര്‍ത്തിക്കുന്നതായും ആരോപണമുണ്ടായിരുന്നു. മുസ്ലിം ബ്രദര്‍ഹുഡിന്റെ തീവ്രവാദ പുസ്തകങ്ങള്‍ കശ്മീര്‍ ഭാഷയിലേക്ക്
കുപ് വാരയിലെ കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ കെട്ടിടം പൂട്ടി സീല്‍വെച്ചു. കുപ് വാരയിലും കംഗനിലും കശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ രണ്ടു ഡസന്‍ കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കെട്ടിടങ്ങള്‍ വാടകയ്ക്കെടുത്തവര്‍ക്ക് സംഘടനയുമായി ബന്ധമില്ലാത്തതിനാല്‍ ഇവരുടെ ജീവനോപദധി കണക്കിലെടുത്ത് കെട്ടിടം സീല്‍ ചെയ്തില്ല.
കശ്മീര്‍ ഒട്ടാകെ സംഘടനയ്ക്കുള്ള 188 ആസ്തികളാണ് കണ്ടുകെട്ടുകയോ അതല്ലെങ്കില്‍ നടപടി നേരിടുകയോ ചെയ്തത്. ദോഡ ജില്ലയിലെ ഖാന്‍പുര ഗ്രാമത്തിലെ ലഷ്കര്‍ കമാന്‍ഡര്‍ ജഹാംഗീറിന്റെ സ്വത്തുക്കളും ശനിയാഴ്ച കണ്ടുകെട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: