കോട്ടയം: എരുമേലി കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞു പത്ത് വയസുകാരി മരിച്ചു. ചെന്നൈ താംബരം സ്വദേശിനി സംഘമിത്രയാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായ പരിക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മുണ്ടക്കയം എരുമേലി സംസ്ഥാന പാതയില്‍ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയില്‍നിന്ന് ശബരിമലയിലേയ്ക്ക് പോയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കണ്ണിമല ഇറക്കത്തില്‍ നിയന്ത്രണം നഷ്ടമായ വാഹനം താഴ്ചയിലേക്ക് മറിയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: