Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിണറായിക്ക് തിരിച്ചടി; കെടിയു വിസി നിയമനം റദ്ദാക്കിയ തീരുമാനം പുനപരിശോധിക്കേണ്ടെന്ന് സുപ്രീംകോടതി; രാജശ്രീയ്‌ക്ക് പെന്‍ഷന് അര്‍ഹതയില്ല

സാങ്കേതിക സര്‍വ്വകലാശാലയിലെ വിസിയായുള്ള നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി പുനപരിശോധിക്കണമെന്ന വിസിയായിരുന്ന ഡോ. രാജശ്രീയുടെ ഹര്‍ജി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവര്‍ അടങ്ങിയ ഇതേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന് ഡോ.രാജശ്രീയുടെ വിസി സ്ഥാനം റദ്ദാക്കിയിരുന്നത്. ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രാജശ്രീ എം.എസ്. നല്‍കിയ ഹര്‍ജിയാണ് ഇതേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് ചൊവ്വാഴ്ച തള്ളിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2022, 07:47 pm IST
in Kerala

ന്യൂദല്‍ഹി: സാങ്കേതിക സര്‍വ്വകലാശാലയിലെ വിസിയായുള്ള നിയമനം റദ്ദാക്കിയ സുപ്രീംകോടതി നടപടി പുനപരിശോധിക്കണമെന്ന വിസിയായിരുന്ന ഡോ. രാജശ്രീയുടെ ഹര്‍ജി സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് തള്ളി. നേരത്തെ ജസ്റ്റിസുമാരായ എം.ആര്‍.ഷാ, സി.ടി.രവികുമാര്‍ എന്നിവര്‍ അടങ്ങിയ ഇതേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ചാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 21ന്  ഡോ.രാജശ്രീയുടെ വിസി സ്ഥാനം റദ്ദാക്കിയിരുന്നത്.  ഈ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. രാജശ്രീ എം.എസ്. നല്‍കിയ  ഹര്‍ജിയാണ് ഇതേ സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച്  ചൊവ്വാഴ്ച  തള്ളിയത്.  

ഡോ.രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയ നടപടി പുനപരിശോധിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ എം.ആര്‍.ഷായും സി.ടി.രവികുമാറും ചൊവ്വാഴ്ച വിധിയ്‌ക്കുകയായിരുന്നു. അതേ സമയം 2019 മുതല്‍ വിസിയായി ഇരുന്നപ്പോള്‍ വാങ്ങിയിരുന്ന ശമ്പളം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചോ മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചോ ഒക്ടോബര്‍ 21ന്റെ വിധിയില്‍ ഒരു നിലപാടും വ്യക്തമാക്കിയിട്ടില്ലെന്നും സുപ്രീംകോടതി പറഞ്ഞു. എന്നാല്‍ വിസി ആയിരുന്ന കാലത്തുള്ള പെന്‍ഷന് ഡോ.രാജശ്രീയ്‌ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്നും സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.  

പിണറായി സര്‍ക്കാരിന് തിരിച്ചടിയാണ് ഈ വിധി. കാരണം വൈസ് ചാന്‍സലര്‍ സ്ഥാനത്തേക്ക് സെലക്ഷന്‍ കമ്മിറ്റി ഡോ. രാജശ്രീയുടെ പേര് മാത്രം ശുപാര്‍ശ ചെയ്തത് സര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്നാണ് ആരോപണം. ഈ രീതി യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു സുപീംകോടതി നേരത്തെ വിധിച്ചിരുന്നത്. ഇപ്പോള്‍ ആ വിധി വീണ്ടും ശരിവെച്ചതോടെ വിസി നിയമനത്തിലെ രാഷ്‌ട്രീയ ഇടപെടലുകള്‍ക്കെതിരെക്കൂടിയാണ് സുപ്രീംകോടതി പ്രതികരിച്ചിരിക്കുന്നത്. 

നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രാജശ്രീയുടെ കെടിയു വിസിയായുള്ള നിയമനം ഇക്കഴിഞ്ഞ ഒക്ടോബര്‍ 21നുള്ള വിധിയില്‍ സുപ്രീംകോടതി റദ്ദാക്കിയിരുന്നത്.  പുനപരിശോധനാഹര്‍ജിയില്‍ ഡോ.രാജശ്രീ ഇരവാദമാണ് ഉയര്‍ത്തിയിരുന്നത്. വിസി സ്ഥാനത്തേക്ക് ഒരാളുടെ പേര്‍ മാത്രം ശുപാര്‍ശ ചെയ്ത സെലക്ഷന്‍ കമ്മിറ്റിയുടെ നടപടി തെറ്റാണെങ്കില്‍ ആ തീരുമാനത്തിന് നിരപരാധിയായ താന്‍ ഇരയായെന്നായിരുന്നു പുനപരിശോധന ഹര്‍ജിയില്‍ ഡോ.രാജശ്രീ ചൂണ്ടിക്കാട്ടിയത്. ഒക്ടോബര്‍ 21ലെ സുപ്രീംകോടതി വിധി സമൂഹത്തിന് മുന്നിലും സഹപ്രവര്‍ത്തകര്‍ക്ക് മുന്നിലും തന്നെ അപമാനിതയാക്കി എന്നും ഡോ.രാജശ്രീ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും സുപ്രീംകോടതി മുഖവിലയ്‌ക്കെടുത്തില്ല.

2019 ഫിബ്രവരിയിലാണ് ഡോ.രാജശ്രീയെ സാങ്കേതിക സര്‍വ്വകലാശാല (കെടിയു) വൈസ് ചാന്‍സലറായി നിയമിച്ചത്. ഈ നിയമനം യുജിസി ചട്ടങ്ങള്‍ അനുസരിച്ചല്ലെന്ന് ചൂണ്ടിക്കാട്ടി കുസാറ്റിലെ എഞ്ചിനീയറിംഗ് ഫാക്കല്‍റ്റി മുന്‍ ഡീന്‍ ഡോ. ശ്രീജിത്താണ് സുപ്രീംകോടതിയെ സമീപിച്ചത്.  

2013ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ചായിരുന്നു നിയമനമെന്നായിരുന്നു ശ്രീജിത്തിന്റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ 2015ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്നായിരുന്നു രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ വാദിച്ചത്. എന്നാല്‍ അന്ന് സുപ്രീംകോടതി ഈ വാദമുഖങ്ങള്‍ തള്ളിയാണ് ഡോ. രാജശ്രീയുടെ വിസി നിയമനം റദ്ദാക്കിയത്.  

Tags: (കെടിയു) വൈസ് ചാന്‍സലര്‍ പദവിജസ്റ്റിസുമാരായ സി.ടി. രവികുമാര്‍രാജശ്രീപുനപരിശോധനാഹര്‍ജിPinarayi Vijayanസുപ്രീംകോടതിരണ്ടാം പിണറായി സര്‍ക്കാര്‍kerala governorreviewജസ്റ്റിസ് എം.ആര്‍. ഷാ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഇ ഡി കുരുക്ക് മുറുക്കുന്നു; കൂടുതല്‍ കേന്ദ്ര ഏജന്‍സികളെത്തിയേക്കും

Kerala

വീണ ചെയ്തത് ഗുരുതരമായ തെറ്റുകള്‍; നൂറു കോടിയിലധികം രൂപ പിണറായി വിജയന്‍ കൈപ്പറ്റിയിട്ടുണ്ട്’: ഷോണ്‍ ജോര്‍ജ്

Editorial

നേതാക്കളെ രക്ഷിക്കുന്ന ഇടതു-വലത് അന്തര്‍ധാര

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

‘പെഡ്ഡി’ ആദ്യ ദിനം കളക്ട് ചെയ്തത് 100 കോടി, രാം ചരണ്‍ വീണ്ടും ഹിറ്റ്, ജാന്‍വി കപൂറിന്റെ കഥാപത്രത്തെ ചരക്കാക്കി മാറ്റിയെന്ന് വിമര്‍ശനം

യുദ്ധക്കളത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ സുരക്ഷിതമാകും ; 1,000 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെയും തകർക്കാൻ കരുത്തൻ എത്തുന്നു

ഒരു ഇറ്റാലിയന്‍ പൗരയായ വനിതയെ വിക്രം സാരാഭായ് ഇന്ത്യയുടെ ഉപഗ്രഹപദ്ധതി കാണിച്ചുകൊടുക്കുന്ന ഫോട്ടോ…നിയമവിരുദ്ധമാണെന്ന് പോസ്റ്റ്

ലോകത്ത് ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനിസ്വേലയിൽ കാലുറപ്പിക്കാൻ ഇന്ത്യ : എണ്ണപ്പാടങ്ങളിൽ കൂടുതൽ നിക്ഷേപം ; പ്രതിദിനം വാങ്ങിയത് 427,000 ബാരൽ എണ്ണ

യുഎസിൽ തൊഴിൽ നഷ്ടത്തിന് പ്രധാന കാരണം എഐ ആണെന്ന് റിപ്പോർട്ട് ; പിരിച്ചുവിടൽ തുടർക്കഥയാകുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.