ഏറ്റുമാനൂര്‍: കേരളം ലഹരിമാഫിയയുടെ സ്വന്തം നാടായി മാറുകയാണ്. കഴിഞ്ഞ ദിവസം ആറുമാനൂരില്‍ ഷാപ്പിലെ റസ്റ്റോറന്റില്‍ ലഹരി മാഫിയ കത്തിയുമായാണ് അഴിഞ്ഞാടിയത്. ഇതോടെ ഷാപ്പൂം റസ്റ്റോറന്റും പൂട്ടി നാടി വിട്ടോടിപ്പോകാന്‍ ഒരുങ്ങി പ്രവാസി വ്യവസായി.
ആറുമാനൂര്‍ ഇല്ലത്തുപറമ്പില്‍ ജോര്‍ജ്ജ് വര്‍ഗീസ് എന്ന പ്രവാസിയാണ് ജന്മനാട്ടില് തുടങ്ങിയ സംരംഭമായിരുന്നു ഷാപ്പും ഹോട്ടലും. ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ 3.5 കീലോമീറ്റര്‍ ദൂരത്ത് കിഴക്കേച്ചിറ കള്ളുഷാപ്പ് മൂക്കന്‍സ് മീന്‍ചട്ടി എന്നീ പേരുകളിലാണ് ഷാപ്പും ഹോട്ടലും നടത്തുന്നത്. ഏകദേശം 35 ലക്ഷം രൂപ ചെലവിട്ടാണ് ഈ സംരംഭം തുടങ്ങിയത്.
അയര്‍ലന്റില്‍ കുക്കറി കോഴ്സ് പഠിച്ച ജോര്‍ജ്ജ് വര്‍ഗ്ഗീസ് അവിടെ കാറ്ററിങ്ങ് നടത്തുകയായിരുന്നു. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള കള്ള്ഷാപ്പില് പരമാവധി വൈവിധ്യമുള്ള കറികള്‍ നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇവിടെ ലഹരിമാഫിയയുടെ നിരന്തര ആക്രമണം നടത്തുകയാണ്. അവര്‍ ഉപഭോക്താക്കളെ ആക്രമിക്കുന്നു, മര്‍ദ്ദിക്കുന്നു. ഒരു ദിവസം സംഘം വന്ന് കത്തി മേശയില്‍ കുത്തിനിര്‍ത്തിയാണ് ഭീഷണിയും സാധനങ്ങള്‍ അടിച്ചുതകര്‍ക്കലും നടത്തിയത്. ഇതോടെ ഭയമായി ഇവരെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇനിയും ആക്രമണം ഉണ്ടായേക്കുമെന്ന ഭയത്തിലാണ് ജോര്‍ജ്ജ് വര്‍ഗ്ഗീസ്. അതിരമ്പുഴ പഞ്ചായത്തില്‍ തന്നെ ലഹരി മാഫിയയുടെ ശല്യം കാരണം സ്ഥലവില പകുതിയായി കുറഞ്ഞു. ഇവിടെ ജോയ് എന്ന ഉദ്യോഗസ്ഥനും നേരിടേണ്ടി വരുന്നത് ലഹരിമാഫിയയുടെ ആക്രമണമാണ്. തെങ്ങില്‍ കയറി കരിക്കിട്ട് മദ്യത്തില്‍ ഒഴിച്ച് കുടിക്കുകയാണ്. ചോദ്യം ചെയ്താല്‍ തല്ലാണ്.
നാട്ടില്‍ 100-150 പേര്‍ക്ക് തൊഴില്‍ നല്കാന് വന്ന ജോര്‍ജ്ജ് വര്‍ഗ്ഗീസ് കേരളം വിട്ട് തന്നെ ഓടിപ്പോയാലോ എന്ന ചിന്തയിലാണ്. കാരണം എന്തെങ്കിലും ക്രൈം നടന്നാല്‍ ഉടമ എന്ന നിലയില്‍ കേസില്‍പ്പെടുമെന്ന ഭയമാണ് അദ്ദേഹത്തിന്. 35 ലക്ഷം പോയാലും വേണ്ടില്ല, കേരളം വിട്ട് യൂറോപ്പില്‍ പൗരത്വമെടുക്കാം എന്ന ചിന്തയിലാണ് ഇപ്പോള്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: