ഗാന്ധിനഗര്‍ : ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേലിനെ തീരുമാനിച്ചു. ഗാന്ധി നഗറിലെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസായ ശ്രീ കമലത്തില്‍ നടന്ന നിയമസഭാ കക്ഷിയോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, അര്ജുന് മുണ്ടെ, ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് അംഗം ബി.എസ് യെദിയൂരപ്പ, ബിജെപി സംസ്ഥാന പ്രസിഡന്റ് സി.ആര്. പട്ടേല്‍, ഭൂപേന്ദ്ര പട്ടേല്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ ബിജെപി പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. ഇവരെല്ലാം ഭൂപേന്ദ്ര പാട്ടീലിനെ ഐക്യകണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു. യോഗത്തിന് ശേഷം ഭൂപേന്ദ്ര പട്ടേും സി.ആര്. പട്ടേല്‍ എന്നിവര്‍ എംഎല്‍എമാരുടെ പിന്തുണ അറിയിക്കുന്നതിനായി ഗവര്‍ണറെ കാണാന്‍ തിരിച്ചു.
12നാണ് പുതിയ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. ഇതിന് മുന്നോടിയായി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ രാജിവെച്ചിരുന്നു. വെള്ളിയാഴ്ച രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആചാര്യ ദേവവ്രത്തിനാണ് ഭൂപേന്ദ്ര പട്ടേല്‍ രാജി കൈമാറിയത്.
12ന് രാവിലെ 11ന് നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: