Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

രൂപയെ ഡോളറിനെപ്പോലെ കരുത്തുറ്റതാക്കാന്‍ മോദി; മൂല്യം കൂട്ടാന്‍ ഇന്ത്യന്‍ രൂപയില്‍ അന്താരാഷ്‌ട്ര വ്യാപാരം; 35 രാജ്യങ്ങള്‍ കൂടി രൂപയിലേക്ക് മാറുന്നു

അന്താരാഷ്‌ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ രൂപയെ വിനിമയ കറന്‍സിയാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വിജയത്തിലേക്ക്. ഡോളറിനെതിരെ നിരന്തരം രൂപയുടെ മൂല്യം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്താരാഷ്‌ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടിന് രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

Janmabhumi Online by Janmabhumi Online
Dec 12, 2022, 08:56 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: അന്താരാഷ്‌ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകളില്‍ ഇന്ത്യന്‍ രൂപയെ വിനിമയ കറന്‍സിയാക്കിയുള്ള ഇന്ത്യയുടെ പരീക്ഷണം വിജയത്തിലേക്ക്. ഡോളറിനെതിരെ നിരന്തരം രൂപയുടെ മൂല്യം നഷ്ടമാകുന്ന സാഹചര്യം ഒഴിവാക്കാന്‍ അന്താരാഷ്‌ട്ര വിപണിയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടിന് രൂപയുടെ ഉപയോഗം വര്‍ധിപ്പിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.  

റഷ്യയുമായുള്ള ഇടപാടുകള്‍ ഇന്ത്യന്‍ രൂപയിലേക്ക് ഇതിനോടകം മാറ്റിക്കഴിഞ്ഞ ഇന്ത്യയുടെ ശ്രമം പടിപടിയായി വിജയിക്കുകയാണ്. ഇപ്പോള്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും 30-35 രാജ്യങ്ങള്‍ ഇടപാടുകള്‍ ഇന്ത്യ രൂപയില്‍ നടത്താന്‍ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരിക്കുകയാണ്. ഇതിന് പുറമെ ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാള്‍, മ്യാന‍്മര്‍ എന്നീ അയല്‍രാഷ്‌ട്രങ്ങളും രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഡോളറിലുള്ള കടുത്ത ക്ഷാമം ഈ രാജ്യങ്ങളും നേരിടുന്നുണ്ട്.  

റഷ്യയുടെ എണ്ണ വാങ്ങുന്നതിന് ഡോളറിനോ റൂബിളിനോ പകരം രാജ്യം ഇന്ത്യന്‍ രൂപയാണ് ഉപയോഗിക്കുന്നത്. ഇതിനായി ഇന്ത്യയിലെ ബാങ്കുകളില്‍ റഷ്യന്‍ ബാങ്കുകളുടെ ഒമ്പത് വോസ്ട്രോ അക്കൗണ്ടുകള്‍ ആരംഭിച്ചു കഴിഞ്ഞു. റഷ്യയിലെ പ്രധാന ബാങ്കുകളായ സ്പെര്‍ ബാങ്ക്, വിടിബി ബാങ്ക്, ഗാസ് പ്രോ ബാങ്ക് എന്നിവയുമായാണ് ഇടപാട് നടത്തുന്നത്. ഇത് പ്രകാരം ഒരു റഷ്യന്‍ കമ്പനി അതിന്റെ പേരില്‍ ഫണ്ട് കൈകാര്യം ചെയ്യുന്നതിന് ഒരു ഇന്ത്യന്‍ ബാങ്കിനെ സമീപിക്കുമ്പോള്‍ ആ അക്കൗണ്ട് ഒരു വോസ്ട്രോ അക്കൗണ്ടായി കണക്കാക്കും. ഈ റഷ്യന്‍ കമ്പനി ഇന്ത്യയില്‍ നിന്നും സാധനങ്ങള്‍ വാങ്ങേണ്ടി വരുമ്പോള്‍ ബാങ്ക് വോസ്ട്രോ അക്കൗണ്ടില്‍ നിന്നും ഇന്ത്യന്‍ രൂപയില്‍ പണം നല്‍കും. അതുപോലെ ഈ വിധേസ കമ്പനി ഒരു ഉല്‍പന്നം ഇന്ത്യയ്‌ക്ക് നല്‍കുമ്പോള്‍ ആ തുക വോസ്ട്രോ അക്കൗണ്ടില്‍ ഇന്ത്യന്‍ രൂപയില്‍ ബാങ്ക് നിക്ഷേപിക്കും. അതായത് കയറ്റുമതിയും ഇറക്കുമതിയും ഇന്ത്യന്‍ രൂപയില്‍ ആകുമെന്നര്‍ത്ഥം.  

എന്താണ് വോസ്ട്രോ അക്കൗണ്ട്?

ലോകത്തിന്റെ തന്നെ കരുതന്‍ കറന്‍സിയായാണ് ഡോളര്‍ അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ ലോകത്തിലെ മിക്ക വ്യാപാരങ്ങളും നടക്കുന്നത് യുഎസ് ഡോളറിലാണ്. ഉദാഹരണത്തിന് ഒരു ഇന്ത്യന്‍ വ്യാപാരിയ്‌ക്ക് ജര്‍മ്മനിയിലെ ഒരു വ്യാപാരിയില്‍ നിന്നും ഒരു ചരക്ക് വാങ്ങണമെന്നിരിക്കട്ടെ. ഇന്ത്യന്‍ വ്യാപാരി ആദ്യം തന്റെ രൂപ ഡോളറിലേക്ക് മാറ്റണം. ജര്‍മ്മന്‍ വ്യാപാരിക്ക് ഈ ഡോളര്‍ നല്‍കിയാല്‍ ഉടനെ ഈ ഡോളര്‍ യൂറോയിലേക്ക് മാറ്റി അയാള്‍ ചരക്ക് ഇന്ത്യന്‍ വ്യാപാരിക്ക് നല്‍കും. ഇതാണ് വ്യാപാര ഇടപാടുകളില്‍ ഡോളര്‍ കൈവശമുണ്ടെങ്കിലുള്ള നേട്ടം. ഇറക്കുമതിയും കയറ്റുമതിയും അനായാസമാകും. ഈ ഡോളറിന്റെ സ്ഥാനത്തേക്ക് രൂപയെ പ്രതിഷ്ഠിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമം തുടങ്ങിയിരിക്കുന്നത്. ലോക വ്യാപാര മേഖലയില്‍  ഡോളറിന്റെ അധീശത്വം കുറയ്‌ക്കാന്‍ കൂടിയാണ് ഇത്. എങ്കിലെ ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യത്തകര്‍ച്ചയ്‌ക്ക് ഭാവിയില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയൂ. വോസ്ട്രോ അക്കൗണ്ടിലൂടെ ഡോളറില്‍ തുക നല്‍കുകയും വാങ്ങുകയും ചെയ്യുന്നതിന് പകരം ഇന്‍വോയ്സ് ഇന്ത്യന്‍ രൂപയിലാക്കാന്‍ കഴിയും. ഇതിന് വ്യാപാരം നടത്തുന്ന രണ്ടു പേര്‍ക്കും വോസ്ട്രോ അക്കൗണ്ടുണ്ടായിരിക്കണമെന്ന് മാത്രം. 

കേന്ദ്രധനകാര്യമന്ത്രാലയം- ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ പ്രചാരണ പരിപാടികള്‍ക്ക് വന്‍സ്വീകാര്യത

കേന്ദ്ര സര്‍ക്കാര്‍ വോസ്ട്രോ അക്കൗണ്ട് സംബന്ധിച്ചും ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തിയാലുള്ള നേട്ടത്തെക്കുറിച്ച് വന്‍ പ്രചാരവേലകള്‍ നടത്തുന്നുണ്ട്. ഇതിനായി കേന്ദ്ര ധനകാര്യമന്ത്രാലയം ഇന്ത്യന്‍ ബാങ്കുകളുടെ അസോസിയേഷനുമായി (ഐബിഎ) സഹകരിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരികയാണ്. വിദേശ സര്‍ക്കാര്‍ പ്രതിനിധികളുമായും വ്യാപാരികളുമായും ഇന്ത്യന്‍ രൂപയില്‍ ഇടപാട് നടത്താന്‍ വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കുന്നതിനായി ബോധവല്‍ക്കരണം നടത്തിവരികയാണ്. ഇതിനോട് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

യൂകോ ബാങ്കും ഇന്‍ഡസിന്‍ഡ് ബാങ്കുമാണ് റഷ്യയുമായുള്ള വോസ്ട്രോ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കാണ് മ്യാന്‍മറുമായി വോസ്ട്രോ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത്. 

ഈ പരീക്ഷണം ഇപ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കൂട്ടുന്നതിനെ സഹായിച്ചിട്ടില്ല. ഭാവിയില്‍ പടിപടിയായി ഇടപാടുകള്‍ വര്‍ധിക്കുന്നതോടെ രൂപ ശക്തിപ്രാപിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.  

Tags: ഡോളര്‍ രൂപ വിനിമയ നിരക്ക്രൂപവോസ്ട്രോ അക്കൗണ്ടാരൂപ തകര്‍ച്ചഐഎസ്ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥറഷ്യകറന്‍സിനരേന്ദ്രമോദിIndian RupeeDollar
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

Kerala

ദേശീയ സേവാഭാരതി കേരളത്തിന്റെ ജില്ലാ ഘടകങ്ങളുടെ വാര്‍ഷിക പൊതുയോഗം

India

കൂടുതല്‍ സ്വര്‍ണ്ണം വാങ്ങുന്ന റിസര്‍വ്വ് ബാങ്ക് തീരുമാനത്തിന് കയ്യടി നല്‍കി സാമ്പത്തിക വിദഗ്ധര്‍

Kerala

ലോഡ്ജ് മുറിയില്‍ എംഡിഎംഎ കൊണ്ടുവച്ച് എക്‌സൈസ് കുടുക്കിയെന്ന് പ്രതി റഫീന, ആരോപണം തളളി എക്‌സൈസ്

Business

ബാങ്കുകളെ രക്ഷിയ്‌ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും റിസര്‍വ്വ് ബാങ്കിന്റെ 1000 കോടി ഡോളറിന്റെ യുഎസ് ഡോളര്‍-രൂപ കൈമാറ്റ ലേലം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ഏറ്റവും പുരാതനമായ ശക്തീപീഠങ്ങളിൽ ഒന്ന് ; ശ്രീരാമൻ ദർശനം നടത്തിയ ക്ഷേത്രം ; ടിപ്പു തകർക്കാൻ ശ്രമിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം

‘ അവർ ചന്ദ്രമുഖിയായി അഭിനയിക്കുമെന്ന് എനിക്ക് ഉറപ്പില്ലായിരുന്നു ‘ ; ജ്യോതികയെ പറ്റി രജനികാന്ത്

രാമനാകാൻ എത്തിയ അരുൺ ഗോവിലിനെ നിരസിച്ച രാമാനന്ദ് സാഗർ ; പുഞ്ചിരിയിൽ രാമാനന്ദ് സാഗറിനെ വീഴ്‌ത്തി ; രാമനാകാൻ പുകവലി ഉപേക്ഷിച്ച അരുൺ ഗോവിൽ

പടക്കം വാങ്ങിത്തന്നതും പൊട്ടിക്കാന്‍ വെല്ലുവിളിച്ചതും സിപിഎം നേതാക്കള്‍ : സിപിഎം ഏരിയ കമ്മിറ്റി ഓഫിസിലേക്ക് പടക്കമെറിഞ്ഞ അഷ്റഫ് കല്ലടി

എസ്എഫ്‌ഐ ക്ഷുഭിത യൗവനത്തെ കൂടെ നിര്‍ത്തുന്നു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ടിവിയില്‍ കാണാം- പി ജെ കുര്യന്‍

സദാനന്ദന്‍ മാസ്റ്റര്‍ക്ക് മാര്‍ക്കിടാന്‍ രമേശ് ചെന്നിത്തലയ്‌ക്ക് എന്ത് അവകാശവും യോഗ്യതയുമാണുളളതെന്ന് എന്‍ ഹരി

ഭഗവ പതാക കയ്യിലേന്തിയത് ചെറിയ പ്രായത്തിലാണ് ; അതുയര്‍ത്തിയതിന് തല്ല് കൊണ്ടിട്ടുണ്ട് ; മരിക്കുമ്പോഴും ആ പതാകയില്‍ പൊതിഞ്ഞേ ശരീരം തീയെടുക്കൂ

അജ്മൽ കസബെന്ന ഇസ്ലാം ഭീകരനെ തൂക്കുകയറിന് മുന്നിലെത്തിച്ച അഭിഭാഷകൻ :  ഉജ്ജ്വൽ നിഗം ഇനി രാജ്യസഭയിലേയ്‌ക്ക്

കെ ജി ശിവാനന്ദന്‍ സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി

വാരഫലം ജൂലൈ 14 മുതല്‍ 20 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും, സുഖവും സമ്പത്തും വര്‍ധിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies