മോര്‍ബി: തൂക്കുപാലം തകര്‍ന്ന് 130 പേര് കൊല്ലപ്പെട്ട മോര്‍ബി മണ്ഡലം ബിജെപി തൂത്തുവാരി. ബിജെപി സ്ഥാനാര്‍ത്ഥിയായ കാന്തിലാല്‍ അമൃതിയ ആണ് വന്‍ഭൂരിപക്ഷത്തിന് ഇവിടെ ജയിച്ചത്.
ബിജെപി സ്ഥാനാര്‍ത്ഥി ഏകദേശം 61,500 വോട്ടുകള്‍ക്കാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി 1.31 ലക്ഷം വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 52,121 വോട്ടുകളും ആം ആദ്മി സ്ഥാനാര്‍ത്ഥി 6,000 വോട്ടുകളും ആണ് നേടിയത്.
മോര്‍ബി തൂക്കുപാലം തകര്‍ന്നപ്പോള്‍ നദിയിലേക്ക് കുതിച്ചുചാടി രക്ഷാപ്രവര്‍ത്തനം നടത്തിയ വ്യക്തിയായിരുന്നു കാന്തിലാല്‍ അമൃതിയ. ഇദ്ദേഹം ഒട്ടേറെ ജീവന് രക്ഷപ്പെടുത്തി. ബിജെപി പ്രവര്‍ത്തകര്‍ വന്‍തോതില്‍ മോര്‍ബിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. ശ്രദ്ധേയമായ കാന്തിലാല്‍ അമൃതിയയുടെ പ്രവര്‍ത്തനം കണ്ടാണ് ഇദ്ദേഹത്തെ മോര്‍ബിയിലെ സ്ഥാനാര്‍ത്ഥിയാക്കിയത്.
മോര്‍ബി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബിജെപി ഗുജറാത്തില്‍ ദയനീയമായി പരാജയപ്പെടുമെന്നായിരുന്നു മാധ്യമപ്രചാരണം. എന്നാല്‍ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ബിജെപി വിജയം നേടിയതോടെ കോണ്‍ഗ്രസ്-ഇടത്-ലിബറല്‍-എന്‍ജിഒ സംഘങ്ങള്‍ പുതിയ ആരോപണങ്ങള്‍ ഉയര്‍ത്തി മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. മോദി മോര്‍ബിയില്‍ സന്ദര്‍ശനം നടത്തിയത് വന്‍തുക ചെലവാക്കിയാണെന്നും മറ്റുമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: