Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ് ബ്രസീല്‍ പുറത്ത്; നെതര്‍ലന്‍ഡ്‌സിനെ വീഴ്‌ത്തി അര്‍ജന്റീന സെമയില്‍

5-3 വിജയവുമായ ക്രൊയേഷ്യ സെമിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2022, 11:27 pm IST
inFootball

ദോഹ:  പെനല്‍റ്റി ഷൂട്ടൗട്ടില്‍ ക്രൊയേഷ്യയോട് തോറ്റ്  ബ്രസീല്‍ ലോകകപ്പില്‍നിന്ന് പുറത്തായി. എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയില്‍ ഗോളടിച്ച് ലീഡെടുത്ത ബ്രസീലിനെതിരെ, രണ്ടാം പകുതിയില്‍ തിരിച്ചടിച്ച് ക്രൊയേഷ്യ. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെ പകരക്കാരന്‍ താരം ബ്രൂണോ പെട്‌കോവിച്ചാണ് ക്രൊയേഷ്യയ്‌ക്കായി ഗോള്‍ മടക്കിയത്. 

തുടര്‍ന്നാണ് പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക് കളി നീങ്ങിയത്.  ക്രൊയേഷ്യയ്‌ക്കായി നിക്കോളാ വ്‌ലാസിച്ച്, ലോവ്‌റോ മയര്‍, ലൂക്കാ മോഡ്രിച്ച്, മിസ്ലാവ് ഓര്‍സിച്ച് എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവര്‍ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാര്‍ക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചു. 5-3 വിജയവുമായ ക്രൊയേഷ്യ സെമിയിലേക്കും കടന്നു.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലും  പ്രതിരോധിച്ച ക്രൊയേഷ്യയെ ഞെട്ടിച്ച് നെയ്‌മാറിലൂടെയാണ് ബ്രസീല്‍ ലീഡ് നേടിയത്. എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയുടെ ഇന്‍ജറി ടൈമിലാണ്  നെയ്‌മാര്‍ ബ്രസീലിന് ലീഡ് സമ്മാനിച്ചത്. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിലും എക്‌സ്ട്രാ ടൈമിന്റെ ആദ്യപകുതിയിലും ക്രൊയേഷ്യന്‍ ബോക്‌സിനു മുന്നില്‍ ബ്രസീല്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിന്റെ തുടര്‍ച്ചയായായിരുന്നു ഗോള്‍.

 ഗോള്‍ ലീഡ് നേടിയിട്ടും  ആക്രമിക്കാന്‍ മുന്നോട്ടു കയറിയ ബ്രസീലിനുള്ള ശിക്ഷയായിരുന്നു പെട്‌കോവിച്ചിന്റെ സമനില ഗോള്‍. ബ്രസീല്‍ താരങ്ങളുടെ നീക്കത്തിന്റെ മുനയൊടിച്ച് ബ്രസീല്‍ ബോക്‌സിലേക്ക് മിസ്‌ലാവ് ഓര്‍സിച്ചിന്റെ കുതിപ്പ്. മുന്നോട്ടുകയറി നില്‍ക്കുകയായിരുന്ന ബ്രസീല്‍ താരങ്ങള്‍ പ്രതിരോധിക്കാനായി ബോക്‌സിലേക്ക് പാഞ്ഞെടുത്തുമ്പോഴേയ്‌ക്കും ഇടതുവിങ്ങില്‍നിന്ന് ഓര്‍സിച്ച് പന്തു നേരെ ബോക്‌സിനുള്ളില്‍ പെട്‌കോവിച്ചിന് മറിച്ചു. പെട്‌കോവിച്ചിന്റെ ഇടംകാല്‍ ഷോട്ട് നേരെ വലയിലേക്ക്. സ്‌കോര്‍ 1-1.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്‌ത്തി അരര്‍ജന്റീയും സെമയില്‍ ടന്നു. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്‌ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി.

നെതര്‍ലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്‌ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ഹീറോ. നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്.  സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും.

നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചു. ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍  ഫ്രീകിക്കില്‍ നിന്നാണ് നെതര്‍ലന്‍ഡ്‌സ് സമനില ഗോള്‍ നേടിയത്. നെതര്‍ലന്‍ഡ്‌സിനായി പകരക്കാരന്‍ താരം വൗട്ട് വെഗ്‌ഹോസ്റ്റ് ഇരട്ടഗോള്‍ നേടി.അര്‍ജന്റീനയ്‌ക്കായി നഹുവേല്‍ മൊളീന   ലയണല്‍ മെസ്സിഎന്നിവരാണ് ഗോളടിച്ചത്‌

Tags: ബ്രസില്‍ലോകകപ്പ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

വനിതാ ലോകകപ്പ് : സ്‌പെയിന്‍ ഫൈനലില്‍

Football

വനിതാ ലോകകപ്പ്: ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ ഓസ്‌ട്രേലിയ സെമി ഫൈനലില്‍

Cricket

ഐസിസി ഏകദിന ലോകകപ്പില്‍ പാകിസ്ഥാന്‍ ടീം പങ്കെടുക്കും; ഇന്ത്യയിലേക്ക് പോകാന്‍ പാക് സര്‍ക്കാര്‍ അനുമതി നല്‍കി

Football

ഫിഫ വനിതാ ഫുട്ബോള്‍ ലോകകപ്പ്; നിലവിലെ ചാമ്പ്യന്മാരായ യുണൈറ്റഡ് സ്റ്റേറ്റ്സ് പുറത്ത്

ഇറ്റലിക്കെതിരെ ദക്ഷിണാഫ്രിക്കയുടെ തെമ്പി കഗളറ്റാന ഗോളടിക്കുന്നു
Football

വനിതാ ലോകകപ്പ്: ബ്രസീല്‍ പുറത്ത്; ഫ്രാന്‍സ്, ജമൈക്ക പ്രീ ക്വാര്‍ട്ടറില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.