ന്യൂദല്‍ഹി: ദല്‍ഹി മുനിസിപ്പല്‍ കോര്പറേഷന് തെരഞ്ഞെടുപ്പില്‍ ആം ആദ്മി മുന്നില്‍. 250 സീറ്റുകളില്‍ 134 സീറ്റുകള്‍ ആം ആദ്മി നേടി. ബിജെപി രണ്ടാം സ്ഥാനത്ത് എത്തി. 250ല്‍ 104 സീറ്റുകള്‍ ബിജെപിക്ക് കിട്ടി. കോണ്‍ഗ്രസ് ഏതാണ്ട് നാമാവശേഷമായ നിലയിലാണ്. 2017ല്‍ 31 സീറ്റുകള്‍ നേടിയിടത്താണ് ഇപ്പോള്‍ വെറും 9 സീറ്റുകള്‍ ലഭിച്ചത്.
തോല്‍വിയിലും ബിജെപിക്ക് നേട്ടങ്ങള്‍
തോല്‍വിയിലും ബിജെപിയ്ക്ക് ചില നേട്ടങ്ങളുണ്ടായി. കള്ളപ്പണം വെളുപ്പിച്ചതിന്റെ പേരില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന സത്യേന്ദര്‍ ജെയിന് എന്ന ആം ആദ്മി മന്ത്രിയുടെ മണ്ഡത്തിലെ മൂന്ന് വാര്‍ഡുകളിലും ബിജെപി വിജയിച്ചു. അതുപോലെ, ഇപ്പോള്‍ കോടികളുടെ തിരിമറി നടന്ന മദ്യനയം രൂപവല്‍ക്കരിച്ച ആം ആദ്മി മന്ത്രിയായ മനീഷ് സിസോദിയയുടെ പ്രതാപ് ഗഞ്ചിലെ കോട്ടയില്‍ നാലില്‍ മൂന്ന് ഭാഗം സീറ്റുകളും ബിജെപി നേടി.
കോണ്‍ഗ്രസിന്റെ വോട്ടുകള്‍ കൂടുതലായി ആം ആദ്മിയിലേക്ക് ഒഴുകിയതാണ് ബിജെപിയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചത്. വാസ്തവത്തില്‍ 2020ലെ ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ ബിജെപിക്ക് ഒരു ശമതാനം കൂടുതല്‍ വോട്ടാണ് കിട്ടിയത്.
എക്സിറ്റ് പോളില്‍ ആം ആദ്മി തൂത്തുവാരുമെന്നാണ് പ്രവചിച്ചതെങ്കിലും അത് തെറ്റി. ബിജെപിയും ആം ആദ്മിയും തുടക്കം മുതലേ ഒപ്പത്തിനൊപ്പമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: