കൊച്ചി : സജി ചെറിയാന് ഭരണഘടനയെ അപമാനിച്ചതായി തങ്ങള്‍ക്ക് തോന്നിയിട്ടില്ലെന്ന് സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഭരണഘടനയേയോ ഭരണഘടനാ ശില്‍പ്പികളേയോ അദ്ദേഹം അവഹേളിച്ചിട്ടില്ലെന്നുമുള്ള പോലീസ് റിപ്പോര്‍ട്ട് പുറത്ത്. മല്ലപ്പള്ളിയിലെ പ്രസംഗവുമായി ബന്ധപ്പെട്ട് തിരുവല്ല കോടതിയില്‍ പോലീസ് നല്കിയ റഫര്‍ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ഭരണഘടനയെ അപമാനിക്കുന്ന വിധത്തിലല്ല സജി ചെറിയാന് പ്രസംഗിച്ചത്. വിമര്‍ശനാത്മകമായി മാത്രമാണ്. അദ്ദേഹത്തിന്റെ പ്രസംഗം ഭരണഘടനയെ അവഹേളിക്കുന്നതാണെന്ന് തോന്നിയിട്ടില്ലെന്ന് ഇത് കേട്ടവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതിനാല്‍ ഈ കേസ് തുടര്‍ അന്വേഷിക്കേണ്ടതില്ലെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
2022ന് ജൂലൈ 3നാണ് മല്ലപ്പള്ളിയില്വെച്് സജിചെറിയാന് വിവാദ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് ആറിന് അദ്ദേഹം രാജിവെക്കുകയും ചെയ്തിരുന്നു. വിവാദ പരാമര്‍ശത്തില്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ അഞ്ച് മാസത്തെ അന്വേഷണത്തിനൊടുവിലാണ് മതിയായ തെൡവുകളില്ലെന്ന് പറഞ്ഞ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: